സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി

പെരിക്കല്ലൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂൾ അറുപത്തിയേഴാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപക ഓഫിസ് ജീവനക്കാർക്കുള്ള യാത്രയയപ്പും “പെരിക്കല്ലൂർ പെരുമ 2K25 ” എന്ന പേരിൽ നടത്തി. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ നിർവഹിച്ചു. പി.ടി.എ.പ്രസിഡൻ്റ് ജി.ജി.ഗിരീഷ്കുമാർ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന പ്രധാനാധ്യാപകൻ ഷാജി പുൽപള്ളി, ഹയർ സെക്കൻഡറി അധ്യാപകൻ ജോഷി അബ്രഹാം, സീനിയർ അസിസ്റ്റൻ്റ് ഷാജി മാത്യു, ഹൈസ്കൂൾ അധ്യാപിക സുഭാവതി കെ.സി, ഓഫിസ് ജീവനക്കാരൻ ടോമി കെ.കെ. എന്നിവർക്കുള്ള പി.ടി.എ. യുടെ ഉപഹാര സമർപ്പണം മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.കെ.വിജയൻ നിർവഹിച്ചു.
പ്രശസ്ത എഴുത്തുകാരൻ ഡോ.സോമൻ കടലൂർ മുഖ്യ പ്രഭാഷണം നടത്തി. വിരമിക്കുന്ന ജീവനക്കാരെ ജില്ലാ ഡിവിഷൻ മെമ്പർ എ.എൻ.സുശീലയും എച്ച്.എസ്.എസ്, എച്ച്.എസ്. സംസ്ഥാനതല വിജയികളെ ഗ്രാമ പഞ്ചായത്ത് മെമ്പർ ജോസ് നെല്ലേടവും ആദരിച്ചു. ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ കലേഷ് വി.എസ്, സുധ നടരാജൻ, പ്രിൻസിപ്പൽ പി.കെ.വിനുരാജൻ, എസ്.എം.സി.ചെയർമാൻ പി.കെ.അബ്ദുൾ റസാഖ്, എം.പി.ടി.എ.പ്രസിഡൻ്റ് ഗ്രേസി റെജി, സ്റ്റാഫ് സെക്രട്ടറി സി.വി.രതീഷ്, ഷാൻ്റി ഇ.കെ, കുമാരൻ സി.സി, നിജിൽ പി.പി, മുഹമ്മദ് അസ് ലം എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും നാടൻ പാട്ടും നടന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *