കുട്ടിത്താരങ്ങളെ വാർത്തെടുക്കാൻ പ്രൈമറി ചാമ്പ്‌സുമായി ട്രന്റ്‌സ് സ്‌പോർട്‌സ് എഫ്.സി

Ad

കൽപ്പറ്റ: കുട്ടിത്താരങ്ങളെ വാർത്തെടുക്കാൻ പ്രൈമറി ചാമ്പ്‌സുമായി ട്രന്റ്‌സ് സ്‌പോർട്‌സ് എഫ്.സി. ജില്ലയിലെ പ്രൈമറി സ്‌കൂളിലെ കുട്ടികൾക്കായാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. കുട്ടികളിൽ ഫുട്‌ബോൾ ഇഷ്ടം വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തിൽ കേരള ഫുട്‌ബോൾ അസോസിയേഷന്റെയും, ജില്ലാ ഫുട്‌ബോൾ അസോസിയേഷന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും സഹകരണത്തോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ട്രെന്റ് സ്‌പോർട്‌സ് കൽപ്പറ്റയാണ് ടൂർണമെന്റ് സ്‌പോൺസർ ചെയ്യുന്നത്. പദ്ധതിയുടെ ഘടനയും കരിക്കുലവും തുടർ പദ്ധതികളും രൂപകൽപന ചെയ്യുന്നതും ടൂർണമെന്റിന്റെ സ്ട്രാറ്റജിക് പാർട്ണറും വയനാട് ഫുട്‌ബോൾ ക്ലബാണ്. മൂന്ന് ഉപജില്ലകളിൽ നിന്നുള്ള ടീമുകൾ പ്രാഥമിക റൗണ്ട് മത്സരങ്ങൾ പൂർത്തീകരിച്ചാണ് ഫൈനൽ റൗണ്ടിലേക്ക് ടീമുകളെ തിരഞ്ഞെടുക്കുക. ഫെബ്രുവരി ആദ്യവാരത്തിൽ നടത്തുന്ന ടൂർണമെന്റിലേക്ക് ഈ മാസം 18നുള്ളിൽ സ്‌കൂളുകൾ രജിസ്റ്റർ ചെയ്യണം. ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കുന്ന താരങ്ങളിൽ നിന്ന് ഉപജില്ലകളിൽ 30 കുട്ടികളെ സ്ഥിരം ക്യംപിലേക്ക് തിരഞ്ഞെടുക്കും. മൂന്ന് ഉപജില്ലകളിലും ക്യാംപ് സെന്ററുകൾ ഉണ്ടാകും. ഇവിടെയായിരിക്കും കുട്ടികൾക്ക് പരിശീലനം നൽകുക. കുട്ടികളുടെ കായികക്ഷമത വളർത്തിയെടുക്കുക, ഡ്രോപ്ഔട്ട് തടയുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് സൗജന്യമായി ജഴ്‌സിയും ഷോർട്‌സും ടൂർണമെന്റ് കമ്മിറ്റി നൽകും. 2015 ജനുവരി ഒന്നിന് ശേഷം ജനിക്കുന്ന കുട്ടികൾക്കാണ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ കഴിയുക. ആൺ, പെൺ വ്യത്യാസമില്ലാതെ കുട്ടികൾക്ക് ടൂർണമെന്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനുമായി 8848010702, 9447411702 നമ്പറുകളിൽ ബന്ധപ്പെടാം. വാർത്താസമ്മേളനത്തിൽ സംഘാടകരായ ഷാജി പാറക്കണ്ടി, സലീം കടവൻ, ഷഫീഖ് ഹസൻ മഠത്തിൽ, നാസർ കരുണിയൻ, ഫൗജ് വി അബ്ബാസ് എന്നിവർ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *