യോഗര്‍ട്ട് വീട്ടിലുണ്ടാക്കാന്‍ കുഞ്ഞന്‍ ഇന്ക്യൂബേറ്ററുമായി കേരള വെറ്ററിനറി സര്‍വ്വകലാശാല
പാശ്ചാത്യരുടെ പ്രിയ പാലുത്പന്നമായ ‘യോഗര്‍ട്ട്’ വളരെ എളുപ്പത്തില്‍ വീടുകളില്‍ തയ്യാറാക്കാനുതകുന്ന മിനി ഇന്‍ക്യൂബേറ്റര്‍ വികസിപ്പിച്ച് കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാല. പുളിപ്പിച്ച പാലുത്പന്നങ്ങളില്‍ പോഷകസമ്പുഷ്ടവും, എളുപ്പം ദഹിക്കുന്നതും, സര്വ്വാരോഗ്യദായകവുമായ യോഗര്‍ട്ട് ഇന്ന് മലയാളികളുടെ അടുക്കളയിലും സ്ഥിര സാന്നിദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്.ഏറെ സങ്കീര്‍ണമായ പ്രക്രിയകളിലൂടെ മാത്രം പാലില്‍ നിന്ന് ഉത്പാദിപ്പിച്ചിരുന്ന യോഗര്‍ട്ട് ‘മിനിങ്യോ’ എന്ന ചെറിയ അടുക്കള ഉപകരണം വഴി എളുപ്പത്തില്‍ ഉണ്ടാക്കുന്ന സാങ്കേതിക വിദ്യയാണ് സര്‍വ്വകലാശാല ശാത്രജ്ഞര്‍ വികസിപ്പിച്ചത്.
സര്‍വ്വകലാശാലയ്ക്കു കീഴിലുള്ള വര്‍ഗ്ഗീസ് കുര്യന് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡയറി ആന്‍ഡ് ഫുഡ് ടെക്നോളജി യിലെ ഡയറി മൈക്രോബയോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസ്സര്‍ രജീഷ് ആര്.,മൈക്രോബയോളജി വിഭാഗം മേധാവി ഡോ.എ.കെ.ബീന, രജിസ്ട്രാര്‍ ഡോ.പി.സുധീര്‍ ബാബു എന്നിവര്‍ അടങ്ങിയ സംഘമാണ് ഇന്‍ക്യൂബേറ്റര്‍ വികസിപ്പിച്ചത്.
തൃശ്ശൂര്‍ ആസ്ഥാനമായിട്ടുള്ള സിലാട്രോണ്‍ ടെക്നോളജീസ് എന്ന വാണിജ്യ കമ്പനിയാണ് പ്രസ്തുത ഉത്പന്നം വ്യവസായിക അടിസ്ഥാനത്തില്‍ നിര്‍മ്മിച്ച് പൊതുജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ പോകുന്നത്. വളരെ എളുപ്പത്തില്‍ യോഗര്‍ട്ട് തയ്യാറാക്കാനുതകുന്ന പ്രസ്തുത ഉപകരണം അടുത്ത മാസത്തോടെ പൊതു വിപണിയില്‍ എത്തും.
2022 ജൂലായ് 23 ന് രാവിലെ 10.30 ക്ക് മണ്ണുത്തി വി.കെ.ഐ.ഡി.എഫ്.ടി. കോളേജില്‍ വച്ച് നടന്ന ചടങ്ങില്‍ സര്‍വ്വകലാശാലയും സിലാട്രോണ്‍ ടെക്നോളജിയുമായി ധാരണാപത്രം ഒപ്പു വച്ചു. സര്‍വ്വകലാശാല രജിസ്ട്രാര്‍ ഡോ.പി.സുധീര്‍ ബാബു, അക്കാദമിക് ഡയറക്ടര്‍ ഡോ. സി.ലത, സംരംഭകത്വ വിഭാഗം ഡയറക്ടര്‍ ഡോ.ടി.എസ്.രാജീവ്, കോളേജ് ഡീന്‍ ഡോ. എസ്.എന്‍.രാജകുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
കൂടുതൽ വാർത്തകൾ കാണുക
ജൂബിലി വർഷ പദയാത്രയും പ്രവർത്തന വർഷ ഉദ്ഘാടനവും സംഘടിപ്പിച്ചു
മാനന്തവാടി: ആഗോള കത്തോലിക്ക സഭ 2025 ജൂബിലി വർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചു. മാനന്തവാടി രൂപത കാര്യാലയത്തിൽ അദ്ധ്യക്ഷൻ മാർ...
ജില്ലയിലെ മുഴുവൻ ഹൈസ്കൂളുകൾക്കും ജുനൈദ് കൈപ്പാണിയുടെ ‘പ്രസംഗകല 501 തത്ത്വങ്ങൾ’ കൈമാറി
ചുണ്ടേൽ: വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി രചിച്ച 'പ്രസംഗകല 501 തത്ത്വങ്ങൾ' വയനാട്ടിലെ നൂറോളം വരുന്ന മുഴുവൻ ഗവ.ഹൈസ്കൂൾ ലൈബ്രറികൾക്കും...
ചൂരൽമല – മുണ്ടക്കൈ ദുരന്തം; പി.ടി.എച്ച് തുടർ ചികിത്സാ പദ്ധതി വ്യാഴാഴ്ച ആരംഭിക്കും. ഓഫീസ് ഉദ്ഘാടനം ബുധനാഴ്ച (ഫെബ്രുവരി 5)
കൽപറ്റ: ചൂരൽമല - മുണ്ടക്കൈ ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവർക്കായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച തുടർ ചികിത്സാ പദ്ധതിക്ക് വ്യാഴാഴ്ച തുടക്കമാവുമെന്ന് പി.ടി.എച്ച് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ...
വന്യമൃഗ ആക്രമണങ്ങളിലെ മരണം: ആശ്രിതർക്ക് സ്ഥിരം ജോലി നൽകണം: രമേശ് ചെന്നിത്തല
മാനന്തവാടി: വന്യമൃഗ ആക്രമണങ്ങളിൽ കൊല്ലപ്പെടുന്നവരുടെ ആശ്രിതർക്ക് സർക്കാർ നൽകുന്ന താൽക്കാലിക ജോലി സ്ഥിര നിയമനമാക്കണമെന്ന് കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗവും മുൻ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല...
പദ്മപ്രഭ പാട്ടരുവി: എം ടിക്കുള്ള ആദരാവായി
കൽപ്പറ്റ: പദ്മപ്രഭ പൊതുഗ്രന്ഥലയത്തിന്റെ പ്രതിമാസം പരിപാടിയായ പാട്ടരുവിയുടെ 19-)മതു പതിപ്പ് വിഖ്യാത സാഹിത്യകാരൻ എം. ടി. വാസുദേവൻ നായർക്കുള്ള ആദരവായി. അദ്ദേഹം എഴുതിയതും സംവിധാനം ചെയ്തതുമായ മലയാള...
ഇൻഡസ്ട്രിയൽ വിസിറ്റ്
വെള്ളമുണ്ട: വെള്ളമുണ്ട ഗവ.മോഡൽ ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇൻഡസ്ട്രിയൽ വിസിറ്റ് സംഘടിപ്പിച്ചു. ഗവ. പോളിടെക്നിക് മേപ്പാടി, കൽപറ്റ മിൽമ പ്ലാന്റ്, എന്നീ...
Average Rating