മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസം: ഒറ്റക്ക് നീങ്ങാൻ മുസ്ലിം ലീഗ്
*സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളിൽ അതൃപ്തി
മുണ്ടക്കൈ- ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൽ ഒറ്റക്ക് നീങ്ങാൻ മുസ്ലിം ലീഗ്. സർക്കാർ നിശ്ചയിച്ച മാനദണ്ഡങ്ങളാണ് മുസ്ലീം ലീഗിന് അതൃപ്തിക്ക് ഇടയാക്കിയത്.കഴിഞ്ഞ ദിവസം ചേർന്ന സംസ്ഥാന ഭാരവാഹി യോഗത്തിലാണ് തീരുമാനം
ദുരിത ബാധിതർക്ക് 100 വീടുകൾ നിർമിച്ചു നൽകും എന്നതാണ് ലീഗിന്റെ പ്രഖ്യാപനം.സർക്കാരുമായി യോജിച്ച് നിർമിക്കാമെന്നായിരുന്നു ആലോചന.എന്നാൽ പുനരധിവാസത്തിന് സർക്കാർ നിശ്ചയിച്ച നിരക്കും ,കാലാവധിയും തൃപ്തികരം അല്ലെന്നാണ് ലീഗിന്റെ നിലപാട്.വീട് വെക്കാൻ ഒരു സ്കൊയർഫീറ്റിന് 1000 രൂപയാണ് സർക്കാർ നിശ്ചയിച്ചത്.1000 സ്കൊയർഫീറ്റിന് 30 ലക്ഷം വരും.എന്നാൽ നിരക്ക് കൂടൂതൽ ആണെന്നും,സ്വന്തം നിലക്ക് നിർമ്മിച്ചാൽ ഇത്രത്തോളം വരില്ലെന്നാണ് ലീഗ് പറയുന്നത്.
ഊരാളുങ്കലിന് നിർമാണ ചുമതല നൽകിയത് അഴിമതി ആണെന്നും ലീഗ് യോഗത്തിൽ അഭിപ്രായം ഉയർന്നു.മാത്രമല്ല സർക്കാർ പദ്ധതി സമയബന്ധിതമായി തീർക്കാനാകില്ലെന്നും ലീഗ് വിലയിരുത്തുന്നു.സർക്കാർ മാനദണ്ഡങ്ങലിലെ അതൃപ്തി നേരിട്ട് അറിയിക്കും,ഇതിൽ മാറ്റം വരുത്തിയാൽ മാത്രം സർക്കാരുമായി സഹകരിക്കുന്ന കാര്യം പുനരാലോജിക്കാനുമാണ് ലീഗ് തീരുമാനം.36 കോടിയോളം രൂപയാണ് ലീഗ് പുനരധിവാസത്തിനായി പിരിച്ചത്.
കൂടുതൽ വാർത്തകൾ കാണുക
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപ്പറ്റ ജി.എം.ആർ.എസ്
കൽപ്പറ്റ. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മികച്ച വിജയം നേടി കൽപ്പറ്റ ജി.എം.ആർ.എസ്. നാല് ഇനങ്ങളിലായി ഇരുപത്തിയാറ് കുട്ടികൾ മത്സരിച്ചു. . പണിയനൃത്തം, ഇരുളനൃത്തം, മിമിക്രി (എച്ച്.എസ്., എച്ച്.എസ്.എസ്.)...
വയനാട് ചുരത്തിൽ ജീപ്പ് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്
താമരശ്ശേരി-വയനാട് ചുരത്തിൽ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഒമ്ബതരമണിക്കാണ് അപകടം. ജീപ്പിലുണ്ടായിരുന്ന കൈതപ്പൊയിൽ സ്വദേശികളായ രണ്ടുപേർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ചുരത്തിലെ...
ഐസിബാലകൃഷ്ണനും, എൻ ഡി അപ്പച്ചനും ഉൾപ്പെടെ 4 പേർക്കെതിരെ കേസ്
ബത്തേരി: വയനാട് ഡിസിസി ട്രഷറർ എൻഎം വിജയന്റെയും മകൻ ജിജേഷിൻ്റെയും മരണത്തിൽ എംഎൽഎ ഐ.സി ബാലകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ, കോൺഗ്രസ് മുൻ നേതാവ് കെ...
പൂതാടി പള്ളിയിൽ ഓർമ്മപ്പെരുന്നാൾ
കേണിച്ചിറ: പൂതാടി സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ ദൈവമാതാവിന്റയും മോർ തോമാശ്ലീഹായുടെയും ഓർമ്മപ്പെരുന്നാളും ആദ്യഫല സമർപ്പണവും ജനുവരി 11,12(ശനി, ഞായർ)തിയ്യതികളിൽ ആഘോഷിക്കും. ശനിയാഴ്ച വൈകുന്നേരം...
ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
പനമരം: ദാസനക്കരയിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. പയ്യമ്പള്ളി പുതിയിടം കോളനിയിലെ മഹേഷ് (39) ആണ് മരിച്ചത്.ഇന്നലെ രാത്രിയാണ് സംഭവം. പനമരം – പുഞ്ചവയൽ റോഡിൽ വട്ടവയൽ ജങ്ഷനിലായിരുന്നു...
വയനാട് പുനരധിവാസം* *എൽസ്റ്റൺ , നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി ഏറ്റെടുക്കാൻ തീരുമാനമായി*
മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനായി കൽപ്പറ്റ വില്ലേജിലെ എൽസ്റ്റൺ എസ്റ്റേറ്റിലും മേപ്പാടി ഗ്രാമപഞ്ചായത്തിലെ നെടുമ്പാല എസ്റ്റേറ്റിലും കണ്ടെത്തിയ ഭൂമി ഏറ്റെടുക്കുന്നതിന് ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീയുടെ അധ്യക്ഷതയിൽ...
Average Rating