സൗത്ത് വയനാട് ഡി.എഫ്.ഒ യെ ആർ.ജെ.ഡി ഉപരോധിച്ചു
കൽപ്പറ്റ: പെരുന്തട്ട,ചുഴലി, ചുണ്ട, കുന്നമ്പറ്റ എന്നിവിടങ്ങളിൽ കുറച്ചു ദിവസങ്ങളിൽ ഉണ്ടായ രുക്ഷമായ വന്യ മൃഗശല്യത്തിൽ സൗത്ത് വയനാട് ഡിഎഫ്ഒ യെ ആർ.ജെ.ഡി കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപരോധിച്ചു.
കടുവ പേടിയിൽ കാപ്പി വിളവെടുപ്പിന് ആളെ കിട്ടാനില്ല.ചുണ്ടയിലും പെരുത്തട്ടയിലും രാവിലെ ഗ്രൗണ്ടിൽ കളിക്കാൻ ഇറങ്ങുന്നത്തിനും പ്രഭാതവ്യായാമതിനും നിയത്രണമുണ്ട്.അതുകൊണ്ട് തന്നെ ഭീതി ഒഴിവാക്കാൻ വേഗത്തിൽ കാര്യക്ഷമമായ നടപടി വേണമെന്നും,തോട്ടങ്ങൾ കാട് വെട്ടിത്തെളിക്കാണമെന്നും, ഫെൻസിങ് പണികൾ അടിയന്തിരമായി ആരംഭികാണാമെന്നും ആർ.ജെ.ഡി കൽപ്പറ്റ നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപെട്ടു.കഴിഞ്ഞ ദിവസങ്ങളിൽ വളർത്തു മൃഗങ്ങളെ കടുവ പിടിച്ച ചുഴലി,പെരുംതട്ട ഭാഗങ്ങളിൽ
8 സോളാർ സ്ട്രീറ്റ് ലൈറ്റ്റുകളും, കൂടുതലായി ഒരു കൂടും സ്ഥാപിക്കാമെന്നും ജനകീയ തിരച്ചിലിനും മയക്ക് വെടി വെക്കാനുള്ള നടപടിയും സ്വീകരിക്കണമെന്നും ആവിശ്യപെട്ടു.സൗത്ത് വയനാട് ഡി എഫ് ഒ അജിത് കെ രാമൻ ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.ഉപരോധം ആർ.ജെ.ഡിജില്ലാ വൈസ് പ്രസിഡന്റ് എൻ.ഒ ദേവസ്യ ഉദ്ഘാടനം ചെയ്തു.നിയോജക മണ്ഡലം പ്രസിഡന്റ് രാജു കൃഷ്ണ, രാഷ്ട്രീയ യുവജനതാദൾ ജില്ലാ പ്രസിഡന്റ് പിപി ഷൈജൽ, സംസ്ഥാന ജനറൽ സെക്രട്ടറി കെടി ഹാഷിം, സെക്രട്ടറി അജ്മൽ സാജിത്,നാസർ കുരുനിയൻ,നിസാർ പള്ളിമുക്ക്,ജാഫർ അമ്പിലേരി,ബാവ മെസ്സ്ഹൌസ് എന്നിവർ നേതൃത്വം നൽകി
കൂടുതൽ വാർത്തകൾ കാണുക
ജീവനക്കാരും അധ്യാപകരും നിലനിൽപ്പിനായി പണിമുടക്കുന്നു; സെറ്റോ
കൽപ്പറ്റ: ജീവനക്കാരും അധ്യാപകരും ജനുവരി 22-ന് പണിമുടക്കും. പണിമുടക്ക് നോട്ടീസ് എ.ഡി.എം ന് സെറ്റോ ജില്ലാ ചെയർമാൻ മോബിഷ് പി.തോമസിൻ്റെ നേതൃത്വത്തിൽ കൈമാറി. ജീവനക്കാരെയും അധ്യാപകരേയും സർക്കാർ...
എംഎൽഎ പദവിയിൽ ഐ സി ബാലകൃഷ്ണൻ കടിച്ചുതൂങ്ങരുത്: കെ റഫീഖ്
കൽപ്പറ്റ:ഡിസിസി ട്രഷററർ എൻ എം വിജയനും മകനും ജീവനൊടുക്കാനിടയാക്കിയ കോൺഗ്രസ് കോഴ ഇടപാടിൽ ഐ സി ബാലകൃഷ്ണൻ എംഎൽഎ നേരിട്ട് ഇടപെട്ടതിന്റെ തെളിവ് പുറത്തുവന്ന സാഹചര്യത്തിൽ...
ചിത്രഗിരി സെൻ്റ് ജോർജ് ദേവാലയ തിരുനാളിന് കൊടിയേറി
വടുവൻചാൽ: ചിത്രഗിരി സെന്റ് ജോർജ് ഇടവക ദേവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാ. ജോയ് തുരുത്തേൽ കൊടിയേറ്റി. ഇടവക വൈദികരായ ഫാ. കുര്യാക്കോസ് കുന്നത്ത്,...
വാകേരി സെന്റ് ആന്റണീസ് ദേവാലയത്തിൽ തിരുനാൾ മഹോത്സവത്തിന് കൊടിയേറി
വാകേരി: വാകേരി സെന്റ് ആന്റണീസ് ദേവാലയത്തിൽ ജനുവരി 19 വരെ നടക്കുന്ന തിരുനാൾ മഹോത്സവത്തിന് തുടക്കമായി.ഇടവക വികാരി ഫാ. ജെയ്സ് പൂതക്കുഴി തിരുനാളിന് കൊടിയേറ്റി. തുടർന്ന് കുർബാനയും...
കുട്ടികളുടെ ഹരിത സഭ സംഘടിപ്പിച്ചു
മാനന്തവാടി: മാലിന്യ മുക്താം നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാനന്തവാടി നഗരസഭയുടെ നേതൃത്വത്തിൽ കുട്ടികളുടെ ഹരിത സഭ നടത്തി. ബിആർസി ഹാളിൽ നടന്ന പരിപാടി നഗരസഭ ചെയർപേഴ്സൺ സി...
ദ്വിദിന പ്രവൃത്തി പരിചയ ശിൽപശാല സംഘടിപ്പിച്ചു
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ പിഎസിഇ - 40 യുടെ ഭാഗമായി...
Average Rating