മേപ്പാടി സെന്റ്ജോസഫ്സ് തീർത്ഥാടന കേന്ദ്രത്തിൽ തിരുനാൾ ആഘോഷം ജനുവരി 15 മുതൽ
മേപ്പാടി: ആദ്യകാലകുടിയേറ്റക്കാരുടെ ആശാകേന്ദ്രവും അഭയവും ശക്തിസ്രോതസ്സും, വയനാട്ടിലെ മൂന്നാമത്തെ കത്തോലിക്കാ ദേവാലയവും, മഹാ ജൂബിലി പ്രമാണിച്ച് ദണ്ഡവിമോചനം ലഭിക്കുന്ന തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെടുകയും ചെയ്ത മൂപ്പനാട് സെന്റ് ജോസഫ്സ് തീർത്ഥാടന കേന്ദ്രത്തിൽ 15/01/2025 മുതൽ 29/01/2025വരെ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ ആഘോഷിക്കും. 15- ന് വൈകുന്നേരം 5മണിക്ക് റവ. ഡോ. സണ്ണി. പി. എബ്രഹാം പുതിയ കൊടിമരത്തിന്റെ വെഞ്ചരിപ്പും, കോടിയേറ്റവും നടത്തും. തുടർന്ന് ജപമാല, തമിഴ് ഭാഷയിൽ ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം, നേർച്ച ഭക്ഷണം. തുടർന്നുള്ള ദിവസങ്ങളിലും വൈകുന്നേരം 5 മണിക്കുള്ള തിരുകർമ്മങ്ങൾക്ക് ശേഷം നേർച്ച ഭക്ഷണവും എല്ലാ ദിവസവും ഉണ്ടായിരിക്കും. 19 ന് ( ഞായറാഴ്ച) വൈകുന്നേരം 5 മണിക്ക് മംഗലാപുരം രൂപതാധ്യക്ഷൻ അഭിവന്ദ്യ പീറ്റർ പോൾ സൽദാന പിതാവിന് സ്വീകരണം. തുടർന്ന് ജപമാല, കൊങ്ങിണി ഭാഷയിൽ ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം, നേർച്ച ഭക്ഷണം. 24 ആം തിയതി സുറിയാനി റീത്തിൽ ദിവ്യബലി അർപ്പിക്കപ്പെടുന്നു.
ജനുവരി 25 ശനിയാഴ്ച പരിശുദ്ധ ദൈവമാതാവിന്റെ തിരുനാൾ. ദിവ്യബലിക്ക് പ്രധാന കാർമ്മികത്വം വഹിക്കുന്നത് കോഴിക്കോട് രൂപത വികാരി ജനറൽ മോൺസിഞ്ഞോർ ജെൻസൺ പുത്തൻ വീട്ടിൽ ആണ്. നേർച്ചഭക്ഷണത്തിനു ശേഷം “കലാസന്ധ്യ”.
പ്രധാന തിരുനാൾ ദിനമായ 26ന് രാവിലെ 8 മണിക്ക് പാരമ്പര്യമായി നടത്തി വരുന്ന അരപ്പറ്റ, ലക്കിഹിൽ ഭാഗങ്ങളിൽ നിന്നും ദേവാലയത്തിലേക്കുള്ള പ്രദക്ഷിണം. 10 മണിക്ക് അഭിവന്ദ്യ പിതാവ് കോഴിക്കോട് രൂപത ബിഷപ്പ് ഡോ. വർഗ്ഗീസ് ചക്കാലക്കലിന് സ്വീകരണം. പിതാവിന്റെ പ്രധാന കാർമ്മികത്വത്തിലുള്ള സമൂഹബലി, നേർച്ച ഭക്ഷണം. വൈകുന്നേരം 5 മണിക്ക് ജപമാല, ദിവ്യബലി, നൊവേന തുടർന്ന് ദീപാലംകൃതമായ നഗര പ്രദക്ഷിണം. തുടർന്നുള്ള ദിവസങ്ങളിലും ജപമാല, ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം ഉണ്ടായിരിക്കും. 29ന് വൈകുന്നേരം കൊടിയിറക്കുന്നതോടെ തിരുനാൾ സമാപ്പിക്കും
കൂടുതൽ വാർത്തകൾ കാണുക
ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് യാത്രയയപ്പ് നൽകി
സുൽത്താൻ ബത്തേരി: ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ...
ദേശീയ ഗെയിംസിൽ പങ്കെടുക്കുന്ന സൈക്ലിംഗ് താരങ്ങൾക്ക് യാത്രയയപ്പ് നൽകി
സുൽത്താൻ ബത്തേരി: ഫെബ്രുവരി 3 മുതൽ 12 വരെ ഉത്തരാഖണ്ഡിൽ വെച്ച് നടക്കുന്ന ദേശീയ ഗെയിംസിലെ സൈക്ലിംഗ് മത്സരത്തിൽ പങ്കെടുക്കുന്ന താരങ്ങൾക്ക് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ...
മനുഷ്യ-വന്യജീവി സംഘർഷം* *വന മേഖലയിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണം*: *മന്ത്രി ഒ.ആർ കേളു*
ജില്ലയിലെ ജനവാസ മേഖലകളിൽ വന്യജീവികൾ ഇറങ്ങുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വന മേഖലയോട് ചേർന്ന പ്രദേശങ്ങളിലൂടെയുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ...
പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് അറസ്റ്റിൽ
കൽപ്പറ്റ :കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് വില്പന നടത്തി വന്നിരുന്ന സോനുസ് സ്റ്റേഷനറി ഉടമ വൈത്തിരി താലൂക്കിൽ അച്ചൂരാനം വില്ലേജിൽ...
പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവം ; പ്രതിക്ക് 12 വർഷം തടവും 120000 രൂപ പിഴയും
മേപ്പാടി : പറമ്പിൽ കഞ്ചാവ് ചെടികൾ കണ്ടെത്തിയ സംഭവത്തിൽ മൂപ്പനാട് താഴെ അരപ്പറ്റ മസ്ജിദ് കോളനിയിൽ മുട്ടിയാൻ വീട്ടിൽ അലവിക്കുട്ടി എന്ന സൈദലവി (67)യെയാണ് വയനാട്...
സ്പാർക്ക് വിദ്യാഭ്യാസ പദ്ധതി വിദ്യാഭ്യാസ മേഖലയിൽ പുത്തൻ ഉണർവാകും-പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ
കൽപറ്റ: അഡ്വ. ടി. സിദ്ദിഖ് എം.എൽ.എ നേതൃത്വം നൽകുന്ന 2024-25 സ്പാർക്ക് വിദ്യാഭ്യാസ പദ്ധതിയുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നിർവഹിച്ചു. വിദ്യാർത്ഥികളെ അഭിസംബോധന ചെയ്തു...
Average Rating