നാസർ സാഹിബിന്റെ നിര്യാണം ; എസ്ഡിപിഐ അനുശോചന യോഗം നടത്തി
പീച്ചങ്കോട്: എസ്ഡിപിഐ പീച്ചങ്കോട് ബ്രാഞ്ച് പ്രസിഡന്റ് കെ നാസറിന്റെ വിയോഗത്തിൽ എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് കമ്മിറ്റി അനുശോചന യോഗം സംഘടിപ്പിച്ചു.
പാർട്ടിയുടെ വിവിധ ഘടകങ്ങളിലെ ഉത്തരവാദിത്വം വഹിക്കുന്നതോടൊപ്പം തന്നെ മഹല്ല് വൈസ് പ്രസിഡന്റായും മറ്റു സാംസ്കാരിക പ്രവർത്തന മണ്ഡലങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം നമുക്ക് മാതൃകയാണെന്ന് അനുശോചന യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് എ യൂസുഫ് പറഞ്ഞു.
മാനന്തവാടി മണ്ഡലം പ്രസിഡന്റ് വി സുലൈമാൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ
മുസ്ലിംലീഗ് മാനന്തവാടി മണ്ഡലം ജനറൽ സെക്രട്ടറി അസീസ് കോറോം,സിപിഐ(എം) പൊരുന്നന്നൂർ ലോക്കൽ സെക്രട്ടറി നജ്മുദ്ധീൻ,സിപിഐ പ്രതിനിധി നിസാർ,ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിനിധി മുത്തലിബ് പി.ടി,മുസ്ലിം ലീഗ് വെള്ളമുണ്ട പഞ്ചായത്ത് പ്രതിനിധി സിദ്ധീഖ് മുസ്ലിയാർ,എസ്എസ്എഫ് പ്രതിനിധി സമദ് അംജദി,എസ് വൈ എസ് പ്രതിനിധി ഇബ്രാഹിം മുസ്ലിയാർ,മഹല്ല് പ്രസിഡന്റ് അബ്ദുല്ല ഹാജി,സെക്രട്ടറി സിദ്ധീഖ് മാസ്റ്റർ,എടവക ഗ്രാമ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ശിഹാബ് ഹയാത്ത്,യൂത്ത്വിംഗ് പ്രതിനിധി മുഹമ്മദലി,എസ്ഡിപിഐ വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് ഷംസുദ്ധീൻ സി.എച്ച് തുടങ്ങിയവർ സംസാരിച്ചു.
എസ്ഡിപിഐ വയനാട് ജില്ലാ ജനറൽ സെക്രട്ടറി പി.ഫസ്ലുറഹ്മാൻ, സെക്രട്ടറി എസ്.മുനീർ, മണ്ഡലം വൈസ് പ്രസിഡന്റ് അലി ഐനിക്കൽ, സെക്രട്ടറി സജീർ എം.ടി, വെള്ളമുണ്ട പഞ്ചായത്ത് ട്രഷറർ മുനീർ പി തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
ഹലോ ഇംഗ്ലീഷ് ‘ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE - 40 യുടെ ഭാഗമായി...
ലൈഫ് ഭവനപദ്ധതി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ
ലൈഫ് ഗുണഭോക്താക്കളുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കതുതലും കൈത്താങ്ങും ബത്തേരി താലൂക്ക്തല അദാലത്ത്...
കരുതലും കൈത്താങ്ങും പരിഹരിക്കപ്പെടുന്നത് നാടിന്റെ പ്രശ്നങ്ങൾ -മന്ത്രി ഒ.ആർ.കേളു
സാധാരണക്കാരായ നിരവധി പേർക്ക് കരുതലും കൈത്താങ്ങും അദാലത്ത് ആശ്വാസമാണ്. നാടിന്റെ പ്രശ്നങ്ങളാണ് അദാലത്തിന്റെ വേദിയിലെത്തുന്നത്. പ്രാഥമിക തലത്തിൽ തന്നെ പരിഹാരം കാണാൻ കഴിയുന്ന പരാതികൾക്ക് കാലങ്ങളോളം ഓഫീസുകൾ...
വയനാട് പുനരധിവാസം; രാവും പകലും അവധിയുമില്ലാതെലക്ഷ്യം പൂർത്തിയാക്കി സർവ്വേ സംഘം
കൽപ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സർവേ വിഭാഗം പൂർത്തിയാക്കിയത്. അത്യന്താധുനിക സർവേ ഉപകരണമായ ആർ ടി...
വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം 5ന്
മാനന്തവാടി: വെള്ളമുണ്ട വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം ജനുവരി 5ന് വെള്ളമുണ്ട എയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാഗത സംഘം ചെയർമാൻ...
ഓർമ്മ പെരുന്നാൾ 4,5 തീയതികളിൽ
മൂലങ്കാവ്: സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ യൂഹാനോൻ മംദോനോയുടെ ഓർമ്മ പെരുന്നാൾ ജനുവരി 4, 5 (ശനി, ഞായർ) തീയതികളിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ...
Average Rating