എൻ എം വിജയന്റെയും മകന്റെയും മരണം കോൺഗ്രസ് നേതാക്കളെ അറസ്റ്റ് ചെയ്യണം: സിപിഐ എം
കൽപ്പറ്റ:ഡിസിസി ട്രഷററർ എൻ എം വിജയന്റെയും മകൻ ജിജേഷിന്റെയും മരണത്തിന് ഉത്തരവാദികളായ ഐ സി ബാലകൃഷ്ണൻ എംഎൽഎ, ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസ് എടുത്ത് അറസ്റ്റ് ചെയ്യണമെന്ന് സിപിഐ എം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഐ സി ബാലകൃഷ്ണൻ എംഎൽഎ സ്ഥാനം രാജിവയ്ക്കണം. ഒരുനിമിഷം ജനപ്രതിനിധിയായി തുടരാൻ അദ്ദേഹത്തിന് അർഹതയില്ല.
മരണവുമായി ബന്ധപ്പെട്ട് സിപിഐ എം ഉന്നയിച്ച കാര്യങ്ങളെല്ലാം നൂറ് ശതമാനം ശരിയാണെന്ന് വിജയന്റെ മരണക്കുറിപ്പ് പുറത്തുവന്നതിലൂടെ തെളിഞ്ഞു. എൻ എം വിജയൻ മരിച്ചതല്ല കൊന്നതാണ്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണം. നേതാക്കൾ തട്ടിയെടുത്ത കോഴയുടെ ബാധ്യത വിജയന്റെ തലയിൽ കെട്ടിവച്ച ഞെട്ടിപ്പിക്കുന്ന വിവരമാണ് മരണക്കുറിപ്പിലുള്ളത്. ചതിച്ചുകൊല്ലുകയായിരുന്നു. ജില്ലാ കോൺഗ്രസ് നേതൃത്വം ക്രിമിനൽ സംഘമായി. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയരണമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
സമര പ്രഖ്യാപന കൺവൻഷൻ നടത്തി
മാനന്തവാടി: അധ്യാപക സർവീസ് സംഘടനാ സമര സമിതിയുടെ നേതൃത്വത്തിൽ ജനുവരി 22ന് നടക്കുന്ന സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും സൂചന പണിമുടക്കിനു മുന്നോടിയായി മാനന്തവാടി താലൂക്ക് സമര പ്രഖ്യാപന...
നൗഷാദ് രചിച്ചു സുഹാന പാടി നേട്ടം കൊയ്ത് തലപ്പുഴ സ്കൂൾ
തലപ്പുഴ: സംസ്ഥാന സ്കൂൾ കലോൽസവത്തിൽ ഹയർ സെക്കണ്ടറി വിഭാഗം അറബിക് പദ്യം ചൊല്ലലിൽ തലപ്പുഴ ഹയർ സെക്കണ്ടറി സ്കൂളിന് നേട്ടം. തലപ്പുഴ ഹയർ സെക്കണ്ടറി വിദ്യാർത്ഥിയായ സുഹാനയാണ്...
അധ്യാപക-സർവീസ് സംഘടനാ സമര സമിതി കൺവൻഷൻ നടത്തി
കൽപ്പറ്റ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക, ഡിഎ, ലീവ് സറണ്ടർ ആനുകൂല്യങ്ങൾ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അധ്യാപക-സർവീസ് സംഘടനാ സമര സമിതി 22ന് നടത്തുന്ന സൂചനാപണിമുടക്കിനു...
ഹിറ്റാച്ചി മണി സ്പോട്ട് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ: മുണ്ടേരി ടവറിൽ എടിഎം/സി.ഡി.എം. ഹിറ്റാച്ചി മണി സ്പോട്ട് കൽപ്പറ്റ നിയോജക മണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു സി.ഡി.എം മിഷൻ കൗണ്ടർ കൽപ്പറ്റ...
രണ്ടാം വാർഷികം ആഘോഷിച്ചു
കൽപ്പറ്റ: വയനാട് ജില്ലയിലെ ചുമട്ടു തൊഴിലാളികളുടെ കൂട്ടായ്മയായ തേജസ് ഹെഡ് ലോഡ് വർക്കേഴ്സ് വെൽഫെയർ സൊസൈറ്റി രണ്ടാം വാർഷികം ആഘോഷിച്ചു മുട്ടിൽ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന...
ചെണ്ട മേളത്തിൽ എഗ്രേഡ് നേടി കല്ലോടി സെന്റ് ജോസഫ്
കൽപ്പറ്റ: സംസ്ഥാന കലോത്സവത്തിൽ ചെണ്ടമേളത്തിൽ എ ഗ്രേഡ് നേടി കല്ലോടി സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ. നിവേദ്യ ഇ. വി, എൽവിസ് ജോസ്, സിദ്ധാർഥ് എസ്,...
Average Rating