വയനാട് ഉരുൾപ്പൊട്ടൽ; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ കാണാതായവരെ മരിച്ചവരെ കണക്കാക്കും. കാണാതായവരുടെ പട്ടിക തയാറാക്കാൻ സമിതികൾ രൂപീകരിച്ചു. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും.
പ്രാദേശിക തലത്തിലും സംസ്ഥാന തലത്തിലും സമിതികൾ രുപീകരിച്ചു. വില്ലേജ് ഓഫീസർ, പഞ്ചായത്ത് സെക്രട്ടറി എസ്.എച്ച്.ഒ എന്നിവർ പ്രാദേശിക സമിതിയിൽ ഉൾപ്പെടുന്നു. കാണാതായവരുടെ പട്ടിക തയ്യാറാക്കുക എന്നതാണ് ഇവരുടെ മുഖ്യ ചുമതല. പട്ടിക ജില്ലാ ദുരന്ത നിവാരണ അതോറിറ്റിക്ക് സമർപ്പിക്കണം. തുടർന്ന് പട്ടികയിൽ സംസ്ഥാന തല സമിതി സൂക്ഷ്മ പരിശോധന നടത്തും. അഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സംസ്ഥാന തല സമിതി. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും. കാണാതായവരെ മരിച്ചവരായി കണക്കാക്കി ഡെത്ത് സർട്ടിഫിക്കറ്റ് നൽകും. വ്യവസ്ഥകൾക്ക് വിധേയമായിട്ടായിരിക്കും നടപടി.
അതേസമയം മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നിശ്ചയിച്ച എസ്റ്റേറ്റ് ഭൂമികളുടെ വിലനിർണയ സർവേ പൂർത്തിയായി. കൽപ്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ ഏറ്റെടുക്കുന്ന 58.50 ഹെക്ടറും എച്ച്എംഎല്ലിന്റെ നെടുമ്പാല എസ്റ്റേറ്റിൽ ഏറ്റെടുക്കുന്ന 48.96 ഹെക്ടറിലുമാണ് സർവേ പൂർത്തിയാക്കിയത്. ഭൂമി ഏറ്റെടുക്കലിനെതിരെ ഉടമകൾ നൽകിയ ഹർജി ഹൈക്കോടതി തള്ളിയതോടെ സർക്കാർ അതിവേഗ നടപടിയിലേക്ക് കടക്കുകയായിരുന്നു. കേന്ദ്രസഹായം നിഷേധിക്കപ്പെടുമ്പോഴും സംസ്ഥാന സർക്കാർ ടൗൺഷിപ്പിനായുള്ള ഒരുക്കം വേഗത്തിൽ പുരോഗമിക്കുന്നത്.
കൂടുതൽ വാർത്തകൾ കാണുക
സുമനസ്സുകളുടെ സഹായം തേടുന്നു
പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമ പഞ്ചായത്തിലെ 18-ാം വാർഡ് ആലൂർകുന്ന് താമസിക്കുന്ന കൂലിപ്പണി ചെയ്തു നിത്യവൃത്തി നടത്തുന്ന മാനിക്കാട് ലക്ഷ്മണന്റയും പ്രസനയുടെയും മകളാണ് ലിമിഷ (23). ലിമിഷ ഇപ്പോൾ...
കൽപ്പറ്റ ചുഴലിയിൽ വീണ്ടും കടുവയുടെ ആക്രമണം
കൽപ്പറ്റ :കൽപ്പറ്റ ചുഴലിയിൽ വീണ്ടും കടുവയുടെ ആക്രമണം മേയാൻ വിട്ട പശുവിനെ കടുവ ആക്രമിച്ചു. മാട്ടുമൽ മൊയ്തീൻ്റെ പശുവിനെയാണ് കടുവ ആക്രമിച്ചത്. തുടർച്ചയായി വളർത്തുമൃഗങ്ങൾക്കുനേരെ വന്യമൃഗ ആക്രമണമുണ്ടായതോടെ...
സൈബർ ക്ലാസ് സംഘടിപ്പിച്ചു
പനമരം: പനമരം ജനമൈത്രി പോലീസും ഡബ്ല്യു.എം ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് ഉം ചേർന്ന് സൈബർ കുറ്റകൃത്യം വർദ്ധിച്ച് വരുന്ന സാഹജര്യത്തിൽ യുവ...
കടുവയെ ഉടൻ മയക്കു വെടിവച്ചു പിടിക്കണം: മാജുഷ് മാത്യുസ്
പുൽപള്ളി: അമരക്കുനി, ദേവർഗദ്ദ പ്രദേശങ്ങളിലിറങ്ങിയ കടുവയെ ഉടൻ മയക്ക് വെടിവച്ച് പിടി കൂടണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജൂഷ് മാത്യൂസ് ആവശ്യപ്പെട്ടു. ഒരാഴ്ചയായി കടുവയുടെ സാന്നിധ്യം...
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
മാനന്തവാടി: മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിൽ വാളാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഹാരിസ് പടയൻ എന്നയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി 27 ബണ്ടിലുകളിലായി സൂക്ഷിച്ച...
വീട് പൊളിച്ച് മോഷണം: സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ
പനമരം: പനമരം കുണ്ടാല സ്വദേശി സിദ്ധിഖ് നെട്ടേരി എന്നയാളുടെ വീടിൻ്റെ ഡോർ പൊളിച്ച് വീട്ടിൽ കയറി സ്വർണവും പണവും കളവ് ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ്...
Average Rating