ഉദ്യോഗാർത്ഥികൾ തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണം: മന്ത്രി ഒ.ആർ കേളു* *തൊഴിൽ മേളയിൽ 103 പേർക്ക് നിയമനം*
മാനന്തവാടി:സർക്കാർ വകുപ്പുകളും വിവിധ സ്വകാര്യ കമ്പനികളും സംയുക്തമായി നടത്തുന്ന തൊഴിൽ മേളകളിലൂടെ ഉദ്യോഗാർത്ഥികൾ തൊഴിൽ സാധ്യത ഉപയോഗപ്പെടുത്തണമെന്ന് പട്ടികജാതി – പട്ടികവർഗ്ഗ – പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആർ കേളു. ഉദ്യോഗാർത്ഥികളുടെവിദ്യാഭ്യാസ ഉദ്യോഗാർത്ഥികളുടെയോഗ്യതയ്ക്ക് അനുയോജ്യമായി സ്വകാര്യ കമ്പനികൾ നിരവധി തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും മാനന്തവാടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്താഭിമുഖ്യത്തിൽ മാനന്തവാടി ന്യൂമാൻ കോളേജിൽ സംഘടിപ്പിച്ച പ്രയുക്തി തൊഴിൽ മേള ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മന്ത്രി. തൊഴിൽ മേളയിൽ 103 ഉദ്യോഗാർത്ഥികൾക്ക് നിയമനം ലഭിച്ചു. 21 തൊഴിൽ ദായകർ പങ്കെടുത്ത മേളയിൽ 654 പേർ പങ്കെടുത്തു. 293 പേരെ ചുരുക്കപ്പട്ടികയിലുൾപ്പെടുത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അധ്യക്ഷനായ പരിപാടിയിൽ ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ പി.ടി ജയ പ്രകാശ്, മാനന്തവാടി എംപ്ലോയ്മെന്റ് ഓഫീസർ ഇ. മനോജ്, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
തയ്യൽ തൊഴിലാളികളുടെ പെൻഷൻ വർധിപ്പിക്കണം
മുട്ടിൽ : തയ്യൽ തൊഴിലാളികളുടെ പെൻഷൻ കാലാനുസൃതമായി വർധിപ്പിക്കണമെന്നും കുട്ടിശിക ഉൾപ്പെടെയുള്ള പെൻഷൻ ആനുകൂല്യങ്ങൾ ഉടൻ വിതരണം ചെയ്യണമെന്നും എ.കെ.ടി.എ മുട്ടിൽ യൂണിറ്റ് രജത ജൂബിലി സമ്മേളനം...
സന്തോഷ് ട്രോഫി- മുഹമ്മദ് അസ്ലമിന് ബദ്റുൽഹുദയുടെ സ്നേഹാദരം
പനമരം:ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ് കളിക്കാൻ അവസരം കിട്ടിയ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലം തലപ്പുഴക്ക് പനമരം ബദ്റുൽ ഹുദയിൽ...
സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി
പെരിക്കല്ലൂർ: ഗവ.ഹയർ സെക്കൻഡറി സ്കൂൾ അറുപത്തിയേഴാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപക ഓഫിസ് ജീവനക്കാർക്കുള്ള യാത്രയയപ്പും “പെരിക്കല്ലൂർ പെരുമ 2K25 ” എന്ന പേരിൽ നടത്തി. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം...
സംസ്ഥാന സീനിയർ വനിതാ സോഫ്റ്റ് ബോൾ വയനാടിന് രണ്ടാം സ്ഥാനം
കൽപറ്റ: പാലക്കാട് നടന്ന സംസ്ഥാന സീനിയർ വനിതാ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ വയനാടിന് രണ്ടാം സ്ഥാനം. ആവേശകരമായ ഫൈനലിൽ മലപ്പുറത്തിനോട് രണ്ട് റൺസിനാണ് വയനാട് പൊരുതി കീഴടങ്ങിയത്....
വന്യമൃഗ ശല്യത്തിന് പരിഹാരം കാണണം
മേപ്പാടി: കള്ളാടി തൊളളായിരം കണ്ടി ജനവാസ മേഖലയിൽ കടുവകളുടെ സാനിധ്യം പ്രദേശവാസികളെ ഭീതിയിൽ ആഴ്ത്തിരിക്കയാണ് അടിയന്തിരമായി കുട് വെച്ച് കടുവകളെ പിടിക്കുനതിന് വേണ്ട അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും...
ഇ.ആർ.കവിതയ്ക്ക് ഫിസിക്സിൽ ഡോക്ടറേറ്റ്
കൽപറ്റ: ഭാരതീയാർ സർവകലാശാലയിൽ നിന്ന് ഫിസിക്സിൽ ഇ.ആർ.കവിതയ്ക്ക് ഡോക്ടറേറ്റ് ലഭിച്ചു. കൽപറ്റ ഗിരിനഗറിൽ റിട്ട. പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥൻ ഇ എ രാജപ്പന്റെയും റിട്ട. പൊതുമരാമത്ത്...
Average Rating