
രാജേന്ദ്രന്റെ മൃതദേഹവുമായി നാളെ കെപിസിസി സെക്രട്ടറിയുടെ വീട്ടിലേക്ക് മാർച്ച്


കൽപ്പറ്റ: പുൽപ്പള്ളി കേളക്കവല ചെമ്പകമൂലയിൽ വിഷം അകത്തുചെന്നു മരിച്ച കർഷകൻ രാജേന്ദ്രൻ നായരുടെ മൃതദേഹവുമായി കെപിസിസി ജനറൽ സെക്രട്ടറി കെ.കെ. ഏബ്രഹാമിന്റെ വീട്ടിലേക്ക് നാളെ ബഹുജന മാർച്ച്. കേളക്കവല, ചെമ്പകമൂല നിവാസികളാണ് മാർച്ച് പ്രഖ്യാപിച്ചത്. മാനന്തവാടി ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം വിട്ടുകിട്ടുന്ന മൃതദേഹം പുൽപ്പള്ളിയിൽ എത്തിക്കുന്ന മുറയ്ക്കായിരിക്കും മാർച്ചെന്ന് ചെമ്പകമൂലക്കാർ പറഞ്ഞു. മാർച്ചിന് സിപിഐ(എംഎൽ)റെഡ് സ്റ്റാർ പിന്തുണ നൽകുമെന്ന് ജില്ലാ സെക്രട്ടറി കെ.വി. പ്രകാശ് അറിയിച്ചു.
രാജേന്ദ്രന്റെ മരണത്തിനു മുഖ്യ ഉത്തരവാദി പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റുമായ കെ.കെ. ഏബ്രഹാമാണെന്നു പ്രകാശ് പറഞ്ഞു. വായ്പാ വിതരണത്തിൽ ബാങ്ക് മുൻ ഭരണസമിതി നടത്തിയ ക്രമക്കേട് രാജേന്ദ്രൻ നായരെ കടക്കെണിയിലാക്കി. 70 സെന്റ് ഭൂമി പണയപ്പെടുത്തി രാജേന്ദ്രൻ നായർ 2017ൽ ബാങ്കിൽനിന്നു 73,000 രൂപ വായ്പയെടുത്തിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പേരിൽ മുതലും പലിശയും അടക്കം 40 ലക്ഷത്തോളം രൂപ കുടിശികയുണ്ടെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. ഭൂമിയുടെ പ്രമാണം ദുരുപയോഗം ചെയ്ത് രാജേന്ദ്രൻ നായരുടെ പേരിൽ വൻ തുക വായ്പ അനുവദിച്ചതായി രേഖയുണ്ടാക്കുകയും മറ്റാരൊക്കെയോ പണം കൈക്കലാക്കുകയുമായിരുന്നു. ഇതിന്റെ ഉത്തരവാദിത്തിൽനിന്നു ബാങ്ക് മുൻ ഭരണസമിതിക്ക് ഒഴിയാനാകില്ല. പുൽപ്പള്ളി മേഖലയിൽ രാജേന്ദ്രൻ നായരെ പോലെ അനേകം ആളുകൾ വായ്പ തട്ടിപ്പിനു ഇരകളായിട്ടുണ്ടെന്നും പ്രകാശ് പറഞ്ഞു.
കൂടുതൽ വാർത്തകൾ കാണുക
‘വെള്ളമുണ്ട കമ്പളം’ ജുനൈദ് കൈപ്പണിക്കും അയ്യൂബ് തോട്ടോളിക്കും ഡൽഹി കൃഷിജാഗരൺ അംഗീകാരം
കൽപ്പറ്റ:പുതിയ തലമുറ കാർഷിക വൃത്തിയിലേക്ക് ആകർഷിക്കപ്പെടുവാൻ വേണ്ടി വയനാട് ജില്ലാ പഞ്ചായത്ത് വെള്ളമുണ്ട ഡിവിഷന്റെ ആഭിമുഖ്യത്തിൽ വെള്ളമുണ്ട ആറുവാൾ തോട്ടോളി പാടത്ത് ' വെള്ളമുണ്ട കമ്പളം'എന്ന...
സമ്മർ ക്യാമ്പ് സംഘടിപ്പിച്ചു
അമ്പലവയൽ:സമഗ്ര ശിക്ഷ കേരള, സുൽത്താൻ ബത്തേരി ബിആർസിയുടെ ആഭിമുഖ്യത്തിൽ ജിഎൽപിഎസ് അമ്പലവയൽ സ്കൂളിൽ സമ്മർ ക്യാമ്പ് ആടാം പാടാം തുടക്കമായി. വിദ്യാലയത്തിലെ പ്രധാന അധ്യാപകൻ ബിജു...
ലഹരിക്കെതിരെ ദീപം തെളിച്ചു സീനിയർ ചേംബർ
വൈത്തിരി: സമൂഹത്തിൽ ക്യാൻസർ പോലെ ബാധിച്ചിട്ടുള്ള മാരക ലഹരി വ്യാപനത്തിനെതിരെ ദീപം തെളിച്ച് സീനിയർ ചേംബർ ഇന്റർനാഷണൽ കൽപ്പറ്റ ലിജിയൻ. കുന്നമ്പറ്റ പെപ്പർവാലി റിസോർട്ടിൽ...
“പഠനമാണ് ലഹരി!” പ്രവേശനോത്സവം ലഹരി വിരുദ്ധ കാമ്പയിനാക്കി അഞ്ചുകുന്ന് മദ്റസ
അഞ്ചുകുന്ന്: മിഫ്താഹുൽ ഉലൂം സെക്കണ്ടറി മദ്റസ പ്രവേശനോത്സവം ഈ വർഷം വ്യത്യസ്തമായി. പുതിയ അധ്യായം ആരംഭിക്കുമ്പോൾ, പാഠപുസ്തകങ്ങളോടൊപ്പം കുട്ടികൾക്കൊപ്പം ചേർന്നത് സാമൂഹിക ഉത്തരവാദിത്തബോധവും. "പഠനമാണ് ലഹരി!"...
ജില്ലയിലെ ആദ്യ പാസ്പോർട്ട് ഓഫീസ് കല്പറ്റയിൽ പ്രവർത്തനമാരംഭിച്ചു
-പൊന്നാനിയിലും തവനൂരിലും പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി കീർത്തി വർദ്ധൻ സിങ് ജില്ലയിലെ ആദ്യത്തെ പോസ്റ്റ്ഓഫീസ് പാസ്പോർട്ട് സേവ കേന്ദ്രം കല്പറ്റയിൽ പ്രവർത്തനം...
തിരുനെല്ലിയിൽ ഗോത്രയുവാക്കളുടെ നേതൃത്വത്തിൽ ‘ബീ കോർണർ’ സംരംഭം ആരംഭിച്ചു
വയനാട്: ബ്രഹ്മഗിരി മലനിരകളുടെ താഴ് വാരത്തിൽ സ്ഥിതി ചെയ്യുന്ന തിരുനെല്ലി പഞ്ചായത്തിൽ ഗോത്രയുവാക്കളുടെ നേതൃത്വത്തിൽ ഒരു മാതൃകാപരമായ സംരംഭം ആരംഭിച്ചു. 'ബീ കോർണർ' എന്ന പേരിലുള്ള...