ഉപവാസ സമരം നടത്തി
കൽപ്പറ്റ: കേരളത്തിലും പങ്കാളിത്ത പെൻഷൻ പിർവലിച്ച് സാറ്റ്യൂട്ടറി പെൻഷൻ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ജില്ലാകേന്ദ്രങ്ങളിൽ സ്റ്റേറ്റ് എൻപിഎസ് എപ്ലോകീസ് കളക്ടീവ് കേരള ഉപവാസ സമരം സംഘടിപ്പിച്ചു. വയനാട് കളക് ട്രേറ്റിന് മുമ്പിൽ നടന്ന സമരം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ അബ്ദുൾ അലി ഉൽഘാടനം ചെയ്തു. പുനപരിശോധന റിപ്പോർട്ട് കിട്ടിയാലുടൻ ജീവനക്കാർക്ക് അനുകൂലമായി നടപടി സ്വീകരിക്കുമെന്ന പ്രകടനപത്രിക വാഗ്ദാനം പാലിക്കാത്തത് ജീവനക്കാരോടുള്ള വെല്ലുവിളിയാണ്. പല ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും പദ്ധതി പിൻവലിച്ച് പഴയ പെൻഷൻ പ്രകാരമുള്ള എല്ലാ ആനുകൂല്യങ്ങളും നൽകി തുടങ്ങി. മറ്റു പല സംസ്ഥാനങ്ങളും പഴയ പെൻഷൻ പദ്ധതിയിലേക്ക് മാറുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോയികൊണ്ടിരിക്കുകയാണ്. എന്നാൽ സംസ്ഥാനത്ത് ഇതുവരെയും പങ്കാളിത്ത പെൻഷൻ പിൻവലിക്കാനുള്ള യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. മന്ത്രിസഭാ ഉപസമിതി മീറ്റിങ്ങ് കൂടി എന്ന് അവകാശപ്പെടുന്നുണ്ടെ ങ്കിലും , മിനുട്സ് ഇല്ല എന്നാണ് വിവരാവകാശ മറുപടിയിൽ പറയുന്നത്. ഇത് തീർത്തും വഞ്ചനാപരമായ നിലപാടാണ്. സർക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് SNPSECK യുടെ നേതൃത്വത്തിൽ ജനുവരി 22 ന് മുഴുവൻ ജീവനക്കാരും അധ്യാപകരും സൂചന പണിമുടക്ക് നടത്തും. എത്രയും വേഗം എൻപിഎസ് പിൻവലിച്ച് ജീവനക്കാരെ ചേർത്ത് നിർത്താൻ സർക്കാർ തയ്യാറാവണം. അല്ലാത്ത പക്ഷം കൂടുതൽപ്രത്യക്ഷ സമരപരിപാടികളുമായി സംഘടന മുന്നോട്ട് പോകും. വൈകുന്നേരം 5 മണിക്ക് അവസാനിച്ച ഉപവാസ സമരത്തിൽ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി 50 ഓളം പേർ പങ്കെടുത്തു. ജില്ലാ സെക്രട്ടറി ശ്രീ സദുഷ് പി കെ, പ്രസിഡന്റ് ശ്രീ ശരത് വി എസ് ജില്ലാ കമ്മിറ്റി അംഗം ശ്രീ സിദ്ദിഖ് ട്രഷറർ ശ്രീ ആശ്രയ കുമാരൻ, അഭിജിത് വിജയൻ എന്നിവർ സംസാരിച്ചു.
കൂടുതൽ വാർത്തകൾ കാണുക
ശ്രീനാരായണ ഗുരു അവഹേളനം: ബിജെപി പ്രതിഷേധ പ്രകടനം നടത്തി
കൽപറ്റ: ശ്രീനാരായണ ഗുരുവിനെയും, സനാധന ധർമ്മത്തെയും അവഹേളിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ ബിജെപി കൽപറ്റയിൽ പ്രതിഷേധ പ്രകടനം നടത്തി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ, ജനറൽ സെക്രട്ടറിമാരായ...
പരിസരശുചിത്വപാഠങ്ങളുമായി പുതുവർഷത്തെ വരവേറ്റ് കുഞ്ഞുങ്ങൾ
കാട്ടിക്കുളം: ഞാൻ പരിസരം വൃത്തിയായി സൂക്ഷിക്കും, ഞാൻ മാലിന്യം വലിച്ചെറിയില്ല, വെള്ളം പാഴാക്കില്ല, നന്മകൾ ചെയ്യും, മറ്റുള്ളവരെ സഹായിക്കും തുടങ്ങിയ സന്ദേശങ്ങളെഴുതിയ വർണക്കടലാസുകളുമായെത്തിയ കുട്ടികൾ, ആ സന്ദേശം...
ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യം. ചെറുവയൽ രാമൻ
മാനന്തവാടി: മിനി ബൈപ്പാസ് റസിഡന്റ് അസോസിയേഷൻ വാർഷികവും പുതുവത്സര ആഘോഷവും പദ്മശ്രീ ചെറുവയൽ രാമൻ ഉദ്ഘാടനം ചെയ്തു.ഗ്രാമീണ കൂട്ടായ്മകൾ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ചേരുവയിൽ രാമൻ പറഞ്ഞു. ചെറുവയൽ...
പഞ്ചായത്തിൻ്റെ അനാസ്ഥ, പുഴമൂലറോഡിൽ വാഹനാപകടം പതിവാകുന്നു, അപകട സ്ഥല ത്ത് സൈഡ് ഭിത്തി നിർമ്മിക്കണം എസ്ഡിപിഐ
മേപ്പാടി: കാപ്പം കൊല്ലി- പുഴമൂല പഞ്ചായത്ത് റോഡിൽ വീട്ടുമുറ്റത്തേക്ക് സൈഡ് ഭിത്തി ഇല്ലാത്തതിനാൽ വാഹനം മറിഞ്ഞ് അപകടമുണ്ടാവുന്നത് തുടർച്ചയായി കൊണ്ടി രിക്കുക യാണ് അപകട സ്ഥലത്ത് സൈഡ്...
ഒമാക് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
താമരശ്ശേരി : ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ - ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ വച്ച്...
ടൗൺഷിപ്പ്: സർവേ തുടങ്ങി, അഞ്ച് ദിവസത്തിനകം പൂർത്തിയാക്കും
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് കൽപ്പറ്റയ്ക്ക് സമീപം ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ കുഴിക്കൂർ വിലനിർണയ സർവേ തുടങ്ങി. അഞ്ച് ദിവസത്തിനകം പൂർത്തിയാക്കും. ടൗൺഷിപ്പ് സ്പെഷൽ...
Average Rating