കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
മാനന്തവാടി: മാലിന്യ മുക്താം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി.
ബിആർസി ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ഉൽഘാടനം ചെയ്തു. ഡെപ്യൂട്ടി ചെയർപേഴ്സൺ
ജേക്കബ് സെബാസ്റ്റ്യൻ പരിപാടിക്ക് അധ്യക്ഷതവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ, വിദ്യാഭ്യാസ
സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, ക്ഷേമ കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വിപിൻ വേണുഗോപാൽ,
കൗൺസിലർമാരായ പി വി ജോർജ്, അബ്ദുൽ ആസിഫ്,ക്ലീൻ സിറ്റി മാനേജർ അബ്ദുൽ റഫീഖ്, ഹരിത കേരളം റിസോഴ്സ് പേഴ്സൺ അഖില
എന്നിവർ സംസാരിച്ചു. നഗരസഭ പരിധിയിലെ 13 സ്കൂളുകളിൽ നിന്നും 130 ഓളം കുട്ടികൾ ഹരിത
സഭയിൽ പങ്കെടുത്തു. കുട്ടികളുടെ പാനൽ പ്രതിനിധികൾ നഗരസഭയുടെ മാലിന്യസംസ്കരണത്തെ കുറിച്ച് റിപ്പോർട്ടുകൾ
അവതരിപ്പിച്ചു. നഗരസഭതല റിപ്പോർട്ട് ഹെൽത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ പാത്തുമ്മ ടീച്ചർ അവതരിപ്പിച്ചു
കൂടുതൽ വാർത്തകൾ കാണുക
ജീവനക്കാരും അധ്യാപകരും നിലനിൽപ്പിനായി പണിമുടക്കുന്നു; സെറ്റോ
കൽപ്പറ്റ: ജീവനക്കാരും അധ്യാപകരും ജനുവരി 22-ന് പണിമുടക്കും. പണിമുടക്ക് നോട്ടീസ് എ.ഡി.എം ന് സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ നേതൃത്വത്തിൽ കൈമാറി. ജീവനക്കാരെയും അധ്യാപകരേയും സർക്കാർ...
എംഎൽഎ പദവിയിൽ ഐ സി ബാലകൃഷ്ണൻ കടിച്ചുതൂങ്ങരുത്: കെ റഫീഖ്
കൽപ്പറ്റ:ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ് കോഴ ഇടപാടിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തിൽ...
ചിത്രഗിരി സെൻ്റ് ജോർജ് ദേവാലയ തിരുനാളിന് കൊടിയേറി
വടുവൻചാൽ: ചിത്രഗിരി സെന്റ് ജോർജ് ഇടവക ദേവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാ. ജോയ് തുരുത്തേൽ കൊടിയേറ്റി. ഇടവക വൈദികരായ ഫാ. കുര്യാക്കോസ് കുന്നത്ത്,...
വാകേരി സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി
വാകേരി: വാകേരി സെന്റ് ആന്റണീസ് ദേവാലയത്തിൽ ജനുവരി 19 വരെ നടക്കുന്ന തിരുനാൾ മഹോത്സവത്തിന് തുടക്കമായി.ഇടവക വികാരി ഫാ. ജെയ്സ് പൂതക്കുഴി തിരുനാളിന് കൊടിയേറ്റി. തുടർന്ന് കുർബാനയും...
ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ പിഎസിഇ - 40 യുടെ ഭാഗമായി...
എ.പി പാച്ചർ സ്മാരക പുരസ്കാരം സമ്മാനിച്ചു
മാനന്തവാടി: സാംസ്കാരിക–- രാഷ്ട്രീയ, ഗ്രന്ഥശാല പ്രവർത്തകനായിരുന്ന എ പി പാച്ചറുടെ സ്മരണാർഥം കോഴിക്കോട് ചിലങ്കം കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ എ പി പാച്ചർ പുരസ്കാരം പത്മശ്രീ ചെറുവയൽ...
Average Rating