സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപ്പറ്റ ജി.എം.ആർ.എസ്

കൽപ്പറ്റ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപ്പറ്റ ജി.എം.ആർ.എസ്. നാല് ഇനങ്ങളിലായി ഇരുപത്തിയാറ് കുട്ടികൾ മത്സരിച്ചു. . പണിയനൃത്തം, ഇരുളനൃത്തം, മിമിക്രി (എച്ച്.എസ്., എച്ച്.എസ്.എസ്.) എന്നിവയായിരുന്നു പ്രധാന മത്സരങ്ങൾ. പങ്കെടുത്ത എല്ലാ ഇനങ്ങളിലും എ ഗ്രേഡ് ലഭിച്ചു.
പണിയസമുദായത്തിൻ്റെ ജീവിത സംസ്കാരത്തിൻ്റെ ഭാഗമായ പണിയനൃത്തം പരമ്പരാഗതമായ വസ്ത്രാഭരണങ്ങൾ (മുടചുൾ, കുരിക്കല്ല, താലി കല്ല/പണതാലി) അണിഞ്ഞും വാദ്യോപകരണങ്ങൾ (തുടി, ചീനം, മണി) ഉപയോഗിച്ചുമാണ് അവതരിപ്പിച്ചത്. രതീശ് കല്ലൂരാണ് വിദ്യാർത്ഥിനികളെ പണിയ നൃത്തം പരിശീലിപ്പിച്ചത്.
ഇരുളനൃത്തം അട്ടപ്പാടിയിലെ ഇരുളഗോത്ര വിഭാഗത്തിൻ്റെ തനതു കലാരൂപമാണ്.
കുഴൽ, കൈമണി, പൊറൈ, ധവിൽ
ജാലറൈ എന്നീ വാദ്യോപകരണങ്ങൾ ഉപയോഗിച്ച് വിദ്യാർത്ഥികൾ സ്വന്തം നിലയിൽ പരിശീലനം നേടിയാണ് ഉപജില്ല മുതൽ സംസ്ഥാന കലോത്സവം വരെ എത്തിയത്. പ്ലസ് വൺ വിദ്യാർത്ഥിനികളായ അട്ടപ്പാടി സ്വദേശികളായ അജിത എ, ഷൈനി സി.എസ്. എന്നിവരാണ് ഇരുളനൃത്തത്തിന് നേതൃത്വവും പരിശീലനവും നല്കിയത്.
മിമിക്രി മത്സരത്തിന് തുടർച്ചയായി കഴിഞ്ഞ മൂന്നു വർഷവും സംസ്ഥാന തലത്തിൽ ഏ ഗ്രേഡ് നേടുന്നതിന് സ്കൂളിന് കഴിഞ്ഞു. ഇത്തവണ ഹയർ സെക്കൻ്റി വിഭാഗത്തിൽ നിന്ന് നന്ദന വി.എം. ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് അഞ്ജലി സുരേഷ് എന്നീ വിദ്യാർത്ഥികളാണ് എ ഗ്രേഡ് നേടിയത്. ശബ്ദാനുകരണ കലയെ
അറിവും അനുഭവവുമാക്കി മാറ്റുന്ന വ്യത്യസ്തമായ അവതരണ സമീപനം മിമിക്രിയിൽ കൊണ്ടുവരാൻ ഇവർക്ക് സാധിച്ചു. പരിശീലകൻ റിനീഷ് കണ്ണൂരാണ്.കുട്ടികളുടെ സർഗാത്മക ശേഷികളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും പരിശീലനം നല്കുന്നതിനും പട്ടികവർഗ്ഗ വികസന വകുപ്പും പൊതുവിദ്യാഭ്യാസവകുപ്പും കൃത്യമായി ഇടപെടുന്നതിൻ്റെ തെളിവാണ് കുട്ടികളുടെ വിജയം. പ്രഥമ അധ്യാപകൻ സദൻ ടി.പി., സീനിയർ സൂപ്രണ്ട് ധനലക്ഷമി എം. അധ്യാപകർ, ജീവനക്കാർ എന്നിവരുടെ കൂട്ടായ ശ്രമവും വിദ്യാർത്ഥികളുടെ വിജയത്തിനു പിന്നിലുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *