ഓർമ്മ പെരുന്നാൾ 4,5 തീയതികളിൽ
മൂലങ്കാവ്: സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ യൂഹാനോൻ മംദോനോയുടെ ഓർമ്മ പെരുന്നാൾ ജനുവരി 4, 5 (ശനി, ഞായർ) തീയതികളിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഗീവർഗീസ് മോർ സ്തെഫാനോസ് മെത്രാപ്പോലീത്ത തിരുമനസിന്റെ മുഖ്യകാർമികത്വത്തിലും വന്ദ്യകോർ എപ്പിസ്കോപ്പ അച്ച ന്മാരുടെയും ബഹുമാനപ്പെട്ട വൈദികരുടെ സഹ കാർമികത്വത്തിലും നടത്തപ്പെടുന്നു .4 നു വൈകിട്ട് വികാരി ഫാ.ഷിജിൻ വർഗീസ് കടമ്പക്കാട്ട് കൊടി ഉയർത്തും. തുടർന്ന് ആറുമണിക്ക് സന്ധ്യാനമസ്കാരവും ഓടപ്പളം കുരിശിങ്ക ലേക്കുള്ള റാസയും നടത്തപ്പെടുന്നു. അഞ്ചാം തീയതി വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് അഭിവന്ദ്യ മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് നടക്കുന്ന ചടങ്ങിൽ അമ്പതാം പൗരോഹിത്യ വാർഷികം ആഘോഷിക്കുന്ന വന്ദ്യ ഗീവർഗീസ് കിഴക്കേക്കര കോർ എ പ്പിസ്കോപ്പ അച്ചനെയും വിവിധ മേഖലകളിൽ നേട്ടം കൈവരിച്ചവരെയും ആദരിക്കുന്നു. യൂത്ത് അസോസിയേഷൻ സംഘടിപ്പിച്ച സുവിശേഷ ഗാനം,പുൽക്കൂട് മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവും വിതരണം ചെയ്യുന്നു. പെരുന്നാളിന് ട്രസ്റ്റി കെ എം പൗലോസ് കിരംകുഴിയിൽ ,സെക്രട്ടറി കെ പി ബേബി കറുകപ്പള്ളിയിൽ, ജോയിൻറ് സെക്രട്ടറി ജെയ്സ് മാത്യു കറുകപ്പിള്ളി എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വാർത്തകൾ കാണുക
വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം 5ന്
മാനന്തവാടി: വെള്ളമുണ്ട വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം ജനുവരി 5ന് വെള്ളമുണ്ട എയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാഗത സംഘം ചെയർമാൻ...
വയനാട് ഫെസ്റ്റ് തിങ്കളാഴ്ച തുടങ്ങും: ഒരുക്കങ്ങൾ പൂർത്തിയായി
കൽപ്പറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വം കൊടുക്കുന്ന വയനാട് ഫെസ്റ്റ് കം ഷോപ്പിങ് ഫെസ്റ്റിവൽ ജനുവരി ആറിന് ആരംഭിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...
എക്സൈസിൻ്റെ മയക്കുമരുന്ന് വേട്ട തുടരുന്നു..പെരിക്കല്ലൂരിൽ രണ്ട് കിലോയോളം കഞ്ചാവുമായി യുവാക്കൾ അറസ്റ്റിൽ
പെരിക്കല്ലൂർ: ഇന്ന് പുലർച്ചെ കേരളാ എക്സൈസ് മൊബൈൽ ഇൻ്റർവെൻഷൻ യൂണിറ്റ് പാർട്ടിയും സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും സംയുക്തമായി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എംകെ സുനിലിൻ്റെ...
കൃഷിയിടങ്ങളിൽ ഡ്രിപ്പ്, സ്പ്രിംഗ്ളർ സബ്സിഡിയോടെ; അപേക്ഷ സമർപ്പിക്കാം
കണിയാമ്പറ്റ: കാർഷിക വിളകളെ കടുത്ത വേനലിൽ നിന്നും സംരക്ഷിക്കുന്നതിന് കൃഷിയിടങ്ങളിൽ ഡ്രിപ്പ്, സ്പ്രിംഗ്ളർ മുതലായ സൂക്ഷ്മമ ജലസേചന മാർഗ്ഗങ്ങൾ സബ്സിഡിയോടെ ചെയ്യുന്നതിന് വയനാട് കൃഷി അസിസ്റ്റന്റ് എക്സിക്യൂട്ടീവ്...
നാസർ സാഹിബിന്റെ നിര്യാണം ; എസ്ഡിപിഐ അനുശോചന യോഗം നടത്തി
പീച്ചങ്കോട്: എസ്ഡിപിഐ പീച്ചങ്കോട് ബ്രാഞ്ച് പ്രസിഡന്റ് കെ നാസറിന്റെ വിയോഗത്തിൽ എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു. പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ ഉത്തരവാദിത്വം...
പുൽപ്പള്ളി സീത ലവകുശ ക്ഷേത്ര ഉത്സവം താലപ്പൊലി ഘോഷയാത്രയുമായി ബന്ധപ്പെട്ട് പുൽപ്പള്ളി ടൗണിൽ ഗതാഗത നിയന്ത്രണം
നിയന്ത്രണം 04.01.2025 ശനിയാഴ്ച വൈകിട്ട് 6.00 മണി മുതൽ * ഗതാഗത നിയന്ത്രണങ്ങൾ 1. ബത്തേരി ഭാഗത്തുനിന്നും പുൽപ്പള്ളി ഭാഗത്തേക്ക് വരുന്ന വാഹനങ്ങളും പുൽപ്പള്ളി ഭാഗത്തുനിന്നും ബത്തേരി...
Average Rating