കരുതലും കൈത്താങ്ങും പരിഹരിക്കപ്പെടുന്നത് നാടിന്റെ പ്രശ്നങ്ങൾ -മന്ത്രി ഒ.ആർ.കേളു
സാധാരണക്കാരായ നിരവധി പേർക്ക് കരുതലും കൈത്താങ്ങും അദാലത്ത് ആശ്വാസമാണ്. നാടിന്റെ പ്രശ്നങ്ങളാണ് അദാലത്തിന്റെ വേദിയിലെത്തുന്നത്. പ്രാഥമിക തലത്തിൽ തന്നെ പരിഹാരം കാണാൻ കഴിയുന്ന പരാതികൾക്ക് കാലങ്ങളോളം ഓഫീസുകൾ കയറിയിറങ്ങേണ്ട സാഹചര്യം ഉണ്ടാകരുത്. അദാലത്തിൽ ഓൺലൈനായി ലഭിക്കുന്ന പരാതികൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി ഇവിടെ നിന്നും റിപ്പോർട്ട് വാങ്ങിയാണ് അദാലത്തിൽ പരിഗണിക്കുന്നത്. വിവിധ വകുപ്പുകൾ ചേർന്ന് തീരുമാനമെടുക്കേണ്ട പരാതികളിൽ അപ്പോൾ തന്നെ ഉദ്യോഗസ്ഥരിൽ നിന്നും വിശദീകരണം തേടി പരിഹരിക്കാൻ കഴിയുന്നത് തീർപ്പാക്കും. സ്ഥല പരിശേധന തുടങ്ങിയവ ആവശ്യമുള്ള കേസുകളിൽ തുടർ നടപടികൾക്കായി ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തും. എല്ലാ പരാതികളും ഒരു വേദിയിൽ ഒരേ സമയം തീർക്കാൻ കഴിയില്ല. അദലാത്തിൽ വന്ന പരാതികളിൽ കാലതാമസമില്ലാതെ നടപടിയെടുക്കുകയെന്നാണ് അടുത്ത ഘട്ടം. ഓൺലൈനായി അപേക്ഷ സമർപ്പിക്കാൻ കഴിയാത്തവരുടെ പരാതികൾ അദാലത്തിൽ നേരിട്ടും പരിഗണിക്കുന്നുണ്ട്. വ്യത്യസ്ത സ്വഭാവമുള്ള പരാതികളാണ് ജില്ലയിൽ നിന്നും കൂടുതലായി ലഭിക്കുന്നത്. ഭൂമി പ്രശ്നം, നികുതി സ്വീകരിക്കാത്ത പ്രശ്നം എന്നിവയെല്ലാം റവന്യുവകുപ്പിന്റെയും വനംവകുപ്പിന്റെയും സംയുക്ത നടപടികളിലൂടെ പരിഹരിക്കാൻ ശ്രമിക്കുന്നതായും മന്ത്രി ഒ.ആർ.കേളു പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
ഹലോ ഇംഗ്ലീഷ് ‘ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE - 40 യുടെ ഭാഗമായി...
ലൈഫ് ഭവനപദ്ധതി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ
ലൈഫ് ഗുണഭോക്താക്കളുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കതുതലും കൈത്താങ്ങും ബത്തേരി താലൂക്ക്തല അദാലത്ത്...
വയനാട് പുനരധിവാസം; രാവും പകലും അവധിയുമില്ലാതെലക്ഷ്യം പൂർത്തിയാക്കി സർവ്വേ സംഘം
കൽപ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സർവേ വിഭാഗം പൂർത്തിയാക്കിയത്. അത്യന്താധുനിക സർവേ ഉപകരണമായ ആർ ടി...
വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം 5ന്
മാനന്തവാടി: വെള്ളമുണ്ട വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം ജനുവരി 5ന് വെള്ളമുണ്ട എയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാഗത സംഘം ചെയർമാൻ...
ഓർമ്മ പെരുന്നാൾ 4,5 തീയതികളിൽ
മൂലങ്കാവ്: സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ യൂഹാനോൻ മംദോനോയുടെ ഓർമ്മ പെരുന്നാൾ ജനുവരി 4, 5 (ശനി, ഞായർ) തീയതികളിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ...
വയനാട് ഫെസ്റ്റ് തിങ്കളാഴ്ച തുടങ്ങും: ഒരുക്കങ്ങൾ പൂർത്തിയായി
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം കൊടുക്കുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിങ് ഫെസ്റ്റിവൽ ജനുവരി ആറിന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...
Average Rating