പുൽപ്പള്ളി കടുവ ഭീഷണി (പ്രദേശത്തെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു) ജാഗ്രതാ നിർദേശം നൽകി വനംവകുപ്പ്

പുൽപ്പള്ളി: അമരക്കുനിക്കും ദേവർഗദ്ദക്കും സമീപം വീണ്ടും കടുവയിറങ്ങി.
പ്രദേശവാസിയുടെ കൂട്ടിൽ കെട്ടിയിരുന്ന ആടിനെ കടുവ കൊന്നു. കേശവന്റെ ആടിനെയാണ് ഇന്ന് പുലർച്ച കടുവ കൊന്നത്. അമരക്കുനിയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറിയാണിത്. കടുവയുടെ സാന്നിധ്യം കണ്ടെ ത്തിയതിനെ തുടർന്ന് പ്രദേശത്ത് വനം വകുപ്പ് കൂട് സ്ഥാപിച്ചു. കടുവയെ ജനങ്ങൾ നേരിൽ കാണുകയും ചെയ്‌തിതിട്ടുണ്ട്… കടുവയ്ക്കായി വനം വകുപ്പിന്റെ ടീമുകൾ തിരച്ചിൽ ആരംഭിച്ചിട്ടു്. പ്രദേശത്ത് സാന്നിധ്യം കത്തെിയതിനാൽ കാപ്പി സെറ്റ്, തൂപ്ര, അമരക്കുനി പ്രദേശത്തെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. രാവിലെ തന്നെ കടുവയെ മയക്കുവെടി വച്ച് പിടികൂടാനുള്ള ശ്രമത്തിലാണ് വനപാലകർ. സംഭവത്തെ തുടർന്ന് പ്രദേശ ത്തെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. എം എം ജി എച്ച് എസ് കാപ്പിസെറ്റ്, ശ്രീനാരായണ എ എൽ പി സ്കൂൾ കാപ്പിസെറ്റ്, ദേവമാതാ എ എൽ പി സ്കൂൾ ആടിക്കൊല്ലി, സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ എന്നിവക്കാണ് പ്രാദേശിക അവധി നൽകിയത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *