April 6, 2025

കൂട്ടയോട്ടം സംഘടിപ്പിച്ചു

 

കൽപറ്റ: പോരാടാം.. ഒന്നായി..ലഹരിക്കെതിരെ… എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് കേരള പോലീസ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെയും കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിങ്ങ് വയനാട് ജില്ലാ കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. ഏപ്രിൽ 5 ശനിയാഴ്ച രാവിലെ 8 മണിക്ക് കൽപ്പറ്റ സിവിൽ സ്റ്റേഷൻ മുതൽ കൽപ്പറ്റ പുതിയ സ്റ്റാൻഡ് വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. ബഹുമാനപ്പെട്ട വയനാട് ജില്ലാ പോലീസ് മേധാവി ശ്രീ തപോഷ് ബസുമതാരി ഐപിഎസ് അവർകൾ ഉദ്ഘാടനം നിർവഹിച്ചു. പ്രശസ്ത സിനിമാതാരം ശ്രീ. അബു സലിം ഇന്ത്യൻ ക്രിക്കറ്റർ കുമാരി സജ്ന സജീവൻ എന്നിവർ ചേർന്ന് കൂട്ടയോട്ടത്തിന്റെ ഫ്ലാഗ് ഓഫ് നിർവഹിച്ചു. നാർകോട്ടിക് സെൽ ഡിവൈഎസ്പി ശ്രീ .എം.കെ. ഭരതൻ, കെ.പി.ഒ.എ ജില്ലാ സെക്രട്ടറി ശ്രീ. പി സി സജീവ് സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീ.കെ.എം. ശശിധരൻ, പോലീസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശ്രീ. ഇർഷാദ് മുബാറക്ക് പ്രസിഡൻറ് ശ്രീ. ബിപിൻ സണ്ണി, ട്രഷറർ ശ്രീ. എം.ബി. ബിഗേഷ് സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീ. ജോർജ് നിറ്റസ് വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് ശ്രീ. പി. സംഷാദ്, സെക്രട്ടറി ശ്രീ. സന്തോഷ് അമ്പലവയൽ, KVVES ജില്ലാ പ്രസിഡണ്ട് ശ്രീ .ജോജിൻ ടി ജോയ്, ട്രഷറർ ശ്രീ. നൗഷാദ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *