
മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ക്ഷേമോത്സവം; ഉദ്ഘാടനം ചെയ്യും


വെള്ളമുണ്ടഃ ജനപ്രതിനിധി എന്ന നിലക്ക് ക്ഷേമവഴിയിലെ രണ്ട് വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന’ക്ഷേമോത്സവം’ മുൻ പ്രധാനമന്ത്രി എച്ച്.ഡി.ദേവഗൗഡ ജനുവരി ഒന്നിന് ഉദ്ഘാടനം ചെയ്യും. ജനുവരി ഒന്ന് മുതൽ തുടങ്ങി ഒരാഴ്ച നീണ്ടു നിൽക്കുന്ന വിപുലമായ വാർഷിക പരിപാടികളാണ് ‘ക്ഷേമോത്സവം’ത്തിന്റെ ഭാഗമായി നടക്കുന്നത്. ഉദ്ഘാടന സമ്മേളനം (വെള്ളമുണ്ട സിറ്റി ഓഡിറ്റോറിയം),വയനാട്@2030 എന്ന വിഷയത്തിലുള്ള ടേബിൾ ടോക്ക് (മാനന്തവാടി),ഗോത്രായനം ട്രൈബൽ എക്സിബിഷൻ(സുൽത്താൻ ബത്തേരി)ലഹരി വിരുദ്ധ കോൺക്ലേവ്(ദ്വാരക),
ആയോധന കലകളുടെ പ്രദർശനം(കൽപ്പറ്റ),വിദ്യാർത്ഥികൾകൾക്കായുള്ള സർഗദിനം(പനമരം ),പരിസ്ഥിതി സെമിനാർ(വെള്ളമുണ്ട എട്ടേനാൽ) എന്നിങ്ങനെ ജില്ലയിലെ വിവിധ സ്ഥലങ്ങളിലായി വാർഷികാനുബന്ധ പരിപാടികൾ ക്രമീകരിച്ചിട്ടുണ്ട്. ക്ഷേമോത്സവത്തോടനുബന്ധി ച്ച് സമൂഹത്തിലെ വിവിധ മേഖലകളിൽ നിസ്തുലമായ സേവനം ചെയ്ത ആളുകളെ ആദരിക്കുന്നുണ്ട്. അരലക്ഷത്തോളം രൂപ വരുന്ന പണിപ്പുരകുടിനീർ സമർപ്പണവും അതോടൊപ്പം ലൈബ്രറി ചട്ടി വിതരണവും നടക്കും. പൊതുജനങ്ങൾക്കായി ലക്കി ഡ്രൊ ബോക്സും ഒരുക്കിയിട്ടുണ്ട്.ജനപ്രതിനിധി എന്ന നിലക്ക് കഴിഞ്ഞ രണ്ട് വർഷത്തെ പ്രവർത്തനങ്ങളുടെ അവലോകനവും തുടർ വികസനത്തിനുള്ള സമഗ്ര ആലോചനകൾ രൂപപെടുത്താനുമാണ് ‘ക്ഷേമോത്സവം’ സംഘടിപ്പിക്കുന്നതെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു
കൂടുതൽ വാർത്തകൾ കാണുക
ഇരുപത്തിയേഴാം വാർഷികവും എക്സലൻസ് അവാർഡ് വിതരണവും നടത്തി
സുൽത്താൻ ബത്തേരി:കേരള അക്കാദമി ഓഫ് എൻജിനീയറിങ്ങിന്റെ ഇരുപത്തിയേഴാമത് വാർഷികാഘോഷവും എക്സലൻസ് അവാർഡ്ദാനവും നിർവ്വഹിച്ചു. സുൽത്താൻ ബത്തേരി ടൗൺഹാളിൽ സംഘടിപ്പിച്ച പരിപാടി സിനിമാ- ടി.വി താരം മനോജ്...
സാങ്കേതം യൂണിറ്റ് രൂപീകരിച്ചു
. തലപ്പുഴ : കേരള ശാസ്ത്രസാഹിത്യ പരിഷത്ത് വയനാട് യുവസമിതിയുടെ ആഭിമുഖ്യത്തിൽ വയനാട് ഗവ. എഞ്ചിനീയറിംഗ് കോളേജിൽ സാങ്കേതം യൂണിറ്റ് രൂപീകരിച്ചു. ലഹരിവിരുദ്ധ സിഗ്നേച്ചർ ക്യാമ്പയിനും ഇന്നോസ്പാർക്ക്...
ബ്രഹ്മഗിരി സൊസൈറ്റിയിലെ ക്രമക്കേടുകൾ: ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട് കർഷക കോൺഗ്രസ് മാർച്ച് നടത്തി
മാനന്തവാടി: ബ്രഹ്മഗിരി സൊസൈറ്റിയുടെ മറവിൽ സി.പി.എം നേതാക്കൾ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം നടത്തണമെന്ന് കർഷക കോൺഗ്രസ് ആവശ്യപ്പെട്ടു. കർഷകരിൽ...
തയ്യൽ മെഷീനുകൾ വിതരണം നടത്തി
വൈത്തിരി:പരിസ്ഥിതി സാംസ്കാരിക സംഘടനയായ ഒയിസ്ക സൗത്ത് ഇന്ത്യ ചാപ്റ്റർ, വയനാട് ദുരന്തനിവാരണ പരിപാടികളുടെ ഭാഗമായി വൈത്തിരി പഞ്ചായത്തിലെ അർഹതപ്പെട്ട 14 വനിതകൾക്ക് സൗജന്യമായി തയ്യൽ മെഷീനുകൾ...
എം ഡി എം എയുമായി യുവാക്കൾ പിടിയിൽ
ബത്തേരിയിൽ എം.ഡി.എം.എയുമായി യുവാക്കൾ പിടിയിൽ. കുപ്പാടി സ്വദേശി കെ. ശ്രീരാഗ് (22), ചീരാൽ സ്വദേശി മുഹമ്മദ് സഫ്വാൻ (19) എന്നിവരാണ് കഴിഞ്ഞ ദിവസം വൈകിട്ട്...
ഗോകുലിന്റെ ലോക്കപ്പ് മരണം,;കോൺഗ്രസ് പ്രതിഷേധ പ്രകടനവും, ധർണ്ണയും നടത്തി
അമ്പലവയൽ പഞ്ചായത്തിലെ ഒഴലകൊല്ലിപുതിയ പാടി ഊരിലെ ഗോകുൽ കൽപ്പറ്റ പോലീസ് ലോക്കപ്പിൽ മരിച്ചതിൽ അടിമുടി ദുരൂഹതയും, സംശയങ്ങളും, നിലനിൽക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രതിഷേധ പ്രകടനവും,...