
ഭവനരഹിതർക്കായി നൂറോളം വീടുകൾ നിർമ്മിച്ചു നൽകും


പുൽപള്ളി: മലങ്കര കത്തോലിക്കാ സഭ ബത്തേരി രൂപതയുടെ മെത്രാപ്പോലീത്തയായ ഡോ. ജോസഫ് മാർ തോമസ് പിതാവിന്റെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായി ഭവനരഹിതർക്കായി നൂറോളം വീടുകൾ നിർമ്മിച്ചു നൽകുന്നു. ബത്തേരിക്കടുത്ത മൂന്നാം മൈലിൽ ദേവാലയത്തിന്റെ സ്ഥലം തന്നെ പതിച്ചു നൽകിയ സ്ഥലത്ത് എട്ടോളം വീടുകളുടെ പണി പൂർത്തിയായി വരുന്നു. കൂടാതെ രൂപതയുടെ വിവിധ മേഖലകളിലായി ഭവനവും, വീടും ഇല്ലാത്തവർക്കും ഭൂമി വിലയ്ക്ക് വാങ്ങി വീടുവച്ച് നൽകുന്ന പദ്ധതിയാണ് നടപ്പാക്കുന്നത്. പുൽപള്ളി മേഖലയിൽ രണ്ട് വീടുകളുടെ പ്രാരംഭ ജോലികൾ ആരംഭിച്ചു.രൂപതാംഗങ്ങളുടെയും, സുമനസ്സുകളുടെയും സഹകരണത്തോടെ 30 കോടി രൂപയോളം വരുന്ന ബൃഹത് പദ്ധതിയാണ് നടപ്പാക്കുന്നതെന്ന് ബിഷപ്പ് പറഞ്ഞു. പുൽപള്ളി വൈദിക ജില്ലയിലെ പ്രതിനിധികളുടെ നേതൃത്വത്തിൽ നടത്തിയ “ഇടയനോടൊപ്പം ” എന്ന സന്ദർശന പരിപാടിയോടനുബന്ധിച്ച് പുൽപ്പള്ളി സെന്റ് ജോർജ് മലങ്കര കത്തോലിക്കാ ദേവാലയത്തിൽ നടത്തിയ മേഖലാതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.സമ്മേളനത്തിൽ മേഖലാ പ്രോട്ടോ വികാരി ഫാദർ വർഗീസ് കൊല്ലമ്മാവുടിയിൽ,വികാരി ജനറാൾ ജേക്കബ് ഓലിക്കൽ, ഫാ.ചാക്കോ വെള്ളോംചാലിൽ,സിസ്റ്റർ മേബിൾ.ഡി.എം,ജെയിംസ് വർഗീസ്,ജോയ് പി.ഓ, ഫാ. എബ്രഹാം പുന്നവിളയിൽ എന്നിവർ സംസാരിച്ചു
കൂടുതൽ വാർത്തകൾ കാണുക
ലഹരിക്കെതിരെ കൂട്ടയോട്ടം നാളെ
കൽപ്പറ്റ: പോരാടാം ഒന്നായി ലഹരിക്കെതിരെ എന്ന മുദ്രാവാക്യം ഉയർത്തി നാളെ രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ്...
‘ഒരിടത്തൊപ്പം’ മാർ ബസേലിയോസിൽ ലിവിങ് ക്യാമ്പ് ആരംഭിച്ചു
ബത്തേരി:മാർ ബസേലിയോസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ സെന്ററിൽ നടക്കുന്ന ദശദിന കമ്മ്യൂണിറ്റി ലിവിങ് ക്യാമ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ...
ആദിവാസി യുവാവിന്റെ ആത്മഹത്യ പോലീസിന്റെ പങ്ക് അന്വേഷിക്കണം: യൂത്ത് ലീഗ്
കൽപ്പറ്റ:പോലീസ് സ്റ്റേഷനിൽ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ അമ്പലവയൽ സ്വദേശി ഗോകുൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പോലീസിന്റെ പങ്കും അന്വേഷിക്കണമെന്ന് യൂത്ത് ലീഗ് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു....
പോസ്റ്റ് ഓഫിസ് മാർച്ച് നടത്തി
മീനങ്ങാടി : എൻ. ആർ. ഇ. ജി. വർക്കേഴ്സ് യൂണിയൻ മീനങ്ങാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മീനങ്ങാടി പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി. കൂലി കുടിശിക...
ലഹരി മാഫിയക്കെതിരെ ജാഗ്രതരാവുക- ഏപ്രിൽ 05 മുതൽ മെയ് 05 വരെ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിക്കും;എസ്ഡിപിഐ
കൽപ്പറ്റ :കേരളത്തിൽ ലഹരിയുടെ ഉപയോഗവും വിപണനവും വ്യാപനവും അനിയന്ത്രിതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ എസ്ഡിപിഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരു മാസം നീണ്ടു നിൽക്കുന്ന...
എം. ജൊവാന ജുവൽ പുരസ്കാരം ഏറ്റുവാങ്ങി
ന്യൂദൽഹി: കേന്ദ്ര യുവജനകാര്യ, കായികമന്ത്രാലയത്തിന്റെ ദേശീയ യുവപുരസ്കാരങ്ങൾ സമ്മാനിച്ചു. ദൽഹിയിൽ നടന്ന ചടങ്ങിൽ വയനാട് സ്വദേശി എം.ജൊവാന ജുവൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയിൽ നിന്ന് പുരസ്കാരം...