ഒമാക് പുതുവത്സരാഘോഷം സംഘടിപ്പിച്ചു
താമരശ്ശേരി : ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ – ഒമാക് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതുവത്സരാഘോഷം സംഘടിപ്പിച്ചു. താമരശ്ശേരിയിൽ വച്ച് നടന്ന ആഘോഷ പരിപാടി കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം അഷ്റഫ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ഒമാക് കോഴിക്കോട് പ്രസിഡൻറ് ഹബീബി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം ടി അയ്യൂബ് ഖാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി യൂണിറ്റ് പ്രസിഡണ്ട് അഷ്റഫ് അനുപമ എന്നിവർ മുഖ്യാതിഥികളായി. ശമ്മാസ് കത്തറമ്മൽ, മജീദ് താമരശ്ശേരി, സത്താർ പുറായിൽ, ഫാസിൽ തിരുവമ്പാടി തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. ആഘോഷ പരിപാടിയിൽ സംബന്ധിച്ച എല്ലാവർക്കും പുതുവത്സര സമ്മാനങ്ങൾ കൈമാറി.
കൂടുതൽ വാർത്തകൾ കാണുക
ഹലോ ഇംഗ്ലീഷ് ‘ ദ്വിദിന സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു.
കാട്ടിക്കുളം: പൊതുവിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ 22 വിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പ്രത്യേക പഠനപരിപോഷണ പരിപാടിയുടെ ജി എച്ച് എസ് കാട്ടിക്കുളം പദ്ധതിയായ PACE - 40 യുടെ ഭാഗമായി...
ലൈഫ് ഭവനപദ്ധതി തരംമാറ്റൽ നടപടികൾ വേഗത്തിലാക്കും -മന്ത്രി എ.കെ. ശശീന്ദ്രൻ
ലൈഫ് ഗുണഭോക്താക്കളുടെ വീട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഭൂമി തരം മാറ്റൽ നടപടികൾ വേഗത്തിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. കതുതലും കൈത്താങ്ങും ബത്തേരി താലൂക്ക്തല അദാലത്ത്...
കരുതലും കൈത്താങ്ങും പരിഹരിക്കപ്പെടുന്നത് നാടിന്റെ പ്രശ്നങ്ങൾ -മന്ത്രി ഒ.ആർ.കേളു
സാധാരണക്കാരായ നിരവധി പേർക്ക് കരുതലും കൈത്താങ്ങും അദാലത്ത് ആശ്വാസമാണ്. നാടിന്റെ പ്രശ്നങ്ങളാണ് അദാലത്തിന്റെ വേദിയിലെത്തുന്നത്. പ്രാഥമിക തലത്തിൽ തന്നെ പരിഹാരം കാണാൻ കഴിയുന്ന പരാതികൾക്ക് കാലങ്ങളോളം ഓഫീസുകൾ...
വയനാട് പുനരധിവാസം; രാവും പകലും അവധിയുമില്ലാതെലക്ഷ്യം പൂർത്തിയാക്കി സർവ്വേ സംഘം
കൽപ്പറ്റ: വയനാട് പുനരധിവാസത്തിനായി സ്ഥലം ഏറ്റെടുക്കുന്ന ജോലി രാത്രിയിലും അവധി ദിനത്തിലും ജോലി ചെയ്താണ് വയനാട്ടിലെ സർവേ വിഭാഗം പൂർത്തിയാക്കിയത്. അത്യന്താധുനിക സർവേ ഉപകരണമായ ആർ ടി...
വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം 5ന്
മാനന്തവാടി: വെള്ളമുണ്ട വട്ടത്തോട് നമ്പ്യാർ കുടുംബ സംഗമം ജനുവരി 5ന് വെള്ളമുണ്ട എയുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സ്വാഗത സംഘം ചെയർമാൻ...
ഓർമ്മ പെരുന്നാൾ 4,5 തീയതികളിൽ
മൂലങ്കാവ്: സെൻറ് ജോൺസ് യാക്കോബായ സുറിയാനി പള്ളിയിൽ മോർ യൂഹാനോൻ മംദോനോയുടെ ഓർമ്മ പെരുന്നാൾ ജനുവരി 4, 5 (ശനി, ഞായർ) തീയതികളിൽ മലബാർ ഭദ്രാസനാധിപൻ അഭിവന്ദ്യ...
Average Rating