അമ്മയുടെ പേരിൽ ഒരു മരം പരിപാടി നടത്തി

കൽപ്പറ്റ: നെഹ്റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ എസ്.കെ.എം.ജെ ഹയർസെക്കൻഡറി സ്കൂൾ നാഷണൽ സർവീസ് സ്കീമിന്റെയും സോഷ്യൽ ഫോറസ്ട്രിയുടെയും സഹകരണത്തോടെ അമ്മയുടെ പേരിൽ ഒരു മരം പരിപാടി നടത്തി. പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളിൽ പൊതുജനങ്ങളുടെ ഇടപെടൽ സംബന്ധിച്ച ബോധവത്കരണം നൽകുകയാണ് ലക്ഷ്യം. നാഷണൽ സർവീസ് സ്കീം ജില്ലാ കൺവീനർ കെ. എസ്. ശ്യാൽ ഉദ്ഘാടനം ചെയ്തു. പി പി അജിത് അധ്യക്ഷത വഹിച്ചു. നെഹ്റു യുവ കേന്ദ്ര പ്രതിനിധി കെ. എ. അഭിജിത്ത്, വോളന്റിയർ ലീഡർ റിയോൺ ജെയ്സൺ എന്നിവർ സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ബീന ജോർജ് അധ്യാപകരായ കെ. പ്രസാദ്, ഫെബിൻ സനിൽ, എം. കെ. ലതീഷ്, എം. പി. ജംഷീന, എൻ. എസ്. ഹർഷ, സോണിയ മാത്യു, കെ. ആർ. ബിനീഷ് തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ പരിസരത്ത് വിവിധ തരത്തിലുളള വൃക്ഷത്തൈകൾ നടീൽ നടത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *