കണിയാമ്പറ്റ ഗവ.ഹയർ സെക്കണ്ടറി സ്കൂൾ സുവർണ്ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു
കണിയാമ്പറ്റ: ഗവ.ഹയർ സെക്കൻ്ററി സ്കൂളിൻ്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സുവർണ്ണ ജൂബിലി ആഘോഷ പരിപാടികൾ മന്ത്രി ഒ.ആർ.കേളു ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസത്തിൻ്റെ സാമൂഹ്യ തലം ഉറക്കുന്ന വിധത്തിൽ അടിസ്ഥാന മേഖലയുടെ വികസനത്തിന് ഊന്നുന്ന രീതികൾ ഇന്ന് ആവശ്യമാണ്. ജീവിതത്തിൽ വിദ്യാലയം നൽകിയ ഊർജവും മാർഗദർശനവും എന്നും മുതൽക്കൂട്ടാവുമെന്ന് അദ്ദേഹം ഓർമിപ്പിച്ചു.വയനാട് എം.പി ശ്രീമതി പ്രിയങ്ക ഗാന്ധി സുവർണ ജൂബിലി ശബ്ദ സന്ദേശം നൽകി. എം എൽ എ അഡ്വ.ടി.സിദ്ദിഖ് ശബ്ദ സന്ദേശം നൽകി.എട്ടാം ക്ലാസ് മുതൽ പ്ലസ്റ്റു വരെയുള്ള വിദ്യാലയത്തിൻ്റെ വികാസത്തിനു വേണ്ടിയുള്ള അമ്പത് പരിപാടികൾ ഒരു വർഷം കൊണ്ട് നടത്തും. വിദ്യാർത്ഥികൾ അധ്യാപകർ, പൂർവ്വ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ, പാർശ്വവൽക്കരിക്കപ്പെടുന്നവർ, പരിസ്ഥിതി തുടങ്ങിയവക്ക് ഊന്നൽ നൽകുന്ന വിവിധ പദ്ധതികൾ സൂക്ഷ്മതലത്തിൽ ആസൂത്രണം ചെയ്തിട്ടുണ്ട്. രണ്ടായിരത്തി ഇരുപത്താറ് ജനുവരിയിൽ സമാപനം നടക്കുമ്പോഴേക്കും വിദ്യാലയത്തിന് അന്താരാഷ്ട്ര നിലവാരം ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യമാണ് മുന്നിൽ വെച്ചിരിക്കുന്നത്. പത്താം ക്ലാസ്സിലെ ആദ്യബാച്ചുകാർ, വിദ്യാലയ ശില്പികൾ, സ്ഥാപക കമ്മിറ്റി അംഗങ്ങൾ, കലാകായിക രംഗത്തെ പ്രതിഭകൾ, വിവിധ മേളകളിലെ വിജയികൾ, അക്കാദമിക മികവ് കാണിച്ച വിദ്യാർത്ഥികൾ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികൾ, സമീപത്തുള്ള റസിഡൻഷ്യൽ അസോസിയേഷനുകൾ, വിദ്യാർത്ഥികൾ, അധ്യാപകർ തുടങ്ങിയവർ അവതരിപ്പിച്ച ദൃശ്യവിരുന്ന് അവിസ്മരണീയമായി. വിദ്യാലയ ചരിത്രം വിളിച്ചോതിയ സ്വാഗത ഗാനം അമ്പത് അധ്യാപകർ ചേർന്ന് ആലപിച്ചു.കലാപ്രകടനങ്ങൾക്ക് ശേഷം നടന്ന ഗാനമേളയും ഉച്ചക്കും രാത്രിയും വിളമ്പിയ വിഭവസമൃദ്ധമായ ഭക്ഷണവും ആഘോഷ പരിപാടികൾക്ക് മാറ്റ് കൂട്ടി. സിഗ്നച്ചർ ക്യാമ്പേൻ, അമ്പത് വൃക്ഷങ്ങൾനടുന്നതിൻ്റെ തുടക്കം, വിദ്യാലയത്തിൽ പ്രവേശനം നേടിയ ആദ്യ വിദ്യാർത്ഥിയായ സിബിച്ചനെ ആദരിക്കൽ തുടങ്ങിയവയും നടന്നു.ഉദ്ഘാടന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരയ്ക്കാർ അധ്യക്ഷനായിരുന്നു. പനമരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുൾ ഗഫൂർ കാട്ടി, ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ കെ.ബി. നസീമ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് രജിത കെ.വി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് നൂറിഷ ചേനോത്ത്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞായിഷ .കെ, സീനത്ത് തൻവീർ തുടങ്ങിയവരും, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോഡിനേറ്റർ വിൽസൺ തോമസ്, ഹയർ സെക്കൻ്ററി ജില്ലാ കോഡിനേറ്റർ ഷിവി കൃഷ്ണൻ, എ. ഇ. ഒ. ജോയി വി.സ്കറിയ ,സംഘാടക സമിതി കോർഡിനേറ്റർ പി.സി.മജിദ്, പിടിഎ പ്രസിഡണ്ട് പി.വി.സജീവൻ, മദർ പി ടി എ പ്രസിഡണ്ട് ഷക്കീല, എസ്.എം.സി.ചെയർമാൻ ടി ടി ജോസഫ്, പിടിഎ വൈസ് പ്രസിഡണ്ട് സലീം വി, ബിപിഒ കൊച്ചുത്രേസ്യ എം.പി., ഒ.സി ഇമ്മാനുവൽ, സാലി മാത്യു, പ്രിയ പ്രസാദ്, ഷീജ.പി.ഡി, ഷിബു കുറുമ്പേമഠം, ഡോ.അമ്പി ചിറയിൽ, എ. അനന്തകൃഷ്ണഗൗഡർ, ടി.എസ്.സുരേഷ്, എൻ.കുഞ്ഞമദ്, പള്ളിയറ രാമൻ തുടങ്ങിയവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ.പി.ശിവപ്രസാദ് സ്വാഗതവും വൈസ് പ്രിൻസിപ്പൽ അബ്ദുൾ ഗഫൂർ എം.പി നന്ദിയും പറഞ്ഞു.
Average Rating