
അമൃത കലശയാത്ര സംഘടിപ്പിച്ചു


ആസാദി കാ അമൃത് മഹോത്സവ് മേരി മാട്ടി മേരാ ദേശ് ക്യാമ്പെയിനിന്റെ ഭാഗമായി ലീഡ് ബാങ്കിന്റെ നേതൃത്വത്തിൽ നെഹ്റു യുവ കേന്ദ്ര വയനാട്, എൻ.സി. സി യൂണിറ്റ്, എൻ.എം.എസ്.എം ഗവ.കോളേജ്, ജവഹർ നവോദയ വിദ്യാലയം എന്നിവരുടെ സഹകരണത്തോടെ ലക്കിടിയിൽ അമൃത കലശയാത്ര സംഘടിപ്പിച്ചു. പുൽവാമ രക്തസാക്ഷി ധീരജവാൻ വി. വി. വസന്തകുമാറിന്റെ വീട്ടിൽ നിന്നും മണ്ണ് ശേഖരിച്ചു കൊണ്ടാണ് യാത്ര തുടങ്ങിയത്. വസന്തകുമാറിന്റെ അമ്മ ശാന്തയെ ചടങ്ങിൽ ആദരിച്ചു. വൈത്തിരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഉഷ ജ്യോതിദാസ് ഉദ്ഘാടനം ചെയ്തു. ലീഡ് ബാങ്ക് മാനേജർ ബിപിൻ മോഹൻ, നെഹ്റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസർ ഡി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു. രാജ്യവ്യാപകമായി നടക്കുന്ന ക്യാമ്പെയിനിന്റെ ഭാഗമായി രാജ്യത്തെ എല്ലാ ഗ്രാമങ്ങളിൽ നിന്നും മണ്ണ് ശേഖരിച്ച് ഒക്ടോബർ അവസാനം ഡൽഹിയിലെത്തിച്ച് നാഷണൽ വാർ മെമ്മോറിയലിന് സമീപം അമൃത ഉദ്യാനം നിർമ്മിക്കും. സെപ്റ്റംബർ 30നകം ഗ്രാമങ്ങളിൽ നിന്നുമുള്ള മണ്ണ് ശേഖരണം പൂർത്തിയാകും. ഒക്ടോബർ മാസത്തിൽ ബ്ലോക്ക്തല കാമ്പെയിൻ നടക്കും. തുടർന്ന് രാജ്യത്തെ 7500 ബ്ലോക്കുകളിൽ നിന്നും മണ്ണുമായി നെഹ്റു യുവ കേന്ദ്ര വോളന്റിയർമാർ ദേശീയ തലത്തിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കും..
കൂടുതൽ വാർത്തകൾ കാണുക
കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ സജിത് ചന്ദ്രനും സംഘവും ഇന്ന് ബാവലി എക്സൈസ് ചെക്ക് പോസ്റ്റിൽ നടത്തിയ വാഹന പരിശോധനയിൽ അരക്കിലോ കഞ്ചാവുമായി രണ്ടുപേർ...
സായാഹ്ന ധർണ്ണ നടത്തി
കൽപ്പറ്റ:സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി സ്റ്റേറ്റ് എൻപിഎസ് എംപ്ലോയീസ് കളക്റ്റീവ് കേരള ജില്ലാ കമ്മിറ്റി കൽപ്പറ്റ കളക്ടറേറ്റിന് മുൻപിൽ...
യു ഡിഎഫ് സായാഹ്ന ധർണ്ണ നടത്തി
കാട്ടിക്കുളം: സർക്കാരിൻ്റെ ജനദ്രോഹ നടപടികൾക്കെതിരെ, ലഹരി മാഫിയകൾക്കെതിരെ, യു ഡിഎഫ് പഞ്ചായത്ത് കമ്മിറ്റി നടത്തിയ സായാഹ്ന ധർണ്ണയിൽ ഹാരിസ് കാട്ടിക്കുളം അധ്യക്ഷത വഹിച്ചു.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട്...
പെൻഷൻ പരിഷ്ക്കരണമില്ലെന്ന കേന്ദ്ര നിർദേശം പിൻവലിക്കണം
കൽപറ്റ:കേന്ദ്ര സർക്കാർ 10 വർഷം കൂടുമ്പോൾ മാത്രം നടപ്പാക്കുന്ന പെൻഷൻ പരിഷ്ക്കരണം നിലവിലുള്ള പെൻഷൻകാർക്ക് ബാധകമാക്കുകയില്ലെന്നും മേലിൽ വിരമിക്കുന്നവർക്കു മാത്രമേ പരിഷ്കരിച്ച പെൻഷൻ നൽകൂ എന്നുമുള്ള...
ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റിയിലെ സാമ്പത്തിക അഴിമതി ഇ ഡി അന്വേഷിക്കണം: കർഷക കോൺഗ്രസ്
കൽപ്പറ്റ:100 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് ബ്രഹ്മഗിരിയിൽ നടന്നതെന്ന് ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. സി.പി.എം പാർട്ടിയും നിക്ഷേപകരെ കബളിപ്പിക്കുകയാണെന്നും ഇവർ ആരോപിച്ചു. പാർട്ടി നേതൃത്വം...
കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ പതിനെട്ട്കാരൻ മരിച്ച നിലയിൽ
കൽപ്പറ്റ:പതിനെട്ട്കാരൻ കൽപ്പറ്റ സ്റ്റേഷനിലെ ശുചിമുറിയിൽ തൂങ്ങി മരിച്ച നിലയിൽ ഗോകുൽ എന്നയാളാണ് മരിച്ചത്.കഴിഞ്ഞ ദിവസം ഒരു പെൺകുട്ടിയോടൊപ്പം കാണാതായതിനെ തുടർന്ന് കൽപ്പറ്റ പോലീസ് നടത്തിയ അന്വേഷണത്തിൽ...