പടയൻ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽഡയാലിസിസ് സെന്റർ തറക്കല്ലിടൽശനിയാഴ്ച
മാനന്തവാടി: പടയൻ കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ ഡയാലിസിസ് സെൻ്റർ ബ്ലോക്കിൻ്റെ തറക്കല്ലിടൽ കർമ്മവും രണ്ടാം ഈത്തപ്പഴം ചാലഞ്ച് റമദാൻ ക്യാമ്പയിൻ ഉൽഘാടനവും നാളെ (ശനി) രാവിലെ പത്ത് മണിക്ക് അംബേദ്ക്കർ കാൻസൻ സെന്ററിന് സമീപത്തുള്ള സി.എച്ച്.സെന്ററിൽ വെച്ച് പാണക്കാട് സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ നിർവ്വഹിക്കു മെന്ന് മാനന്തവാടി താലൂക്ക് സി എച്ച്.സെന്റർ ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ശുഹൈൽഅഹമ്മദ്പടയൻ സ്പോൺസർ ചെയ്ത് നിർമ്മിക്കുന്ന ഡയാലിസിസ് സെൻ്റർ ഒരു വർഷം കൊണ്ട് പൂർത്തീകരിക്കും. ചടങ്ങിൽഡോ. റാഷിദ് ഗസാലികൂളി വയൽ, ടി.ടി.കെ. അഹമ്മദ് ഹാജി, മത രാഷ്ടീയ സാമൂഹ്യമേഖലയിലെ പ്രമുഖർ സംബന്ധിക്കും. നല്ലൂർ നാട് അംബേദ്‌കർ ക്യാൻസർ സെൻ്റർ പരിസരത്ത് രോഗികൾക്കും കൂട്ടിരിപ്പുകാർക്കും വിശ്രമിക്കാൻ വേണ്ടി നിർമ്മിക്കുന്ന മൂന്ന് നില കെട്ടിടം പണി പൂർത്തിയായി വരുന്നുണ്ട്. ഇതോടനുബന്ധിച്ച് കിഡ്നി രോഗി കളുടെ ഡയാലിസിസ് സൗകര്യം കൂടി ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. മാനന്തവാടിതാലൂക്കിൽ ഡയാലിസിസ് ചെയ്യാനുളള സൗകര്യം പരിമിതമായതിനാൽ രോഗികൾ ദുരിതമനുഭവിക്കുകയാണ്. പല ഡയാലിസീസ് കേന്ദ്രങ്ങളിലും രജിസ്റ്റർ ചെയ്ത് രോഗികൾകാത്തു നിൽക്കുന്ന അവസ്ഥയാണുള്ളത്. അതിന് ഒരു പരിഹാരമാർഗ്ഗവും ക്യാൻസർ രോഗികളുടെ സംരക്ഷണവും മുൻ നിർത്തി ജനങ്ങളുടെസഹകരണത്തോടെ യാണ്സി. എച്ച് സെൻ്റർപ്രവർത്തിക്കുന്നത്. ഡയാലിസിസ് രോഗികൾ കിലോ മീറ്ററുകളോളം യാത്ര ചെ ചെയ്തും മണിക്കൂറുകളോളം കാത്തുനിന്നും ജീവൻ നിലനിർത്താനുള്ള നെട്ടോട്ടത്തിലാണ്. പാതിരാത്രിയോളം കാത്ത് നിന്ന് ഡയാലിസിസ് ചെയ്ത് തിരിച്ചെത്തുന്ന രോഗി കൾ മാനസികമായും ശാരീരിക മായും സാമ്പത്തികവുമായുംതകർന്ന് പോകുന്ന അവസ്ഥയാണ് നിലവിലുള്ള അവസ്ഥയാണ് നിലവിലുള്ളത്ഇതിന് ഒരു പരിധിവരെ പരിഹാരം കാണുന്നതിന് തുടക്കം കുറിക്കുകയാണ് ലക്ഷ്യം. എല്ലാ ജനങ്ങളുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണമെ മെന്നും പരിവാടി വൻ വിജയമാക്കണ മെന്നും ഭാരവാഹികൾ അഭ്യർത്ഥിച്ചു. കഴിഞ്ഞറമദാൻ ക്യാമ്പിനോടനു ബന്ധിച്ചുള്ള ഈത്തപഴ ചാലഞ്ച് വൻവിജയമാക്കിയ ജനങ്ങൾ ഇപ്രാവശ്യത്തെഈത്തപ്പഴചാലഞ്ചിലും എല്ലാവരുടെയും സഹായ സഹകരണങ്ങൾ ഉണ്ടാവണ മെന്നും ഭാരവാഹികൾ അഭ്യത്ഥിച്ചു. വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് സി.അബദുള്ള ഹാജി, സെക്രട്ടറി അസീസ് കെ.സി.കോറോം,ട്രഷറർ വി.സി.അഷ്റഫ്,വൈസ് പ്രസിഡണ്ട് സി.കുഞ്ഞബ്ദുള്ള ഹാജി, സിക്രട്ടറി ഖാലിദ് മുതുവോടൻ, മുസ്തഫ വൈശ്യ മ്പത്ത്, കുന്നോത്ത് ഇബ്രായി ഹാജി, പൊണ്ണൻ ഉസ്മാൻ, കേളോത്ത് അബ്ദുള്ള എന്നിവർ സംബന്ധിച്ചു.
Average Rating