കരിങ്കുറ്റി അയ്യോത്ത്കാവ് പരദേവതാ ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി
കൽപറ്റ: കരിങ്കുറ്റി അയ്യോത്ത്കാവ് പരദേവത ക്ഷേത്രത്തിൽ തിരുവാതിര മഹോത്സവത്തിന് കൊടിയേറി.
ഇന്നു രാവിലെ വിശേഷാൽ പൂജകൾക്കു ശേഷം ക്ഷേത്രം തന്ത്രി ലക്ഷ്മി നാരായണ ആചാര്യ കൊടിയേറ്റി.
ഇന്നു വൈകുന്നേരം 7 മണിക്ക് നൃത്ത നൃത്യങ്ങൾ, 9 30 ന് അത്താഴപൂജ , പള്ളിയുറക്കൽ. നാളെ രാവിലെ 7 മണി മുതൽ വിശേഷാൽ പൂജകൾ, ഗണപതി ഹോമം, കലശാഭിഷേകം, 10 മണിക്ക് കലാമണ്ഡലം അഭിജോഷും സംഘവും അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്, ഒരു മണിക്ക് അന്നദാനം, വൈകുന്നേരം 6 മണിക്ക് തായമ്പക, രാത്രി എട്ടു മണിക്ക് വണ്ടിയാമ്പറ്റയിൽ നിന്നും പാലൂക്കാപ്പിൽ നിന്നും ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നള്ളത്ത്, 10 മണിക്ക് അയ്യോത്ത്കാവ് മാതൃസമിതി അവതരിപ്പിക്കുന്ന മെഗാ തിരുവാതിര, 10. 30 ന് കൈകൊട്ടിക്കളി, 11 മണിക്ക് എസ് ബി കമ്മ്യൂണിക്കേഷൻസ് വയനാട് അവതരിപ്പിക്കുന്ന ഗാനമേള.
തിങ്കളാഴ്ച രാവിലെ 9 മണിക്ക് വെള്ളാട്ട്, ഗുളികൻ തിറകൾ, ഒരു മണിക്ക് അന്നദാനം, 2 മണി മുതൽ കരിയാത്തൻ തിറകൾ, വൈകിട്ട് 6.30ന് ദീപാരാധനയോടെ ഉത്സവം സമാപിക്കും.
കൂടുതൽ വാർത്തകൾ കാണുക
സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം 15ന്
കൽപ്പറ്റ: കേരള സീനിയർ സിറ്റിസൺസ് ഫോറം ജില്ലാ സമ്മേളനം 15ന് മീനങ്ങാടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേരുമെന്ന് ജില്ലാ പ്രസിഡന്റ് ടി.വി. രാജൻ, വൈസ് പ്രസിഡന്റ് കെ....
സ്കൂൾ വാർഷികവും യാത്രയയപ്പും നടത്തി
പെരിക്കല്ലൂർ: ഗവ. ഹയർസെക്കൻഡറി സ്കൂളിന്റെ 67-ാമത് വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപക ഓഫീസ് ജീവനക്കാർക്കുള്ള യാത്രയയപ്പും ‘പെരിക്കല്ലൂർ പെരുമ 2കെ25 ‘ എന്ന പേരിൽ വിപുലമായ രീതിയിൽ നടന്നു....
വന്യജീവി ശല്ല്യം: മിഷൻ ഫെൻസിംഗുമായി വനം വകുപ്പ്
*മനുഷ്യ-വന്യജീവി സംഘർഷം അവലോകനം ചെയ്യുന്നതിന് ബത്തേരി ഫോറസ്റ്റ് ഐബി ഹാളിൽ ചീഫ് വൈൽഡ് ലൈഫ് വാർഡൻ പ്രമോദ് ജി. കൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽനിന്ന്. കൽപ്പറ്റ: വയനാട്ടിലെ...
ഐഎൻടിയുസി കളക്ടറേറ്റ് മാർച്ച് ജനുവരി 13 തിങ്കളാഴ്ച
കൽപ്പറ്റ: മുണ്ടക്കൈ ദുരന്ത ബാധിതരായ തൊഴിലാളികൾ ഉൾപ്പെടെയുള്ള സാധാരണക്കാരുടെയും പാവപ്പെട്ടവരുടെയും പുനരധിവാസ വിഷയങ്ങളിലെ കെടുകാര്യസ്ഥതയിലും അതിജീവനത്തിന് സഹായമേകുന്നതിലുള്ള അനാസ്ഥയിലും പ്രതിഷേധിച്ചുകൊണ്ടും വയനാട് ജില്ലയിലെ സർവ്വ മേഖലകളിലെയും തൊഴിലാളികൾ...
മുതലി മാരൻ മെമ്മോറിയൽ ഗവൺമെന്റ് ഹൈസ്കൂൾ കാപ്പിസെറ്റ് വാർഷികാഘോഷം- 2025-ജനുവരി – 31
എം.എം.ജി.എച്ച്.എസ് കാപ്പിസെറ്റ് (മുതലിമാരൻ മെമ്മോറിയൽ ഗവൺമെൻറ് ഹൈസ്കൂൾ കാപ്പിസെറ്റ്) -2024- 25 വാർഷികാഘോഷത്തിൻ്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണ യോഗം 8-1-2025 ബുധനാഴ്ച സ്കൂളിൽ വെച്ച് നടന്നു.. ജനുവരി...
മരകാവ് ഇടവക തിരുനാളിന് തുടക്കമായി
പുൽപള്ളി: പുൽപള്ളി മേഖലയിലെ പ്രഥമ കത്തോലിക്കാ ദൈവാലയമായ മരകാവ് സെന്റ് തോമസ് പള്ളിയിൽ തിരുനാളിന് തുടക്കമായി. ഇടവക വികാരി ഫാ. ജെയിംസ് പുത്തൻപറമ്പിൽ കൊടി ഉയർത്തി. ഫാ....
Average Rating