കാവുകളുടെ സംരക്ഷണത്തിന് സർക്കാർ ഇടപെടണം; ദ്രാവിഡ ക്ഷേത്ര സംരക്ഷണ സമിതി.

കാവുകളുടെ സംരക്ഷണത്തിന് സർക്കാർ ഇടപെടണമെന്ന് ദ്രാവിഡ ക്ഷേത്ര സംരക്ഷണ സമിതി. പരമ്പരാഗതമായ ആരാധനാലയങ്ങളുടെ വികസനത്തിന് പത്തുലക്ഷം രൂപ അനുവദിക്കണമെന്നും നിയമപരിരക്ഷ ഉറപപ്പാക്കണമെന്നും ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആവശ്യപ്പെട്ടു.

ദേശത്തിന്റെ ആചാരാനുഷ്‌ഠനങ്ങളും നടപടിക്രമങ്ങളും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമാണ് കേരളത്തിൽ. . മലകളും പുഴകളും വനങ്ങളും കാവുകളും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ടു നിൽക്കുന്ന അന്ത രീക്ഷമാണ് കേരളത്തിൽ. ഇതിനു സഹായകരമാകുന്നത് ദ്രാവിഡ ആചാരാനുഷ്‌ഠാങ്ങളാണ്. ഇത് കേരളത്തിൽ ഭൂരി പക്ഷവും പട്ടികവിഭാഗങ്ങളാണ് ചെയ്‌തുവരുന്നത്. ഇതുസംബന്ധിച്ച് പട്ടികവിഭാഗങ്ങളുടെ ആരാധന സ്വാതന്ത്യം നിയമം മൂലം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രധാനമന്ത്രിക്കും സംസ്ഥാന സർക്കാരിനും നിവേദനം സമർപ്പിക്കുവാൻ ദ്രാവിഡ ക്ഷേത്ര സംരക്ഷണവേദിയുടെ കേരളത്തിലെ സംസ്ഥാനകമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികൾ പറഞ്ഞു.ജോത്സ്യന്മാരും ഊരാളികളും ആരാധനാപരിരക്ഷകരും പരിസ്ഥിതി സംരക്ഷണത്തിന് അനുകൂലമായി പ്രവർത്തിക്കുന്നവരാണ്. ഇവരെ ദുർമന്ത്രവാദികളായി ചിത്രീകരിച്ച് ആക്ഷേപിക്കുകയും വിശ്വാസത്തെയും തൊഴിലിനെയും നിഷേധിക്കുന്ന നടപടികൾ അവസാനിപ്പിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു.

പട്ടികജാതി പട്ടികവർഗക്കാരുടെ ആരാധന സങ്കേതങ്ങൾ നിരുപാധികം പതിച്ചുകൊടുക്കണം, ആരാധനാ സങ്കേതങ്ങളിലേയ്ക്കുള്ള സഞ്ചാരയോഗ്യമായ വഴി, എം.പി, എം.എൽ എന്നിവരുടെയും ത്രിതില പഞ്ചായത്തുകളുടെ വികസനഫണ്ടും അനുവദിക്കണം,
പട്ടിക വിഭാഗങ്ങളുടെ ആരാധന സങ്കേതങ്ങൾ കൈയ്യേറുന്നവർക്കെതിരെ പട്ടികജാതി- പട്ടിക വർഗ്ഗ പീഡന

നിരോധന നിയമത്തിൽ ഉൾപ്പെടുത്തി ശിക്ഷ ഉറപ്പിക്കണം. ജൈവ സമ്പത്ത് കുറവുള്ള കാവുകൾ ജൈവസമ്പത്ത് പരിപോഷിപ്പിക്കുവാൻ ഫണ്ട് അനുവദിക്കണം,

വനം വകുപ്പിന്റെ കീഴിലുള്ള ആരാധനാ സങ്കേതങ്ങൾ പട്ടികജാതി പട്ടികവർഗ കൈവശക്കാർക്ക് പതിച്ചുകൊടുക്കണം,

. ആരാധനയുമായി ബന്ധപ്പെട്ട് പൂജാദി കർമ്മങ്ങളും ജ്യോത്സ്യവും ദേശീയ തൊഴിൽ നിയമത്തിൽ ഉൾപ്പെടുത്തി വിശ്വാസം സംരക്ഷിക്കണം.

പട്ടികജാതി പട്ടികവിഭാഗങ്ങളുടെ നേരെ നടക്കുന്ന സ്ത്രീപീഢനം, കൊലപാതകം എന്നിവയിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തുവാൻ വേണ്ടി സംസ്ഥാനഗവൺമെൻ്റിൻ്റെ അംഗീകാരം വേണമെന്നുള്ള നിയമതടസ്സം എടുത്തുകളയണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാരുകളെ സമീപിക്കുമെന്ന് ഇവർ പറഞ്ഞു. സി.ബി.ഐ അടക്കമുള്ള കേന്ദ്ര ഏജൻസികൾക്ക് സ്വതന്ത്ര അന്വേഷണം അനുവദിക്കുന്നതിന് വേണ്ടി സംസ്ഥാനസർക്കാരിനും കേന്ദ്രഗവൺമെന്റിനും നിവേദനം നൽകുമെന്നും ഭാരവാഹികൾ പറഞ്ഞു.

കാവുവികസനത്തിന് ഭൂമി വാങ്ങൽ പദ്ധതി നടപ്പിലാക്കണം.

“ഇത്തരം ആവശ്യങ്ങൾ ഉന്നയിച്ച് കേന്ദ്രസംസ്ഥാന സർക്കാരുകൾക്കും എം.പി എംഎൽ.എ മാർക്കും നിവേദനം നൽകുവാൻ സംസ്ഥാകമ്മിറ്റി തീരുമാനിച്ചു. വാർത്താസമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി എൻ.എൻ.ഗോപിക്കുട്ടൻ, വയനാട് ജില്ലാ പ്രസിഡൻ്റ് ചന്ദ്രശേഖരൻ, വയനാട് ജില്ലാ സെക്രട്ടറി എ.ഗണപതി, വൈസ് പ്രസിഡൻ്റ് ലീല വിജയൻ എന്നിവർ പങ്കെടുത്തു.”

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *