സാംസ്കാരിക സമ്മേളനവും അനുമോദനസദസ്സും സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: ഉമ്മുൽ ഖുറ അക്കാദമിയിൽ സാംസ്കാരിക സമ്മേളനവും അനുമോദനസദസ്സും സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ ആർട്സ് ഫെസ്റ്റും നടന്നു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഗ്ലോബൽ പീസ് കൺസോർഷ്യം അന്താരാഷ്ട്ര ഹ്യൂമാനിറ്റേറിയൻ പുരസ്കാരം ,
ഇന്ത്യയിലെ ഏറ്റവും മികച്ച തദ്ദേശ ജനപ്രതിനിധിക്കുള്ള ബാബ സാഹിബ് അംബേദ്കർ പുരസ്കാരം, മാതൃകാ പൊതുപ്രവർത്തകനുള്ള
സംസ്ഥാന കർമ്മശ്രേഷ്ഠ പുരസ്കാരം,കൂടുതൽ പൊതുപരിപാടികളിൽ പങ്കെടുത്ത് ഡോക്യുമെന്റ് ചെയ്യപ്പെട്ട തദ്ദേശഭരണ ജനപ്രതിനിധി എന്ന നിലയിലുള്ള ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോർഡ് എന്നീ അംഗീകാരങ്ങൾ കരസ്ഥമാക്കിയ വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയെ ചടങ്ങിൽ ആദരിച്ചു. ഉമ്മുൽ ഖുറയുടെ ഉപഹാരം കിലെ മെമ്പർ പി. കെ അനിൽകുമാർ കൈമാറി.
ഉമ്മുൽ ഖുറ അക്കാദമി ജനറൽ സെക്രട്ടറി പി മജീദ് സഖാഫി അധ്യക്ഷത വഹിച്ചു. ഹനീഫ സഖാഫി, റഷീദ് സി. കെ, ഉവൈസ് കെ, ശാഹുൽ ഹമീദ്, ആരിഫ് സഖാഫി തുടങ്ങിയവർ പ്രസംഗിച്ചു.
കൂടുതൽ വാർത്തകൾ കാണുക
സമര പ്രഖ്യാപന കൺവൻഷൻ നടത്തി
മാനന്തവാടി: അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 22ന് നടക്കുന്ന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സൂചന പണിമുടക്കിനു മുന്നോടിയായി മാനന്തവാടി താലൂക്ക് സമര പ്രഖ്യാപന...
സന്തോഷ് ട്രോഫി താരത്തിന് ആദരവ് നൽകി
പനമരം : ഹൈദരാബാദിൽ വെച്ച് നടന്ന സന്തോഷ് ട്രോഫി മത്സരത്തിൽ കേരളത്തിന് വേണ്ടി ബൂട്ടണിഞ്ഞ വയനാടിൻ്റെ സ്വന്തം മുഹമ്മദ് അസ്ലമിന് പനമരം കുട്ടി പോലീസ് സ്നേഹോപഹാരം...
നൗഷാദ് രചിച്ചു സുഹാന പാടി നേട്ടം കൊയ്ത് തലപ്പുഴ സ്കൂൾ
തലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ തലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിന് നേട്ടം. തലപ്പുഴ ഹയർ സെക്കണ്ടറി വിദ്യാർത്ഥിയായ സുഹാനയാണ്...
അധ്യാപക-സർവീസ് സംഘടനാ സമര സമിതി കൺവൻഷൻ നടത്തി
കൽപ്പറ്റ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡിഎ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക-സർവീസ് സംഘടനാ സമര സമിതി 22ന് നടത്തുന്ന സൂചനാപണിമുടക്കിനു...
ഹിറ്റാച്ചി മണി സ്പോട്ട് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: മുണ്ടേരി ടവറിൽ എടിഎം/സി.ഡി.എം. ഹിറ്റാച്ചി മണി സ്പോട്ട് കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു സി.ഡി.എം മിഷൻ കൗണ്ടർ കൽപ്പറ്റ...
രണ്ടാം വാർഷികം ആഘോഷിച്ചു
കൽപ്പറ്റ: വയനാട് ജില്ലയിലെ ചുമട്ടു തൊഴിലാളികളുടെ കൂട്ടായ്മയായ തേജസ് ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി രണ്ടാം വാർഷികം ആഘോഷിച്ചു മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന...
Average Rating