April 6, 2025

പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി ഗ്ലോബൽ കെഎംസിസി

 

 

പാവപ്പെട്ട രോഗികൾക്ക് ആശ്വാസമായി ഗ്ലോബൽ കെഎംസിസി കണിയാമ്പറ്റ പഞ്ചായത്ത് കമ്മിറ്റി :
കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി നടപ്പിലാക്കി വന്നിരുന്ന മെഡി കൂപ്പൺ പദ്ധതിയിൽ പുതിയ സേവനങ്ങളുടെ ഉദ്ഘാടനം കണിയാമ്പറ്റ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് വി പി ഷുക്കൂർ ഹാജി നിർവഹിച്ചു. ഇനി മുതൽ മെഡിക്കൽ കൂപ്പൺ ഉപയോഗിച്ച് കമ്പളക്കാട് ദയാ പോളി ക്ലിനിക്കിൽ നിന്നും ഡോക്ടർമാരുടെ സേവനം, ലാബ് ടെസ്റ്റ്, മരുന്നുകൾ തുടങ്ങിയ പൂർണമായും സൗജന്യമായി ലഭിക്കും. ഈ സേവനം കണിയാമ്പറ്റ പഞ്ചായത്ത് പരിധിയിൽ വരുന്ന നിരാലംബരായ രോഗികൾക്ക് ലഭിക്കുന്നതാണ്.

മെഡി കൂപ്പൺ ആവശ്യമായ ഫണ്ട് ദയ പോളി ക്ലിനിക് മാനേജർ ശംസുവിന് കൈമാറി. ചടങ്ങിൽ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി പ്രസിഡൻറ് അസീസ് തച്ചറമ്പൻ,പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ഷാജി കെ കെ,ഗ്ലോബൽ കെഎംസിസി ട്രഷറർ ഗഫൂർ പാറമ്മൽ ,വെൽഫെയർ വിങ് കൺവീനർ ഷാജി ചോമയിൽ ,സബ് കമ്മിറ്റി ജോയിൻ കൺവീനർ ജംഷി കെ കെ പങ്കെടുത്തു.
ഈ സേവനം പരമാവധി എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി കമ്മിറ്റി ആവശ്യപ്പെട്ടു.

 

Leave a Reply

Your email address will not be published. Required fields are marked *