മുതിരേരി ചെറുപുഷ്പ ദേവാലയ തിരുനാളാഘോഷം ജനുവരി 10, 11, 12 തീയതികളിൽ

മാനന്തവാടി: മുതിരേരി ചെറുപുഷ്പ ദേവാലയത്തിൽ ഇടവക മദ്ധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെയും, പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും, തിരുനാൾ ജനുവരി 10, 11, 12 തീയതികളിൽ നടക്കും. ജനുവരി 10ന് വൈകുന്നേരം 4.30 ന് ഇടവക വികാരി റവ.ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ കൊടിയേറ്റ് കർമ്മം നിർവ്വഹിക്കും. അന്നേ ദിവസം ദിവ്യകാരുണ്യ പ്രദക്ഷിണവും വിശുദ്ധ കുർബാനയും കണിയാരം കത്തീഡ്രൽ വികാരി റവ.ഫാദർ സോണി വാഴക്കാട്ട് നയിക്കും. പൂർവികർക്കുവേണ്ടിയുള്ള പ്രാർത്ഥനയും ഉണ്ടാകും. 11ന് ആഘോഷമായ തിരുനാൾ കുർബാനയും വചനപ്രഘോഷണവും റവ.ഫാ. ജെയ്സൺ കാഞ്ഞിരംപാറയിലും, തുടർന്ന് ലൂർദ് നഗറിലേക്ക് തിരുനാൾ പ്രദക്ഷിണവും സന്ദേശവും റവ.ഫാ. ജോർജ് നെല്ലിവേലിലും നൽകും. 12ന് ആഘോഷപൂർവ്വമായ തിരുനാൾ പാട്ടു കുർബാനയും സന്ദേശവും മംഗലാപുരം സെൻറ് അൽഫോൻസ ഫൊറോന ചർച്ച് വികാരി റവ.ഫാ. അഗസ്റ്റിൻ പൊട്ടംകുളങ്ങരയും നൽകും. തുടർന്ന് വിയാനി നഗറിലേക്ക് പ്രദക്ഷിണവും, പരിശുദ്ധ കുർബാനയുടെ ആശിർവാദം ദേവാലയത്തിലും നടക്കും. സ്നേഹവിരുന്നും ഉണ്ടായിരിക്കും. തിരുനാൾ ദിവസങ്ങളിൽ ഏവരേയും സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നുവെന്നും വികാരി ഫാദർ സ്റ്റീഫൻ കോട്ടയ്ക്കൽ, പള്ളി കൈക്കാരൻമാരായ സജി കുടിയിരിക്കൽ, ഷാജു കാരക്കട, സിജോ നെടുംകൊമ്പിൽ, പബ്ലിസിറ്റി കൺവീനർ സജി പി.ജെ എന്നിവർ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Average Rating

5 Star
0%
4 Star
0%
3 Star
0%
2 Star
0%
1 Star
0%

Leave a Reply

Your email address will not be published. Required fields are marked *