സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മൈമിന് ബത്തേരി സർവജനയ്ക്ക്എ ഗ്രേഡ്

ബത്തേരി: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ സർവജന ഹയർ സെക്കൻഡറി സ്കൂളിന്റെ മൈം ടീം എ ഗ്രേഡ് നേടി. ഹയർ സെക്കൻഡറി വിഭാഗത്തിൽ മത്സരിച്ച ടീം കായംകുളം കൊച്ചുണ്ണിയുടെ കഥ അവതരിപ്പിച്ചാണ് എ ഗ്രേഡ് നേടിയത്. ഭരദ്വാജ്, എൽദോ ആൽവിൻ ജോഷി , ഡെല്ല ബെന്നി, ആദിത്യൻ, ജെനിഫർ, അഭിഷേക്, അഭിജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് വേദിയിൽ മികച്ച പ്രകടനം കാഴ്ചവച്ചത്. കാണികളുടെ പ്രശംസ നേടിയ ഈ പ്രകടനം ടീമിന്റെ കഠിനാധ്വാനത്തിന്റെയും പ്രതിഭയുടെയും ഉത്തമ ഉദാഹരണമായിരുന്നു.
പ്രശസ്ത കലാകാരൻ കലാഭവൻ സുമേഷ് ആണ് ഈ ടീമിന്റെ കൊറിയോഗ്രാഫർ. കലാഭവൻ പരീക്ഷിത് കുട്ടികൾക്ക് മികച്ച പരിശീലനം നൽകി. അദ്ദേഹത്തിന്റെ ശിക്ഷണമാണ് ഇത്രയും മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കുട്ടികളെ പ്രാപ്തരാക്കിയത്.
സംസ്ഥാന തലത്തിൽ ശ്രദ്ധേയമായ ഈ നേട്ടം സർവജന ഹയർ സെക്കൻഡറി സ്കൂളിനും ബത്തേരിയുടെ വിദ്യാഭ്യാസ മേഖലയ്ക്കും അഭിമാനകരമായ നേട്ടമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *