വീൽചെയറും വോക്കിങ് സ്റ്റിക്ക് വിതരണവും നടത്തി
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ അതി ദാരിദ്ര്യ പട്ടികയിൽ ഉൾപ്പെട്ടവർക്ക് വേണ്ടിയുള്ള വീൽചെയറുകളും വാക്കിംഗ് സ്റ്റിക് എന്നിവ സൈറ്റ് വയനാടിന്റെയും ഡോൺബോസ്കോ കോളജ് ഡിപ്പാർട്ട്മെന്റ് ഓഫ് സോഷ്യൽ വർക്കിന്റെയും സഹകരണത്തോടെ വിതരണം നടത്തി. മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ. നഗരസഭ ചെയർപേഴ്സൺ സി കെ രത്നവല്ലി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ വിപിൻ വേണുഗോപാൽ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ പി വി ജോർജ്, കൗൺസിലർമാരായ മാർഗ്ഗരേറ്റ് തോമസ്, ആലീസ് സിസിൽ, ഡോൺ ബോസ്കോ കോളേജ് പ്രിൻസിപ്പാൾ ഫാ. ഷാജൻ നൊറോണ, അധ്യാപകരായ ഫാ. ജെൻസൺ വാരിയത്ത്, ഷെറിൻ ബേബി, ബിജു ടി ടി, ബാബു, സിൽജ തോമസ്, നഗരസഭ അസിസ്റ്റൻറ് സെക്രട്ടറി രമ്യ എ ആർ, ജെ എച്ച് ഐ സിമി, ഹരിത കർമ്മ സേന കോഡിനേറ്റർ അർജുൻ പി ജോർജ് തുടങ്ങിയവർ സംസാരിച്ചു. സജിത്ത്, ജോബി തോമസ്, ജിന്റോ തുടങ്ങിയവർ നേതൃത്വം നൽകി.
കൂടുതൽ വാർത്തകൾ കാണുക
ആർ.ജെ.ഡി മെമ്പർഷിപ്പ് ക്യാമ്പയിൻ ഉദ്ഘാടനം നടത്തി
കൽപ്പറ്റ രാഷ്ട്രീയ ജനത ദൾ(ആർ.ജെ.ഡി) മെമ്പർഷിപ്പ് ക്യാമ്പയിൻ ആരംഭിച്ചു കൽപ്പറ്റ മുനിസിപ്പലിറ്റിയിൽ ആർ ജെ.ഡി സംസ്ഥാന സമിതി അംഗവും ജില്ലയിലെ പ്രമുഖ സോഷ്യലിസ്റ്റ് നേതാവുമായ യു...
യുവാവ് മർദ്ദനമേറ്റ് മരിച്ച സംഭവം ഒരാൾ അറസ്റ്റിൽ
പുൽപള്ളി: കാപ്പിസെറ്റ് ആച്ചനഹള്ളി പണിയ ഉന്നതിയിലെ ബാബുവിന്റെ കൊലപാതകത്തിൽ ഒരാളെ അറസ്റ്റ് ചെയ്തു.തൂപ്ര ഉന്നതിയിലെ സുമേഷി(33)നെയാണ് പുൽപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഇയാൾ...
മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ തിരുനാൾ മഹോത്സവം
പുൽപ്പള്ളി: തീർത്ഥാടന കേന്ദ്രമായ മുള്ളൻകൊല്ലി സെന്റ് മേരീസ് ഫൊറോന ദേവാലയത്തിൽ പരിശുദ്ധ ദൈവമാതാവിൻ്റെ തിരുനാൾ മഹോത്സവം ജനുവരി 7 മുതൽ 15 വരെ നടത്തപ്പെടുമെന്ന് പള്ളി കമ്മിറ്റി...
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പതിവ് തെറ്റിക്കാതെ സെന്റ് ജോസഫ് എച്ച്എസ്എസ് കല്ലോടി
കല്ലോടി:കഴിഞ്ഞ 14 വർഷങ്ങളായുള്ള സംസ്ഥാന സ്കൂൾ കലോത്സവത്തിലെ എച്ച്എസ്എസ് വിഭാഗത്തിൽ ചെണ്ട തായമ്പക ഇനത്തിലെ എ ഗ്രേഡ് പതിവ് തെറ്റാതെ കരസ്ഥമാക്കി സെന്റ് ജോസഫ് എച്ച്എസ്എസ്...
പുത്തുമല മാലിന്യ നിക്ഷേപ വിവാദം മറുപടിയുമായി എബിൻ മുട്ടപ്പള്ളി
പൊഴുതന: യുഡിഎഫ് പൊഴുതന മണ്ഡലം കമ്മിറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിൽ തനിക്കെതിരെ സിപിഎം നടത്തിയ കുപ്രചരണങ്ങൾക്ക് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് എബിൻ മുട്ടപ്പള്ളി മറുപടി...
വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളെ സിപിഎം വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു
കൽപ്പറ്റ:അറുപത്തി മൂന്നാമത് സ്കൂൾ കലോത്സവ ഉദ്ഘാടന വേദിയിൽ അതിജീവനത്തിന്റെ കഥ നൃത്തമായവതരിപ്പിച്ച വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളെ സിപിഎം വയനാട് ജില്ലാ കമ്മിറ്റി ആദരിച്ചു. കലോത്സവ വേദിയിൽ നിന്നും...
Average Rating