കിളിക്കൊഞ്ചൽ കലോൽസവം നടത്തി

കൽപറ്റ: കൽപറ്റ നഗരസഭയിലെ 27 ൽ അധികം അങ്കണവാടികളിൽ നിന്നായി 300 ൽ പരം കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച കിളിക്കൊഞ്ചൽ കലോൽസവം നഗരസഭാ ചെയർമാൻ അഡ്വ. ടി.ജെ. ഐസക്ക് ഉദ്ഘാടനം ചെയ്തു. കൽപറ്റ നഗരസഭ 2024 – 25 പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തിയ കിളികൊഞ്ചൽ പുളിയാർമല കൃഷ്ണ ഗൗഡർ ഹാളിലാണ് സംഘടിപ്പിച്ചത്. നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ആയിഷ പള്ളിയാൽ അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ഒ.സരോജിനി മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ കേയംതൊടി മുജീബ്, അഡ്വ. എ പി മുസ്തഫ, രാജാറാണി. സി.കെ.ശിവരാമൻ തുടങ്ങിയവർ സംസാരിച്ചു. കൗൺസിലർമാരായ. കെ. അജിത, റൈഹാനത്ത് വടക്കേതിൽ, ജൈന ജോയ് , സാജിത മജീദ്, റജുല നിജിത , ശ്യാമള, പുഷ്പ, ശ്രീജ ടീച്ചർ, അബ്ദുള്ള തുടങ്ങിയവർ സംബന്ധിച്ചു. ഐ സി ഡി എസ് സൂപ്പർ വൈസർ ഗീത സ്വാഗതവും, കൗൺസിലർ ഷരീഫ ടീച്ചർ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *