അധ്യാപക-സർവീസ് സംഘടനാ സമര സമിതി കൺവൻഷൻ നടത്തി

കൽപ്പറ്റ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡിഎ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക-സർവീസ് സംഘടനാ സമര സമിതി 22ന് നടത്തുന്ന സൂചനാപണിമുടക്കിനു മുന്നോടിയായി വൈത്തിരി മേഖലാ സമരപ്രഖ്യാപന കൺവൻഷൻ നടത്തി. ജില്ലാ കൺവീനർ ശ്രീജിത്ത് വാകേരി ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ ജില്ലാ പ്രസിഡന്റ് പ്രിൻസ് തോമസ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.എ. പ്രേംജിത്ത്, സമരസമിതി ജില്ലാ ചെയർമാൻ ടി.ഡി. സുനിൽമോൻ, ജോയിന്റ് കൗൺസിൽ സംസ്ഥാന കൗൺസിൽ അംഗങ്ങളായ എം.പി. ജയപ്രകാശ്, കെ.ആർ. സുധാകരൻ എന്നിവർ പ്രസംഗിച്ചു. ജോയിന്റ് കൗൺസിൽ ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.സി. രാധിക സ്വാഗതവും പി.പി. റഷീദ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *