ചിത്രഗിരി സെൻ്റ് ജോർജ് ദേവാലയ തിരുനാളിന് കൊടിയേറി
വടുവൻചാൽ: ചിത്രഗിരി സെന്റ് ജോർജ് ഇടവക ദേവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാ. ജോയ് തുരുത്തേൽ കൊടിയേറ്റി. ഇടവക വൈദികരായ ഫാ. കുര്യാക്കോസ് കുന്നത്ത്, ഫാ. സജി മനേലിൽ, ഫാ. ഐസക് കൊങ്ങമ്പുഴ , ഫാ. എബിൻ മങ്കുഴിയിൽ എന്നിവർ തിരുകർമ്മങ്ങൾക്ക് കാർമികത്വം വഹിച്ചു. നാളെ (ശനിയാഴ്ച) വൈകുന്നേരം 4.15 ന് പോർച്ചുഗലിൽ നിന്നു കൊണ്ടുവരുന്ന ഫാത്തിമ മാതാവിൻ്റെ തിരുസ്വരൂപത്തിന് സ്വീകരണം നൽകും. തുടർന്ന് ആഘോഷമായ തിരുനാൾ കുർബാന, മാനന്തവാടി രൂപത യൂത്ത് മിനിസ്ട്രി ഡയറക്ടർ ഫാ. ലാൽ ജേക്കബ് പൈനുങ്ങൽ കാർമികത്വം വഹിക്കും. തുടർന്ന് വടുവൻചാൽ ടൗണിലേക്ക് നഗരപ്രദക്ഷിണം.
ഞായറാഴ്ച രാവിലെ 9 മണിക്ക് ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് ചിത്രഗിരി ഗ്രോട്ടോ യിലേക്ക് പ്രദക്ഷിണവും. ഫാ. റോബിൻ തണ്ടേൽ നേതൃത്വം നൽകും. തുടർന്ന് യേശുവിൻ്റെ തിരുക്കച്ചയുടെ പ്രദർശനവും വണക്കവും.
കൂടുതൽ വാർത്തകൾ കാണുക
എംഎൽഎ പദവിയിൽ ഐ സി ബാലകൃഷ്ണൻ കടിച്ചുതൂങ്ങരുത്: കെ റഫീഖ്
കൽപ്പറ്റ:ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ് കോഴ ഇടപാടിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തിൽ...
കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
മാനന്തവാടി: മാലിന്യ മുക്താം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി. ബിആർസി ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സി...
ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ പിഎസിഇ - 40 യുടെ ഭാഗമായി...
എ.പി പാച്ചർ സ്മാരക പുരസ്കാരം സമ്മാനിച്ചു
മാനന്തവാടി: സാംസ്കാരിക–- രാഷ്ട്രീയ, ഗ്രന്ഥശാല പ്രവർത്തകനായിരുന്ന എ പി പാച്ചറുടെ സ്മരണാർഥം കോഴിക്കോട് ചിലങ്കം കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ എ പി പാച്ചർ പുരസ്കാരം പത്മശ്രീ ചെറുവയൽ...
സർട്ടിഫിക്കറ്റ് വിതരണം ചെയ്തു
മാനന്തവാടി: മാനന്തവാടി അസാപ്പ് സ്കിൽ പാർക്കിൽ ഡിപ്ലോമ ഇൻ പ്രൊഫഷണൽ അക്കൗണ്ടിംഗ് കോഴ്സ് പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. ഗ്രാജുവേറ്റ് ഇന്റെൺ റിസ്വാന തസ്നിം സ്വാഗതം പറഞ്ഞു....
‘സ്പെല്ലിങ്ങ് ബീ ‘ ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം സംഘടിപ്പിച്ചു
നെല്ലൂർനാട്: വയനാട് ജില്ലയിലെ എം.ആർ.എസ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സ്പെല്ലിങ്ങ് ബീ' ജില്ലാതല ഇംഗ്ലീഷ് പരിപോഷണ മത്സരം നെല്ലൂർനാട് അംബേദ്കർ സ്കൂളിൽ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ...
Average Rating