കോക്കടവിൽ പ്രീമിയർ ലീഗും ആദരായനവും സംഘടിപ്പിച്ചു
വെള്ളമുണ്ട: കോക്കടവ് എഴേനാലിൽ സംഘടിപ്പിച്ച ഫുട്ബോൾ പ്രീമിയർ ലീഗ് ടൂർണമെന്റ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് മെമ്പർ വി. ബാലൻ, വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മേരി സ്മിത ജോയ്, അബ്ദുള്ള കണിയാംകണ്ടി മുഖ്യ അതിഥികളായി. സുനിൽ ഉപ്പുന്നട അധ്യക്ഷത വഹിച്ചു. സജീർ തുമ്പോളി, സിനാദ് പി. പി,റാഷിദ് പി,രാഹുൽ കെ,മോയി പി,ഇബ്രാഹിം എ. പി, സലാം പി. പി, റംഷാദ് തുടങ്ങിയവർ സംസാരിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്കാരം , ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ പുരസ്കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരം, കേരള കൗമുദി ജനരത്ന അവാർഡ്,ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് തുടങ്ങിയ അംഗീകാരങ്ങൾ നേടിയ ഉദ്ഘാടകൻ ജുനൈദ് കൈപ്പാണിയെ ചടങ്ങിൽ സംഘാടകർ ചേർന്ന് പൊന്നാടയണിയിച്ചു ആദരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
വീട് പൊളിച്ച് മോഷണം: സ്ഥിരം കുറ്റവാളിയായ പ്രതി പിടിയിൽ
പനമരം: പനമരം കുണ്ടാല സ്വദേശി സിദ്ധിഖ് നെട്ടേരി എന്നയാളുടെ വീടിൻ്റെ ഡോർ പൊളിച്ച് വീട്ടിൽ കയറി സ്വർണവും പണവും കളവ് ചെയ്ത കേസിലെ പ്രതിയെ പോലീസ് അറസ്റ്റ്...
ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് യാത്രയയപ്പ് നൽകി
സുൽത്താൻ ബത്തേരി: ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ...
ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് യാത്രയയപ്പ് നൽകി
സുൽത്താൻ ബത്തേരി: ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ...
മനുഷ്യ-വന്യജീവി സംഘർഷം* *വന മേഖലയിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം*: *മന്ത്രി ഒ.ആർ കേളു*
ജില്ലയിലെ ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേർന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ...
പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
കൽപ്പറ്റ :കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വില്പന നടത്തി വന്നിരുന്ന സോനുസ് സ്റ്റേഷനറി ഉടമ വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ...
പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവം ; പ്രതിക്ക് 12 വർഷം തടവും 120000 രൂപ പിഴയും
മേപ്പാടി : പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67)യെയാണ് വയനാട്...
Average Rating