തിരുക്കച്ച സ്ഥാപിച്ച രാജ്യത്തെ ആദ്യ ദേവാലയമായി അമ്പലവയൽ സെന്റ് മാർട്ടിൻ പള്ളി
അമ്പലവയൽ: യേശുവിന്റെ പീഡാനുഭവത്തിനും കുരിശു മരണത്തിനും പുനരുദ്ധാരണത്തിനും സാക്ഷ്യമായെന്നു വിശ്വസിക്കപ്പെടുന്ന തിരുവസ്ത്രത്തിന്റെ തനിപ്പകർപ്പ് അമ്പലവയൽ സെയ്റ്റ് മാർട്ടിൻ പള്ളിയിൽ എത്തിച്ചു. യേശു ക്രിസ്തുവിനെ കുരിശിൽനിന്നിറക്കിയപ്പോൾ ദേഹത്ത് പുതപ്പിച്ച തിരുക്കച്ചയുടെ തനിപ്പകർപ്പാണ് അമ്പലവയൽ സെയ്ന്റ് മാർട്ടിൻ പള്ളിയിൽ എത്തിച്ചിരിക്കുന്നത്. ഇറ്റലിയിലെ ടൂറിനിൽനിന്നാണ് ഈ ദേവാലയത്തിലേക്ക് കൊണ്ടുവന്നത്.
ഇന്ത്യയിൽ തിരുക്കച്ച വണക്കത്തിനായി പ്രദർശിപ്പിച്ച ആദ്യ ദേവാലയമായിരിക്കുകയാണ് അമ്പലവയൽ സെയ്ന്റ് മാർട്ടിൻ പള്ളി. തിരുവസ്ത്രം കഴിഞ്ഞ 20 നൂറ്റാണ്ടായി ഇറ്റലിയിലെ ടൂറിനിലെ ദേവാലയത്തിലാണ് സംരക്ഷിക്കപ്പെടുന്നത്. എം.സി.ബി.എസ് സഭാംഗമായ ഫാ. ജോസഫ് പെരിങ്ങാരപ്പള്ളിൽ എന്ന വൈദികനാണ് ഈ തിരുക്കച്ചയുടെ തനിപ്പകർപ്പ് ഇന്ത്യയിലേക്കെത്തിച്ചത്. 12 അടി നീളവും 3.9 അടി വീതിയുമുള്ള ലിനൻ തുണിയിൽ അച്ചടിച്ച തിരുക്കച്ചയും അതിന്റെ നെഗറ്റീവ് പ്രിന്റുമാണ് സ്ഥാപിച്ചത്. യേശുവിന്റെ മുഖവും ശരീരഭാഗങ്ങളും തിരുക്കച്ചയിൽ കാണാം. ഡിസംബർ 29 ന് സെയ്ന്റ് മാർട്ടിൻ ദേവാലയത്തിൽ പ്രതിഷ്ഠിച്ച തിരുക്കച്ച 15 ദിവസം ഇവിടെ ഉണ്ടാകുമെന്നു വികാരി ഫാ. ചാക്കോ മേപ്പുറത്ത് പറഞ്ഞു
കൂടുതൽ വാർത്തകൾ കാണുക
എൻഎസ്എസ് വോളണ്ടിയർക്കുള്ള അവാർഡുകൾ ഏറ്റുവാങ്ങി
കൽപ്പറ്റ: സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്എസ് വോളണ്ടിയർക്കുള്ള അവാർഡ് വടുവൻചാൽ സ്കൂളിലെ മുഹമ്മദ് ഫിനാസ് കൊല്ലത്തു നടന്ന ചടങ്ങിൽ വിദ്യാഭ്യാസ-തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയിൽനിന്നു ഏറ്റുവാങ്ങി. ജില്ലയിലെ...
കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ: ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിൻ്റെ സാമൂഹ്യ തലം ഉറക്കുന്ന വിധത്തിൽ...
ദുരന്തങ്ങളിൽ നിന്ന് പാഠമുൾകൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവം: കാന്തപുരം
കൽപ്പറ്റ: ദുരന്തങ്ങളിൽ നിന്ന് പാഠമുൾകൊള്ളുകയാണ് വിശ്വാസിയുടെ സ്വഭാവമെന്ന് സമസ്ത ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ. എസ് എസ് എഫ് സംസ്ഥാന പ്രതിനിധി സമ്മേളനം...
വിദ്യാർത്ഥിനി തൂങ്ങി മരിച്ച നിലയിൽ
മേപ്പാടി: ചൂരൽമല ദുരന്തഭൂമിയിൽ നിന്ന് തിനപുരം അമ്പലക്കുന്ന് എസ്.സി. കോളനിയിൽ വാടകയ്ക്ക് താമസിക്കുന്ന ദുരന്ത ബാധിത കുടുംബത്തിലെ ഡിഗ്രി വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മഹേഷ്,ഉഷ...
വാര്യാട് അപകടം ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
കേണിച്ചിറ: അതിരാറ്റുകുന്ന് കളരിക്കൽ അഖിൽ (33) ആണ് മരിച്ചത്. ഈ മാസം 4ന് ദേശീയപാത വാര്യാട് വെച്ച് അഖിൽ സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറി ടിച്ചാണ് അപകടമുണ്ടായത്. കൽപ്പറ്റ...
അശരണരെ സഹായിക്കൽ വിശ്വാസിയുടെ കടമ; സി. മുഹമ്മദ് ഫൈസി
കുണ്ടാല അവശത അനുഭവിക്കുന്ന രോഗികൾക്കും അശരണരേയും സഹായിക്കൽ വിശ്വാസിയുടെ കടമയാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അംഗം സി മുഹമ്മദ് ഫൈസി അഭിപ്രായപ്പെട്ടു. കുണ്ടാല യൂണിറ്റ് സുന്നി സംഘ...
Average Rating