കോൺഗ്രസിനെതിരായ കുപ്രചാരണം: ബത്തേരിയിൽ വിശദീകരണ യോഗം നാലിന്
സുൽത്താൻ ബത്തേരി: ഡിസിസി ട്രഷറർ എൻ.എം. വിജയന്റെയും മകൻ ജിജേഷിന്റെയും മരണവുമായി ബന്ധപ്പെട്ട് പാർട്ടിക്കും നേതാക്കളിൽ ചിലർക്കുമെതിരേ സിപിഎം കുപ്രചാരണം നടത്തുന്നതിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. കുപ്രചാരണങ്ങളെ ഒറ്റക്കെട്ടായി എതിർത്തുതോൽപ്പിക്കാനും നാലിന് വൈകുന്നേരം നഗരത്തിൽ പ്രകടനവും വിശദീകരണയോഗവും സംഘടിപ്പിക്കാനും തീരുമാനിച്ചു.
ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഉമ്മർ കുണ്ടാട്ടിൽ അധ്യക്ഷത വഹിച്ചു. കെപിസിസി എക്സിക്യുട്ടീവ് കമ്മിറ്റിയംഗം കെ.എൽ. പൗലോസ്, ഡി.പി. രാജശേഖരൻ, എൻ. സി. കൃഷ്ണകുമാർ, നിസി അഹമ്മദ്, സതീഷ് പൂതിക്കാട്, പോൾസൺ ചുള്ളിയോട്, കെ.വി. ബാലൻ, അനന്തൻ വടക്കനാട്, കെ.കെ. ബാബു എന്നിവർ പ്രസംഗിച്ചു. പി. ഉസ്മാൻ സ്വാഗതവും രാജേഷ് നമ്പിച്ചാൻകുടി നന്ദിയും പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
ജൈവ പച്ചക്കറിക്കൃഷി തുടങ്ങി
പള്ളിക്കുന്ന്: ആർസി യുപി സ്കൂളിൽ ‘എന്റെ വിദ്യാലയം ഹരിത വിദ്യാലയം’ പദ്ധതിയുടെ ഭാഗമായി ജൈവ പച്ചക്കറിക്കൃഷി തുടങ്ങി. പ്രധാനാധ്യാപിക സിസ്റ്റർ റോഷ്നിയുടെ നേതൃത്വത്തിൽ വിദ്യാർഥികളും അധ്യാപക കോ...
നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി
പനമരം: നിയന്ത്രണംവിട്ട കാർ ഫർണിച്ചർ, ഹോം അപ്ലയയൻസ് കടയിലേക്ക് പാഞ്ഞുകയറി. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. സെന്റ് ജൂഡ്സ് പള്ളിയിൽനിന്നുള്ള റോഡ് ഇറങ്ങിവന്ന കാറാണ് ‘റിയൽ റിച്ച്’...
ഫയർസ്റ്റോം ഫൈറ്റേർസ് ജേതാക്കളായി
ആറുവാൾ: മെക്കാബി ക്ലബ് ആറുവാളിന്റെ നേതൃത്വത്തിൽ നടന്ന ആറുവാൾ ക്രിക്കറ്റ് പ്രീമിയർ ലീഗ് - സീണൻ 4 ൽ ഫയർസ്റ്റോം ഫൈറ്റേർസ് ആറുവാൾ ജേതാക്കളായി. ഫൈനലിൽ സിറ്റി...
വയനാട് ജില്ല ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ ജില്ലാ സമ്മേളനം നടത്തി
പൊതുഗതാഗത മേഖലയെ തകർക്കുന്ന പാരലൽ സർവീസ് നിയന്ത്രിക്കാൻ ജില്ലാ ഭരണകൂടവും പോലീസ് ആർട്ടിഒ അധികൃതരും തയ്യാറാവണമെന്ന് വയനാട് ജില്ല ബസ് ട്രാൻസ്പോർട്ട് വർക്കേഴ്സ് യൂണിയൻ സി ഐ...
പടയൻ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽഡയാലിസിസ് സെന്റർ തറക്കല്ലിടൽശനിയാഴ്ച
മാനന്തവാടി: പടയൻ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ ഡയാലിസിസ് സെൻ്റർ ബ്ലോക്കിൻ്റെ തറക്കല്ലിടൽ കർമ്മവും രണ്ടാം ഈത്തപ്പഴം ചാലഞ്ച് റമദാൻ ക്യാമ്പയിൻ ഉൽഘാടനവും നാളെ (ശനി) രാവിലെ പത്ത്...
കൺവെൻഷനും സ്വീകരണ യോഗവും നടത്തി
കാവുംമന്ദം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കാവുംമന്ദം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ യൂണിറ്റ് കൺവെൻഷനും വ്യാപാരി വ്യാപാരി വ്യവസായി ഏകോപന സമിതി വയനാട് ജില്ലാ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട...
Average Rating