ചൂരൽമല-മുണ്ടകൈയിലെ എൻ.സി.സി. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ കേഡറ്റിന് രക്ഷാമന്ത്രി പദക്ക്

എൻ.എം.എസ്.എം. ഗവണ്മെന്റ് കോളേജിലെ എൻ. സി. സി അണ്ടർ ഓഫീസറും ബി.എ. മാസ്സ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേർണലിസം മൂന്നാം വർഷ വിദ്യാർത്ഥിനിയുമായ കേഡറ്റ്. തേജ വി. പി ക്ക് രാഷ്ട്രപതിയുടെ റിപ്പബ്ലിക്ക് ദിന വിരുന്നിലേക്ക് പ്രത്യേക ക്ഷണവും കേന്ദ്ര പ്രതിരോധ മന്ത്രിയുടെ രക്ഷ മന്ത്രി പദക് അവാർഡും ലഭിച്ചു. എൻ.സി. സി യിലെ തന്റെ മികച്ച പ്രകടനങ്ങൾക്കും ചൂരൽമല, മുണ്ടക്കൈ ദുരന്ത നിവാരണ പ്രവർത്തനങ്ങളും ദുരിതാശ്വാസ ക്യാമ്പുകളിലെ പ്രവർത്തനങ്ങളും പരിഗണിച്ചാണ് തേജ ഈ ഉന്നത പുരസ്‌കാരത്തിന് അർഹയായത്. ഫൈവ് കേരള ബറ്റാലിയന് കീഴിലെ മുഴുവൻ കേഡറ്റുകളെയും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ നയിച്ചത് തേജ ആയിരുന്നു. കൂടാതെ കാശ്മീരിൽ വെച്ച് നടന്ന എസ്.എൻ.ഇ.സി. ക്യാമ്പ് ഉൾപ്പെടെ അനേകം നാഷണൽ ക്യാമ്പുകളിൽ പങ്കെടുത്ത് മികവ് തെളിയിച്ചിട്ടുണ്ട്. ജനുവരി 15 നു ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ ആണ് രക്ഷാമന്ത്രി പതക്ക് സമ്മാനിക്കുന്നത്. ശേഷം, റിപ്പബ്ലിക് ദിനത്തിൽ രാഷ്ട്രപതിയുടെ അത്താഴ വിരുന്നിൽ പങ്കെടുക്കുമെന്നും അസോസിയേറ്റ് എൻ. സി. സി ഓഫീസർ കൂടിയായ ലഫ്‌റ്റെനന്റ് ഡോ. ബഷീർ പൂളക്കൽ അറിയിച്ചു. കോളേജിൽ ചേർന്ന യോഗത്തിൽ പി.ടി.എ. യും സ്റ്റാഫും ചേർന്ന് തേജക്ക് ഹൃദ്യമായ യാത്രയായപ്പു നൽകി. കോളേജ് പ്രിൻസിപ്പൽ ഡോ. സുബിൻ പി ജോസഫ് അധ്യക്ഷനായി. പി.ടി.എ. വൈസ് പ്രസിഡന്റ് പ്രദീശൻ, അസോസിയേറ്റ് എൻ. സി. സി. ലെഫ്റ്റനെന്റ് ഡോ. ബഷീർ പൂളക്കൽ, വർഗീസ് ആന്റണി, ബൈജു കെ. ബി, സിജു സി., രജിത് എം.ആർ. തുടങ്ങിയവർ സംസാരിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *