വ്യാപാര സംരക്ഷണ സന്ദേശജാഥയ്ക്ക് ജനുവരി 15ന് സ്വീകരണം നൽകും
കൽപ്പറ്റ: വ്യാപാര വ്യവസായ മേഖലയിലെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫെബ്രുവരി 13 ന് നടത്തുന്ന പാർലമെന്റ്റ് മാർച്ചിന്റെ മുന്നോടിയായി കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു നേതൃത്വം നൽകുന്ന വ്യാപാര സംരക്ഷണ സന്ദേശജാഥയ്ക്ക് ജനുവരി 15 രാവിലെ 10മണിക്കു കൽപ്പറ്റയിൽ സ്വീകരണം നൽകും. സ്വീകരണത്തിൻ്റെ ഭാഗമായി കൽപ്പറ്റ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാഗത സംഘം രൂപീകരിച്ചു. സ്വാഗത സംഘംയോഗം കർഷക സംഘം ജില്ലാ ജോയിൻ്റ് സെക്രട്ടറി വി ഹാരിസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി പി.ജെ. ജോസ് അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി പി. പ്രസന്നകുമാർ, കെ എം ഫ്രാൻസിസ്, പി.കെ. സിന്ധീഖ് സംസാരിച്ചു. സി.മനോജ് സ്വാഗതവും പി.ജെ. ജോസ് നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി വി ഹാരിസ് (ചെയർമാൻ) സി.മനോജ് (കൺവീനർ) പി.ജെ. ജോസ് (ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.
കൂടുതൽ വാർത്തകൾ കാണുക
ടൗൺഷിപ്പ്: സർവേ തുടങ്ങി, അഞ്ച് ദിവസത്തിനകം പൂർത്തിയാക്കും
കൽപ്പറ്റ: പുഞ്ചിരിമട്ടം ഉരുൾ ദുരന്തബാധിതർക്കായുള്ള ടൗൺഷിപ്പിന് കൽപ്പറ്റയ്ക്ക് സമീപം ഏറ്റെടുക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ കുഴിക്കൂർ വിലനിർണയ സർവേ തുടങ്ങി. അഞ്ച് ദിവസത്തിനകം പൂർത്തിയാക്കും. ടൗൺഷിപ്പ് സ്പെഷൽ...
വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി
സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയിൽ വലിച്ചെറിയൽ വിരുദ്ധ വാരാചരണം തുടങ്ങി. മാലിന്യ മുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വലിച്ചെറിയൽ വിരുദ്ധ വാരാചരണത്തിന്റെ നഗരസഭാതല...
തദ്ദേശസം വിധാനം ഇന്ത്യയുടെ നട്ടെല്ല്: മുൻമന്ത്രി പി.ജി.ആർ സിന്ധ്യ
കൽപ്പറ്റ: ഗ്രാമങ്ങളിലെയും നഗരങ്ങളിലെയും പ്രാദേശിക ഭരണകൂടങ്ങളാണ് ഇന്ത്യൻ ജനാധിപത്യത്തിന്റെ നട്ടെല്ലായി നിലകൊള്ളുന്നതെന്ന് കർണാടക ആഭ്യന്തര വകുപ്പ് മുൻ മന്ത്രിയും സ്കൗട്ട്സ് ചീഫ് കമ്മീഷ്ണറുമായ പി.ജി.ആർ സിന്ധ്യ അഭിപ്രായപ്പെട്ടു....
വിൻഫാം എഫ്. പി.ഒ. ഔട്ട്ലെറ്റ് ഉദ്ഘാടനം നാളെ
കൽപ്പറ്റ: കേരള സർക്കാരിൻ്റെ എഫ്.പി.ഒ പ്രോത്സാഹന പദ്ധതി പ്രകാരം എസ്.എഫ്.എ.സി. കേരള മുഖേന രൂപീകരിച്ച കാർഷികോൽപ്പാദക കമ്പനിയായ വിൻഫാം പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ കാർഷിക മൂല്യ വർദ്ധിത...
എച്ച്.ഡി.എഫ്.സി ബാങ്ക് സാമൂഹിക പ്രതിബദ്ധത പദ്ധതിയുടെ കൈമാറ്റ ചടങ്ങ് നടത്തി
എം എസ് സ്വാമിനാഥൻ റിസർച്ച് ഫൌണ്ടേഷൻ നിർവഹിച്ചു നടപ്പിലാക്കുന്ന എച്ച്.ഡി.എഫ്.സി.ബാങ്കിന്റെ കോർപ്പറേറ്റ് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയായ പരിവർത്തൻ സമഗ്ര ഗ്രാമ വികസന പദ്ധതിയുടെ കൈമാറ്റ ചടങ്ങ് ബഹു....
വയനാട് പുനരധിവാസം; നിർമ്മാണ ചുമതല ഊരാളുങ്കൽ സൊസൈറ്റിക്ക്, നിർമ്മാണ മേൽനോട്ടം കിഫ്കോണിന്
*രണ്ട് ടൗൺഷിപ്പുകളാണ് വയനാട്ടിൽ നിർമ്മിക്കുന്നത് വയനാട്: വയനാട് ഉരുൾപൊട്ടൽ പുനരധിവാസ പദ്ധതിയുടെ നിർമ്മാണ ചുമതല ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക്. കിഫ്ബി കൺസൾട്ടൻസി കമ്പനിയായ കിഫ്കോൺ നിർമ്മാണ...
Average Rating