കടുവയെ ഉടൻ മയക്കു വെടിവച്ചു പിടിക്കണം: മാജുഷ് മാത്യുസ്
പുൽപള്ളി: അമരക്കുനി, ദേവർഗദ്ദ പ്രദേശങ്ങളിലിറങ്ങിയ കടുവയെ ഉടൻ മയക്ക് വെടിവച്ച് പിടി കൂടണമെന്ന് കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് മാജൂഷ് മാത്യൂസ് ആവശ്യപ്പെട്ടു.
ഒരാഴ്ചയായി കടുവയുടെ സാന്നിധ്യം സ്ഥിരീകരിക്കുകയും മൂന്നിലധികം വളർത്തുമൃഗങ്ങളെ കൊന്നിട്ടും ഫലപ്രദമായ രീതിയിൽ കടുവയെ പിടികൂടുന്നതിനു വനം വകുപ്പിന്റെ ഭാഗത്തു നിന്നു നടപടികൾ ഉണ്ടാവുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കടുവയെ ഉടൻ പിടികൂടണമെന്നും, നഷ്ടപ്പെട്ട വളർത്തുമൃഗങ്ങളുടെ നഷ്ടപരിഹാരം അടിയന്തരമായി നൽകണമെന്നും ആവശ്യപ്പെട്ടു നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് പുൽപള്ളി റെയ്ഞ്ച് ഓഫിസിലേക്കുമാർച്ച് നടത്താൻ കർഷക കോൺഗ്രസ് വയനാട് ജില്ല കമ്മറ്റി യോഗം ഉദ്ഘാടനം ചെയ്തു അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ ജില്ലാ പ്രസിഡന്റ് പി.എം ബെന്നി അധ്യക്ഷത വഹിച്ചു. കെ,കെ അബ്രാഹം, ഇ എ ശങ്കരൻ, വി ടി തോമസ്, എ. പി വിൻസെന്റ്, കെ എം കുര്യക്കോസ്, എം.എ. പൗലോസ്, ദേവസ്യ ചെള്ളമഠത്തിൽ, ഇ ജെ ഷാജി, മെയ്തു എടവക, സി പി ജോയി, കെ സി ജേക്കബ്, ടി കെ തോമസ്, അന്റെണി ചോലിക്കര, സിജു പൗലോസ്, മനോജ് വിജയൻ തോപ്രാംകുടി കടുപ്പിൽ തുടങ്ങിയവർ സംസാരിച്ചു
കൂടുതൽ വാർത്തകൾ കാണുക
വയനാട് ഉരുൾപ്പൊട്ടൽ; കാണാതായവരെ മരിച്ചവരായി കണക്കാക്കും, ബന്ധുക്കൾക്ക് ധനസഹായം നൽകാൻ നടപടി തുടങ്ങി
മുണ്ടക്കൈ-ചൂരൽമല ഉരുൾപ്പൊട്ടലിൽ കാണാതായവരെ മരിച്ചവരെ കണക്കാക്കും. കാണാതായവരുടെ പട്ടിക തയാറാക്കാൻ സമിതികൾ രൂപീകരിച്ചു. സംസ്ഥാന തലത്തിലുള്ള പരിശോധനക്ക് ശേഷം തൊട്ടടുത്ത ബന്ധുക്കൾക്ക് സഹായം അനുവദിക്കും. പ്രാദേശിക തലത്തിലും...
സൈബർ ക്ലാസ് സംഘടിപ്പിച്ചു
പനമരം: പനമരം ജനമൈത്രി പോലീസും ഡബ്ല്യു.എം ഇമാം ഗസ്സാലി ആർട്സ് ആൻഡ് സയൻസ് കോളേജ് എൻ.എസ്.എസ് ഉം ചേർന്ന് സൈബർ കുറ്റകൃത്യം വർദ്ധിച്ച് വരുന്ന സാഹജര്യത്തിൽ യുവ...
നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി
മാനന്തവാടി: മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ കെ.ശശിയുടെ നേതൃത്വത്തിൽ വാളാട് ഭാഗത്ത് നടത്തിയ പരിശോധനയിൽ ഹാരിസ് പടയൻ എന്നയാളുടെ വീട്ടിൽ നിന്നും വിൽപ്പനയ്ക്കായി 27 ബണ്ടിലുകളിലായി സൂക്ഷിച്ച...
വീട് പൊളിച്ച് മോഷണം: സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ
പനമരം: പനമരം കുണ്ടാല സ്വദേശി സിദ്ധിഖ് നെട്ടേരി എന്നയാളുടെ വീടിൻ്റെ ഡോർ പൊളിച്ച് വീട്ടിൽ കയറി സ്വർണവും പണവും കളവ് ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ്...
കോക്കടവിൽ പ്രീമിയർ ലീഗും ആദരായനവും സംഘടിപ്പിച്ചു
വെള്ളമുണ്ട: കോക്കടവ് എഴേനാലിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക്...
ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് യാത്രയയപ്പ് നൽകി
സുൽത്താൻ ബത്തേരി: ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ...
Average Rating