കാണാതായവരുടെ കുടുംബങ്ങൾക്കുള്ള മരണാനന്തര സഹായം ഉറപ്പാക്കാൻ നടപടി സ്വീകരിക്കും
ദുരന്തത്തിൽ കാണാത്തായവരുടെ പട്ടിക പ്രകാരം മൃതദേഹം ഇനിയും തിരിച്ചറിയാത്ത, കണ്ടെത്താൻ കഴിയാത്തവരുടെ കുടുംബങ്ങൾക്കുള്ള മരണാനന്തര ധനസഹായം വേഗത്തിൽ നൽകാൻ അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജൻ. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗികമായ കണക്ക് പ്രകാരം ഉരുൾദുരന്തത്തിൽ ഇത് വരെ മരണപ്പെട്ടത് 263 പേരാണ്. ഡി.എൻ.എ പരിശോധനയിലൂടെ 96 പേരുടെ മൃതദേഹങ്ങളാണ് ഇത് വരെ തിരിച്ചറിഞ്ഞത്. കാണാതായവരിൽ നിലവിൽ 35 പേരെ ഇനിയും കണ്ടെത്താനുണ്ട്. രാജീവ് ഗാന്ധി ബയോ ടെക്നോളജി സെന്ററിൽ നിലവിൽ 100 സാമ്പിളുകൾ ഡി.എൻ.എ പരിശോധനക്കായിട്ടുണ്ട്. നിലവിൽ കാണാതായ 35 പേരുടെ ലിസ്റ്റ് റവന്യൂ, പഞ്ചായത്ത്, പോലീസ് അധികൃതരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മാനന്തവാടി സബ് കളക്ടർ പ്രസിദ്ധീകരിക്കും. തുടർന്ന് ജില്ലാ കളക്ടർ സംസ്ഥാന സർക്കാറിലേക്ക് മരണ സ്ഥിരീകരണത്തിനായി ലിസ്റ്റ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കും. ലിസ്റ്റ് പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പട്ടിക സംബന്ധിച്ചുള്ള ആക്ഷേപങ്ങൾ അറിയിക്കാം. അന്തിമ ലിസ്റ്റ് സർക്കാരിന്റെ വെബ്സൈറ്റ്, ഗസറ്റ്, രണ്ട് ദിനപത്രങ്ങൾ, വില്ലേജ് -താലൂക്ക്, പഞ്ചായത്ത് ഓഫീസുകളിൽ പ്രസിദ്ധീകരിക്കും. തുടർന്ന് പട്ടികയുടെ അടിസ്ഥാനത്തിൽ പഞ്ചായത്തിൽ മരണ സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്യും. കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ നടന്ന പത്ര സമ്മേളനത്തിൽ ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, ലാന്റ് റവന്യൂ കമ്മീഷണർ ഡോ.എ. കൗശികൻ, സബ് കളക്ടർ മിസാൽ സാഗർ ഭരത്, അസിസ്റ്റന്റ് കളക്ടർ എസ്. ഗൗതംരാജ്, എ.ഡി.എം കെ. ദേവകി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ശേഖർ കുര്യാക്കോസ്, ഡെപ്യൂട്ടി കളക്ടർമാർ, വിവിധ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
കെല്ലൂർ: വയനാട് ജില്ലാപഞ്ചായത്ത് വെള്ളമുണ്ട ഡിവിഷനും എഫ്. പി.എ ഐ യുമായി സഹകരിച്ച് തവക്കൽ ഗ്രുപ്പിന്റെ ആഭിമുഖ്യത്തിൽ കെല്ലൂർ കൊമ്മയാട് സ്റ്റോപ്പിൽ സംഘടിപ്പിച്ച സൗജന്യ മെഡിക്കൽ ക്യാമ്പ്...
എൽസ്റ്റൺ-നെടുമ്പാല എസ്റ്റേറ്റുകളിലെ ഭൂമി സർവ്വെ വേഗത്തിൽ പൂർത്തീകരിക്കും: മന്ത്രി കെ. രാജൻ
മുണ്ടക്കൈ-ചൂരൽമല: ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ എൽസ്റ്റൺ, നെടുമ്പാല എസ്റ്റേറ്റുകളിലെ സർവ്വെ നടപടികൾവേഗത്തിൽ പൂർത്തീകരിക്കുമെന്ന് റവന്യൂ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ.രാജൻ. ടൗൺഷിപ്പ് നിർമ്മാണ പ്രവർത്തനത്തിന് മുന്നോടിയായുള്ള...
പത്രപ്രവർത്തക പുരസ്കാര ജേതാവ് അരവിന്ദ് സി പ്രസാദിനെ അനുമോദിച്ച് പെരിക്കല്ലൂർ പൗരസമിതി
പുൽപ്പള്ളി: "ക്വാറികൾ വിഴുങ്ങുന്ന മുള്ളൻകൊല്ലി" എന്ന മാത്യഭൂമി വാർത്താ പരമ്പരയിലൂടെ പി രമേഷ് സ്മാരക പത്രപ്രവർത്തക പുരസ്കാരം നേടിയ മാതൃഭൂമി പുൽപ്പള്ളി ലേഖകൻ അരവിന്ദ് സി പ്രസാദിന്...
കടൽപോലൊരാൾ: കവർ റിലീസ് വൈറലായി
ഇ.കെ. ഇമ്പിച്ചി ബാവയുടെ ജീവചരിത്രം, "കടൽപോലൊരാൾ", എന്ന പുസ്തകത്തിൻ്റെ കവർ പ്രകാശനം മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി ശിവൻകുട്ടി, എം.ബി രാജേഷ്, ഡോ. ആർ ബിന്ദു,...
ജൈവ പച്ചക്കറിക്കൃഷി തുടങ്ങി
പള്ളിക്കുന്ന്: ആർസി യുപി സ്കൂളിൽ ‘എന്റെ വിദ്യാലയം ഹരിത വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറിക്കൃഷി തുടങ്ങി. പ്രധാനാധ്യാപിക സിസ്റ്റർ റോഷ്നിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപക കോ...
കോൺഗ്രസിനെതിരായ കുപ്രചാരണം: ബത്തേരിയിൽ വിശദീകരണ യോഗം നാലിന്
സുൽത്താൻ ബത്തേരി: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും മരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കും നേതാക്കളിൽ ചിലർക്കുമെതിരേ സിപിഎം കുപ്രചാരണം നടത്തുന്നതിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു....
Average Rating