യു.എ.ഫ്.പി.എ മേപ്പാടി ഗോൾഡൻ ബെൽസ് ബഡ്സ് സ്കൂൾ നിർമ്മാണം ഏറ്റെടുത്തു
കൽപ്പറ്റ: യുണൈറ്റഡ് ഫാർമേഴ്ർസ് ആൻഡ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ നാലാമത് ദേശീയ വാർഷിക സമ്മേളനം ദി അഗ്രെറിയൻ ഐ വി. ദേശീയചെയർമാൻ സിബി തോമസ് വാഴക്കൽ വയനാട് മുട്ടിൽ എം ആ ർ ഓഡിറ്റോറിയത്തിലെ സമ്മേളനനഗരിയിൽ പതാക ഉയർത്തി തുടക്കം കുറിച്ചു. സംഘടനപൊതുയോഗവും തിരഞ്ഞെടുപ്പും നടത്തി. ഹൃദയപൂർവ്വം യു എഫ് പി എ പദ്ധതിവഴി സംഘടന മേപ്പാടിയിൽ നിർമ്മിച്ചു നൽകുവാൻ തീരുമാനിച്ച ഗോൾഡൻ ബെൽസ് ബഡ്സ് സ്കൂൾ കെട്ടിടത്തി ന്റെ 3ഡി എലിവേഷൻ മേപ്പാടി പഞ്ചായത്ത് പ്രസി. കെ . ബാബുവിന് കൈമാറിക്കൊണ്ട് എം. എ ൽ. എ ടി . സിദ്ദിഖ് നിർമ്മാണപ്രഖ്യാപനം നടത്തി. ചടങ്ങിൽ ചെയർമാൻ സിബി തോമസ് അധ്യക്ഷത വഹിച്ചു. മെന്റർ സാബു കണ്ണക്കാംപറമ്പിൽ, കൺവീനർ അജികുര്യൻ, ട്രഷറർ ജോസ് എം. എ സംസാരിച്ചു. സംഘടനയുടെ പുതിയ ചെർമാനായി എമിൺസൺ തോമസ്സിനെയും, ജനറൽ കൺവീന റായി സിറാജ്ജുദ്ധീൻ കോഴിക്കോട്, ട്രഷറർ ജോസ് എം എ എന്നിവരെയും തിരഞ്ഞെടുത്തു. സാംസ്കാരിക സമ്മേളനവും വിവിധ കലാപരിപാടികളും സംഘടിപ്പിച്ചു. നൂതന കൃഷിഉപകരണങ്ങളുടെയും, മരുന്നുകൾ, വളങ്ങൾ, കാർഷിക ഉത്പന്നങ്ങൾ എന്നിവയുടെ സ്റ്റാളുകളും പ്രദർശിപ്പിച്ചു. യോഗത്തിൽ വൈസ്. ചെയർമാൻ നയിമുദ്ധീൻ സ്വാഗതവും രക്ഷാധികാരി എം. ആ ർ മോഹനൻ നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
വയനാട് വിത്തുത്സവം 2025
കാർഷിക ജൈവവൈവിധ്യ സംരക്ഷക അവാർഡിനുള്ള അപേക്ഷ ക്ഷണിക്കുന്നു വയനാട് ആദിവാസി വികസന പ്രവർത്തക സമിതി എം എസ് സ്വാമിനാഥൻ ഗവേഷണനിലയം കഴിഞ്ഞ പതിനൊന്നു വർഷക്കാലമായി നൽകിവരുന്ന ആദിവാസി...
വയനാട് ജില്ലാ പഞ്ചായത്ത് പട്ടികവർഗ്ഗപ്ര സഹന പദ്ധതിയുടെ ഉദ്ഘാടനം നടത്തി
കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചായത്ത് പട്ടികവർഗ്ഗപ്ര സഹന പദ്ധതിയുടെ ഭാഗമായി നടത്തുന്ന കണക്റ്റ് വയനാട് എന്ന പദ്ധതിയുടെ കൽപ്പറ്റ ഡിവിഷനിലെ ഉദ്ഘാടനം വൈത്തിരി ഗവൺമെൻറ് ഹയർ സെക്കൻഡറി...
“ബയോ പാർക്ക്” നിർമ്മാണത്തിന്റെ ഉദ്ഘാടനം നടത്തി
എടവക ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്ത് എം.സി.എഫ് പരിസരത്ത് നടപ്പിലാക്കിയ "ബയോ പാർക്ക്" നിർമ്മാണത്തിന്റെ ഉദ്ഘാടനം എടവക ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അഹമ്മദ് കുട്ടി ബ്രാൻ നിർവഹിച്ചുപ്രസ്തുത...
തിരുനാളിന് കോടിയേറി
മംഗലശ്ശേരി: മംഗലശ്ശേരി സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ തിരുനാൾ ആഘോഷങ്ങൾക്ക് കോടിയേറി ഇടവക വികാരി ഫാ. ലാൽ പൈനുങ്കൽ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. തുടർന്ന് വിശുദ്ധ കുർബാന,നൊവേന എന്നിവയ്ക്ക്,...
ചന്ദനത്തോട് മൃഗവേട്ട നാലാം പ്രതിയും റിമാൻഡിൽ
പേരിയ: ചന്ദനത്തോട് വനഭാഗത്തുനിന്നും 2023 നവംബർ മാസം പുള്ളിമാനിനെ തോക്ക് ഉപയോഗിച്ച് വേട്ടയാടി കൊന്നു കാറിൽ കടത്തിക്കൊണ്ടു പോകുന്നതിനിടയിൽ തടയാൻ ശ്രമിച്ച വരയാൽ ഫോറസ്റ്റ് സ്റ്റേഷനിലെ ഡെപ്യൂട്ടി...
ഐ സി ബാലകൃഷ്ണൻ എംഎൽഎയെ അറസ്റ്റ് ചെയ്യണം: സിപിഐഎം
കൽപ്പറ്റ:ആത്മഹത്യാ പ്രേരണാക്കേസിൽ ഒന്നാംപ്രതിയായ ഐ സി ബാലകൃഷ്ണൻ എംഎൽഎയെയും ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് സിപിഐ...
Average Rating