അറിവാണ് ആയുധം, സ്പന്ദനം ക്വിസ് 2025~ ലക്ഷം രൂപയുടെ സമ്മാനം
മാനന്തവാടി: കേന്ദ്രമായി പ്രവർത്തിക്കുന്ന സ്പന്ദനം ചാരിറ്റബിൾ സൊസൈറ്റി വയനാട് ജില്ലയിലെ ഹൈസ്കൂൾ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്കായി 26-01-2025 തിയതി ഉച്ചക്ക് 2 മണി മുതൽ മാനന്തവാടി മേരി മാതാ കോളേജിൽ വച്ച് ജനറൽ ക്വിസ് മത്സരം നടത്തുന്നു. വയനാട് ജില്ലയിൽ നിന്ന് പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടുന്നതിന് കുട്ടികളെ പ്രാപ്തരാക്കുന്നതിന് വേണ്ടിയാണ് സ്പന്ദനം ഇത്തരം ഒരു മത്സരം സങ്കടിപ്പിക്കുന്നത്. വരും വർഷങ്ങളിലും ഈ മത്സരപരിപാടി തുടർന്നു കൊണ്ടുപോകുവാൻ സ്പന്ദനം ആഗ്രഹിക്കുന്നു. ഒരു ലക്ഷം രൂപയുടെ സമ്മാനങ്ങൾ വിജയികൾക്ക് നൽകുന്നതാണ്.
ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി രണ്ടുപേരടങ്ങുന്ന ഓരോ ടീമിന് ഒരു സ്കൂളിൽ നിന്നും പങ്കെടുക്കാവുന്നതാണ്. ഹൈസ്കൂൾ തലത്തിലും ഹയർസെക്കണ്ടറി തലത്തിലും ഒന്നാം സ്ഥാനം നേടുന്ന ടീമുകൾക്ക് 20000 രൂപ വീതവും, രണ്ടാം സ്ഥാനത്തിന് 10000 രൂപ വീതവും, മൂന്നാം സ്ഥാനത്തിന് 5000 രൂപ വീതവും സമ്മാനമായി നൽകുന്നതാണ്. വിജയികളാകുന്ന സ്കൂളുകൾക്ക് ഏവർറോളിങ് ട്രോഫിയും നൽകുന്നതാണ്. കൂടാതെ 4 മുതൽ 10 വരെ സ്ഥാനങ്ങൾ നേടുന്ന ടീമുകൾക്ക് ക്യാഷ് അവാർഡ് നൽകുന്നതായിരിക്കും.ടീമുകൾ 20-01-2025 തിയതിക്കുള്ളിൽ സ്പന്ദനം ഓഫീസിൽ നേരിട്ടോ 9446011888 എന്ന വാട്സ്ആപ്പ് നമ്പറിലോ പേരുകൾ രജിസ്റ്റർ ചെയ്യേണ്ടതാണ്. മത്സരാർത്ഥികൾ 26-01-2025 തിയതി ഉച്ചക്ക് ഒരു മണിക്ക് മുൻപായി മാനന്തവാടി മേരി മാതാ കോളേജിൽ റിപ്പോർട്ട് ചെയ്യേണ്ടതാണ്. മത്സരാർത്ഥികൾ ഹെഡ്മാസ്റ്റർ / പ്രിൻസിപ്പാൾ ന്റെ സാക്ഷിപ്പത്രമായി മത്സരത്തിന് എത്തേണ്ടതാണ്.
കൂടുതൽ വാർത്തകൾ കാണുക
സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവാകും-പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
കൽപറ്റ: അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ നേതൃത്വം നൽകുന്ന 2024-25 സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു...
മുണ്ടക്കൈ ദുരന്തബാധിതരോട് കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണന ക്രൂര നടപടി: വി ഡി സതീശൻ
കൽപ്പറ്റ: മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരന്ത ബാധിതരായ കുടുംബങ്ങളോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ കാണിക്കുന്ന അവഗണന നിഷ്ഠൂരവും അപലപനീയവും ആണെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. മുണ്ടക്കൈ...
പുകസ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു
കൽപറ്റ: പുരോഗമന കലാസാഹിത്യസംഘം വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നവമാധ്യമ ശിൽപശാല സംഘടിപ്പിച്ചു. എൻ ജി ഒ യൂണിയൻ ഹാളിൽ നടന്ന ശിൽപശാല പുകസ ജില്ലാ പ്രസിഡന്റ്...
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
മീനങ്ങാടി: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. മുട്ടിൽ, കുട്ടമംഗലം, അഭയം വീട്ടിൽ മിൻഹാജ് ബാസിം(24)നെയാണ് മീനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാവിലെ മീനങ്ങാടി 54-ൽ നിന്നാണ് 0.42...
ദേശീയ യുവജന ദിനാചരണം നടത്തി
വെള്ളമുണ്ട: സംസ്ഥാന യുവജന ബോർഡ് വയനാട് ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാചരണവും സെമിനാറും സംഘടിപ്പിച്ചു. വെള്ളമുണ്ട വിജ്ഞാന ലൈബ്രറിയുമായി സഹകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്....
എൻ.എം. വിജയന്റെ ആത്മഹത്യ. ഐ സി ബാലകൃഷ്ണൻ രാജി വെക്കണം- എ. യൂസുഫ്
കൽപ്പറ്റ: ഡി.സി.സി. ട്രഷറർ എൻ.എം. വിജയന്റെയും മകന്റെയും ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ പ്രതിചേർക്കപ്പെട്ട സുൽത്താൻ ബത്തേരി എംഎൽഎ ഐ.സി ബാലകൃഷ്ണൻ രാജി വെക്കണമെന്ന് എസ്ഡി പിഐ വയനാട്...
Average Rating