മാനന്തവാടി മെഡിക്കൽ കോളേജിലെ സി.ടി സ്കാൻ ഉടൻ പ്രവർത്തന ക്ഷമമാക്കണം-എസ്ഡിപിഐ
മാനന്തവാടി: ദിവസങ്ങളായി പണിമുടക്കിയ മെഡിക്കൽ കോളേജിലെ സി.ടി സ്കാൻ യൂണിറ്റ് ഉടൻ പ്രവർത്തന ക്ഷമമാക്കണമെന്ന് എസ്ഡിപിഐ മാനന്തവാടി മുൻസിപ്പൽ കമ്മിറ്റി. ഇവിടുത്തെ
സി.ടി സ്കാൻ പ്രവർത്തിക്കാത്തതിനാൽ ഇവിടെ ചികിത്സക്കെത്തുന്ന നിരവധി രോഗികകൾക്ക് സ്കാനിങ്ങിന് വേണ്ടി അടുത്തുള്ള സ്വകാര്യ ആശുപത്രികളെയും, ലാബുകളെയും ആശ്രയിക്കേണ്ടി വരികയാണ്.ഇത് രോഗികൾക്ക് ഇരട്ടി ചിലവ് വരുത്തുന്നതോടൊപ്പം ചികിത്സ വൈകുന്നതിനും കാരണമാവുന്നുണ്ട്.
അത് കൊണ്ട് തന്നെ അടിയന്തരമായി സി.ടി സ്കാൻ യൂണിറ്റ് പ്രവർത്തന ക്ഷമമാക്കാനുള്ള നടപടികൾ മെഡിക്കൽ കോളേജ് അധികൃതർ കൈകൊള്ളണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ മുൻസിപ്പൽ പ്രസിഡന്റ് സുബൈർ കെ അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ വൈസ് പ്രസിഡന്റ് ആറ്റക്കോയ തങ്ങൾ, സെക്രട്ടറി ഫൈസൽ പഞ്ചാരക്കൊല്ലി, ജോയിന്റ് സെക്രട്ടറി ഖാലിദ്, ഫിറോസ്, ഹംസ, ഷുഹൈബ്, നാസർ, അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
ചിത്രരചനയിൽ ഇരട്ട വിജയം നേടി ആർദ്ര ജീവൻ
തിരുവനന്തപുരത്ത്: നടക്കുന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കണ്ടറി വിഭാഗത്തിലെ പെൻസിൽ ഡ്രോയിംഗ്, വാട്ടർകളർ പെയിൻ്റിംഗ് എന്നീ ഇനങ്ങളിൽ A ഗ്രേഡ് നേടി കാക്കവയൽ ഗവ. ഹയർ...
റിസോർട്ട് ഉടമയുടെ ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിനെതിരെ പ്രതിഷേധം ശക്തമാക്കി സി.പി.ഐ (എം)
തിരുനെല്ലി: ചിന്നടിയിൽ ജങ്കിൾ റിസോർട്ട് ഉടമ ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിൽ നടപടി ഇല്ലാതെ ഫോറസ്റ്റ് അധികാരികൾ. ഫോറസ്റ്റ് ഭൂമി കൈയ്യേറ്റത്തിനെതിരെ നടപടി ആവശ്യപ്പെട്ട് തിരുനെല്ലി സി.പി.ഐ (എം)...
പ്രതിഭകൾക്കുള്ള ആദരവും ബോധവൽക്കരണ ക്ലാസും നടത്തി
വെള്ളമുണ്ട : വെള്ളമുണ്ട ഗവൺമെന്റ് യുപി സ്കൂളിൽ ജില്ലാ സബ് ജില്ലാ കലോത്സവ പ്രതിഭകൾക്കുള്ള ആദരവും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു പിടിഎ പ്രസിഡണ്ട് നാസർ പടയൻ...
സനാതനം സായൂജ്യം പുസ്തകം പ്രകാശനം ചെയ്തു
കൽപറ്റ: വിശ്വ സനാതന ധർമ വേദി ചാരിറ്റബിൾ ട്രസ്റ്റ് പ്രസിദ്ധീകരിക്കുന്ന അനിൽ എസ്. നായർ എഴുതിയ സനാതനം സായൂജ്യം എന്ന പുസ്തകം അധ്യാത്മീകാചര്യൻ സ്വാമി ഉദിത് ചൈതന്യ...
സംഭരകത്വ പരിശീലനം നൽകി
മാനന്തവാടി: സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോ-ഓപ്പറേഷന്റെ മാനന്തവാടി ഉപജില്ലാ ഓഫീസ് സ്വയം തൊഴിൽ വായ്പയെടുക്കുന്നവർക്കായി സംരംഭകത്വ പരിശീലനം നൽകി. സംരംഭം ഫലപ്രാപ്തിയിലെത്തിക്കാൻ നിയമ സാധ്യതകളും അക്കൗണ്ടിങ്ങിലും...
എൻ എം വിജയന്റെയും മകന്റെയും മരണം കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണം: സിപിഐ എം
കൽപ്പറ്റ:ഡിസിസി ട്രഷററർ എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിന് ഉത്തരവാദികളായ ഐ സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള...
Average Rating