വന്യജീവി ശല്ല്യം: മിഷൻ ഫെൻസിംഗുമായി വനം വകുപ്പ്‌

*മനുഷ്യ-വന്യജീവി സംഘർഷം അവലോകനം ചെയ്യുന്നതിന് ബത്തേരി ഫോറസ്റ്റ് ഐബി ഹാളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽനിന്ന്.

കൽപ്പറ്റ: വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി വനാതിർത്തികളിലെ സോളാർ വേലികളുടെ പ്രവർത്തനം കാര്യക്ഷമമാക്കും. ഇതിന് മിഷൻ ഫെൻസിംഗ് എന്ന പദ്ധതി നടപ്പാക്കും. ഓരോ വനം റേഞ്ചിലും ടൂൾ റൂമിൽ ഫെൻസിംഗ് റിപ്പയർ സാമഗ്രികൾ ലഭ്യമാക്കും. ജില്ലയിലെ മനുഷ്യ-വന്യജീവി സംഘർഷം അവലോകനം ചെയ്യുന്നതിന് ബത്തേരി ഫോറസ്റ്റ് ഐബി ഹാളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന വനം-വന്യജീവി സംരക്ഷണ ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനം.
മറ്റു തീരുമാനങ്ങൾ: പുതുതായി സ്ഥാപിക്കുന്ന തൂക്കുവേലികളുടേതടക്കം പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കും. ജനവാസമേഖലകളിൽ കടുവ ഉൾപ്പെടെ വന്യജീവികൾ ഇറങ്ങുമ്പോഴുള്ള അപകട സാധ്യതകൾ പരിശോധിച്ച് വിശദമായ ടെക്‌നിക്കൽ കമ്മിറ്റി റിപ്പോർട്ട് തയാറാക്കും. സ്ഥിരം പ്രശ്‌നക്കാരായ കാട്ടാനകളെ റോഡിയോ കോളർ ഘടിപ്പിച്ച് നിരീക്ഷിക്കും. വയർലെസ് സംവിധാനം കൂടുതൽ കാര്യക്ഷമമാക്കും. ആവശ്യമായ ഇടങ്ങളിൽ മുത്തങ്ങയിലെ കുംകി ആനകളുടെ സേവനം ലഭ്യമാക്കും. ജനവാസകേന്ദ്രങ്ങിലേക്കുള്ള റോഡുകളുടെ വശങ്ങളിലെ കാടുകൾ വെട്ടുന്ന പ്രവൃത്തി തൊഴിലുറപ്പ് പദ്ധതിയും വനം വകുപ്പിന്റെ ഫണ്ടും ഉപയോഗപ്പെടുത്തി നടത്തും. വനത്തിനകത്തുള്ള വയലുകളുടെ പരിപാലനം ഉറപ്പുവരുത്തും. വനത്തിൽ വന്യജീവികൾക്ക് ഭക്ഷണ, കുടിവെള്ള ലഭ്യത ഉറപ്പുവരുത്തുന്നതിന് വിഭാവനം ചെയ്ത പദ്ധതി ഈ സാമ്പത്തികവർഷം പൂർത്തിയാക്കും. താത്കാലിക വനം ജീവനക്കാരുടെ വേതനം താമസമില്ലാതെ വിതരണം ചെയ്യും. കുരങ്ങുശല്യം കുറയ്ക്കുന്നതിന് വിശദമായ പദ്ധതി തയാറാക്കി സർക്കാരിന്റെ അനുതിക്ക് സമർപ്പിക്കും.
നോർത്തേൺ സർക്കിൾ(കണ്ണൂർ) സിസിഎഫ് കെ.എസ്. ദീപ, വയനാട് വൈൽഡ് ലൈഫ് വാർഡൻ വരുൺ ഡാലിയ, നോർത്ത് വയനാട് ഡിഎഫ്ഒ മാർട്ടിൻ ലോവൽ, സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമൻ, ചീഫ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ ഡോ.അരുൺ സക്കറിയ, ഡോ.അജേഷ് മോഹൻദാസ്, റേഞ്ച് ഓഫീസർമാർ, ഫീൽഡ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

Ad
Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *