ഫാസിസത്തെ പ്രതിരോധിക്കുക : പരിഷത് സാംസ്‌കാരിക സംഗമം

 

കൽപറ്റ: മതേതര സാമൂഹിക ജീവിതം ആഹിക്കുന്നവർക്ക് ഫാസിസത്തെ തള്ളിക്കളയാതിരിക്കാനാകില്ലെന്ന്
എഴുത്തുകാരിയും സാമുഹിക വിമർശകയുമായ ഡോ. അനു പാപ്പച്ചൻ പറഞ്ഞു.
നാനാജാതി മതേതര വിഭാഗങ്ങളെ സഹിഷ്ണതയോടെ ഉൾക്കൊള്ളുന്നതാണ് ഇന്ത്യ എന്ന ആശയത്തിന്റെ കരുത്ത്. ഇതിനെ ഇല്ലാതാക്കി സവർണ്ണ ഹൈന്ദവ ദേശീയത അടിച്ചേൽപ്പിക്കാനുള്ള ഹിന്ദുത്വശക്തികളുടെ ശ്രമത്തെ പ്രതിരോധിക്കലാണ് ജനാധിപത്യ വിശ്വാസികളുടെ കടമയെന്നും അവർ പറഞ്ഞു.
ശാസ്ത്ര കലാജാഥയുടെ ഭാഗമായി ശാസ്ത്ര സാഹിത്യ പരിഷത്ത് ജില്ലാ തലത്തിൽ സംഘടിപ്പിച്ച സാംസ്കാരിക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. കലാ സാംസ്കാരിക വേദി ജില്ലാ കൺവീനർ വിശാലാക്ഷി പ്രഭാകരൻ അധ്യക്ഷത വഹിച്ചു. പരിഷത്ത് കേന്ദ്ര നിർവാഹക സമിതിയംഗം പി.സുരേഷ് ബാബു, ജില്ലാപ്രസിഡൻ്റ് ടി.പി. സന്തോഷ്, സെക്രട്ടറി അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. വി.പി.ബാലചന്ദ്രൻ സ്വാഗതവും കൽപറ്റ മേഖലാ സെക്രട്ടറി സി.ജയരാജൻ നന്ദിയും പറഞ്ഞു.

 

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *