കണക്ട് വയനാട് പട്ടികവർഗ്ഗ വിദ്യാഭ്യാസ പരിപോഷണ പദ്ധതിക്ക് വെള്ളമുണ്ട ഡിവിഷനിൽ തുടക്കമായി
തരുവണ: വയനാട് ജില്ലാ പഞ്ചായത്തിൻ്റെ സാമ്പത്തിക സഹായത്തോടെ, പൊതുവിദ്യാഭ്യാസ വകുപ്പ് നേതൃത്വം കൊടുത്ത് വയനാട് ജില്ലയിൽ പ്രത്യേകമായ നടത്തുന്ന പട്ടിക വർഗ്ഗ പ്രോത്സാഹന പദ്ധതിയായ കണക്ട് വയനാട് വിദ്യാഭ്യാസ പരിപോഷണ പദ്ധതിക്ക് വെള്ളമുണ്ട ഡിവിഷനിലെ ഹൈസ്കൂൾ, ഹയർ സെക്കണ്ടറി സ്കൂളുകളിൽ തുടക്കമായി. കരിയർ ഗൈഡൻസ് ആൻഡ് അഡോൾസൻസ് കൗൺസിലിങ്ങ് സെൽ വയനാട് ഏറ്റെടുത്ത് നടത്തുന്ന ഈ പദ്ധതിയിലൂടെ കൗമാരക്കാരായ പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് മോട്ടിവേഷൻ ക്ലാസ്സുകൾ, വ്യക്തിത്വ വികസനം, കരിയർ പ്ലാനിങ്ങ്, കരിയർ ഗൈഡൻസ്, ലൈഫ് സ്കിൽ പരിശീലനം തുടങ്ങിയ എട്ടിലധികം സെഷനുകളിലായി അതത് സ്കൂളിൽ വച്ച് തന്നെ പ്രത്യേകമായി സജ്ജീകരിച്ച ക്ലാസ്സുകൾ വിദഗ്ധ പരിശീലനം ലഭിച്ച അധ്യാപകരെ ഉപയോഗിച്ച് കൊണ്ട് നടപ്പിലാക്കുകയാണ്. തരുവണ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ ഇന്ന് നടന്ന വെള്ളമുണ്ട ഡിവിഷൻതല ഉദ്ഘാടനം ജില്ലാ ലക്ഷേമകാര്യ സ്ഥിരം സതിമിതി അദ്ധ്യഷൻ ജുനൈദ് കൈപ്പാണി നിർവ്വഹിച്ചു. വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സീനത്ത് വൈശ്യൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അധ്യാപകരക്ഷകർതൃ പ്രതിനിധികളായ കെ.സി.കെ നജ്മുദ്ധീൻ, നാസർ സാവാൻ, ഇസ്മയിൽ.കെ, ശ്രീജ. എം എന്നിവരും പങ്കെടുത്തു. പ്രിൻസിപ്പാൾ ജെസ്സി.എം.ജെ , സ്വാഗതവും ഹെഡ്മിസ്ട്രസ്സ് നിർമ്മല ജോസഫ് നന്ദിയും പറഞ്ഞു. മാനന്തവാടി ബി.ആർ. സി യിലെ ബി.പി.സി സുരേഷ് കെ.കെ, മുൻ ബി.പി.സി മുഹമ്മദലി. കെ.എ എന്നിവർ ക്ലാസ്സുകൾ നയിച്ചു. ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിഭാഗങ്ങളിൽ നിന്നും നാൽപ്പത്തി രണ്ട് കുട്ടികൾ പങ്കെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
സൗത്ത് വയനാട് ഡി.എഫ്.ഒ യെ ആർ.ജെ.ഡി ഉപരോധിച്ചു
കൽപ്പറ്റ: പെരുന്തട്ട,ചുഴലി, ചുണ്ട, കുന്നമ്പറ്റ എന്നിവിടങ്ങളിൽ കുറച്ചു ദിവസങ്ങളിൽ ഉണ്ടായ രുക്ഷമായ വന്യ മൃഗശല്യത്തിൽ സൗത്ത് വയനാട് ഡിഎഫ്ഒ യെ ആർ.ജെ.ഡി കൽപ്പറ്റ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...
യു.എ.ഫ്.പി.എ മേപ്പാടി ഗോൾഡൻ ബെൽസ് ബഡ്സ് സ്കൂൾ നിർമ്മാണം ഏറ്റെടുത്തു
കൽപ്പറ്റ: യുണൈറ്റഡ് ഫാർമേഴ്ർസ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നാലാമത് ദേശീയ വാർഷിക സമ്മേളനം ദി അഗ്രെറിയൻ ഐ വി. ദേശീയചെയർമാൻ സിബി തോമസ് വാഴക്കൽ വയനാട് മുട്ടിൽ...
ബൈക്ക് റാലിക്ക് സ്വീകരണം നൽകി കമ്പളക്കാട് വ്യാപാരികൾ
കമ്പളക്കാട്: ടൗണിൽ കണിയാമ്പറ്റ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന്റെ ജൂബിലിയോട് അനുബന്ധിച്ചുള്ള ബൈക്ക് റാലിക്ക് സ്വീകരണം നൽകി. യൂണിറ്റ് വൈസ് പ്രസിഡണ്ട് വിനോദൻ വാവാച്ചി സെക്രട്ടറിമാരായ ജംഷീദ്...
കിളിക്കൊഞ്ചൽ കലോൽസവം നടത്തി
കൽപറ്റ: കൽപറ്റ നഗരസഭയിലെ 27 ൽ അധികം അങ്കണവാടികളിൽ നിന്നായി 300 ൽ പരം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കിളിക്കൊഞ്ചൽ കലോൽസവം നഗരസഭാ ചെയർമാൻ അഡ്വ....
ഐഎസ്ഒ അംഗീകാരങ്ങളുടെ നിറവിൽ വയനാട് പ്രവാസി സഹകരണ സംഘം
കൽപറ്റ: സർട്ടിഫിക്കേഷൻ രംഗത്തെ ആഗോള സ്ഥാപനങ്ങളായ എമിറേറ്റ്സ് ഇന്റർനാഷണൽ അക്രഡിറ്റേഷൻ സെന്ററിൽ നിന്നും ഐഎസ്ഒ 9001:2015, യുകെ അക്രഡിറ്റേഷൻ ഫോറം സർട്ടിഫിക്കേഷനിൽ നിന്നും ഐഎസ്ഒ 26000:2010 എന്നീ...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപ്പറ്റ ജി.എം.ആർ.എസ്
കൽപ്പറ്റ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപ്പറ്റ ജി.എം.ആർ.എസ്. നാല് ഇനങ്ങളിലായി ഇരുപത്തിയാറ് കുട്ടികൾ മത്സരിച്ചു. . പണിയനൃത്തം, ഇരുളനൃത്തം, മിമിക്രി (എച്ച്.എസ്., എച്ച്.എസ്.എസ്.)...
Average Rating