
പുളിഞ്ഞാൽ സ്കൂൾ ചുറ്റുമതിൽ യാഥാർഥ്യമായി


പുളിഞ്ഞാൽ:സ്കൂൾ അധികൃതരുടെയും രക്ഷിതാക്കളുടെയും നാട്ടുകാരുടെയും വിദ്യാർത്ഥി കളുടെയും
പതിറ്റാണ്ടുകളായുള്ള ആവശ്യമായിരുന്നു പുളിഞ്ഞാൽ സ്കൂളിന് സുരക്ഷിതമായൊരു ചുറ്റുമതിൽ എന്നുള്ളത്.
ജില്ലാ പഞ്ചായത്തിൻ്റെ പത്ത് ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ചു കൊണ്ട് സ്കൂളിന്റെ ചുറ്റുമതിൽ യാഥാർഥ്യമായിരിക്കുകയാണ്. വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്ത് ചുറ്റുമതിൽ നാടിനു സമർപ്പിച്ചു.മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി,ബ്ലോക്ക് സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ പി. കല്യാണി, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശാരദ അത്തിമറ്റം,ഷൈജി ഷിബു, പി.ടി.എ പ്രസിഡന്റ് ജബ്ബാർ സി. പി,ഹെഡ്മിസ്ട്രസ് ഉഷാകുമാരി പി.കെ,പടയൻ മമ്മൂട്ടി, സി. പി മൊയ്തീൻ ഹാജി,ഹംജിത് എൻ.വി,അയൂബ് കെ. വി, ശാഹുൽ ഹമീദ് കെ, സിറാജ് എം. സി, ജിൽജിത് എസ്, ബിന്ദു ബി. ആർ തുടങ്ങിയവർ സംബന്ധിച്ചു.
കൂടുതൽ വാർത്തകൾ കാണുക
പ്രസീത സുരേഷിനെ ആദരിച്ചു.
പനമരം: വനിത ശിശു വികസന വകുപ്പ് സംയോജിത ശിശു വികസന പദ്ധതിയുടെ കീഴിൽ മികച്ച സേവനം കാഴ്ച വെച്ച അംഗനവാടി വർക്കർക്കുള്ള സംസ്ഥാന പുരസ്ക്കാരം വയനാട്...
ഓട്ടിസം ബാധിതർക്കുള്ള പെൻഷൻ പദ്ധതിയിൽവിദ്യാർഥികൾ പങ്കാളികളായി.
കൽപറ്റ: കൽപറ്റ ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഓട്ടിസം ബാധിതരായവർക്ക് നൽകുന്ന സ്പർശ് ജീവകാരുണ്യ പെൻഷൻ പദ്ധതിയിൽ നഴ്സിങ് കോളേജ് വിദ്യാർഥികളും അധ്യാപകരും പങ്കാളികളായി.മേപ്പാടി വിംസ് മെഡിക്കൽ...
ബാവലി മഖാം ആണ്ട് നേർച്ച ഏപ്രിൽ 11,12,13 തീയതികളിൽ
മാനന്തവാടി:ജില്ലയിലെ ചരിത്ര പ്രസിദ്ധ തീർഥാടന കേന്ദ്രങ്ങളിലൊന്നായ ബാവലി മഖാം ആണ്ട് നേർച്ച ഏപ്രിൽ 11,12,13 തീയതികളിൽ നടത്തപ്പെടുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.മൗലീദ് പാരായണത്തിന്ശൈഖുനാഹൈദർഫൈസി...
സമ്മർക്യാമ്പിന് തുടക്കമായി
കൽപ്പറ്റ: ജെസിഐ കൽപ്പറ്റയും സുവർണ്ണരാഗം മ്യൂസിക്കൽസും സംയുക്തമായി സംഘടിപ്പിക്കുന്ന സമ്മർക്യാമ്പിന് തുടക്കമായി. ഏപ്രിൽ 3 മുതൽ മെയ് 30 വരെ നടത്തപ്പെടുന്ന സമ്മർ ക്യാമ്പ് കൽപ്പറ്റ മുൻസിപ്പൽ...
ജ്യോതിർഗമയ കേശസമർപ്പണം നടത്തി
മാനന്തവാടി :കേശദാനം സ്നേഹദാനം എന്ന സന്ദേശവുമായി കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ് ലഭ്യമാക്കുന്നതിനായി ടീം ജ്യോതിർഗമയ കേശ ശേഖര സമർപ്പണം നടത്തി. സെന്റ് ജോർജ് യാക്കോബായ...
‘കനിവ് മുറ്റിയ ഇടങ്ങളിലേക്ക് ‘ ഡബ്ലൂ ടൂ സ്നേഹസംഗമം സംഘടിപ്പിച്ചു
പിണങ്ങോട്: സേവന സന്നദ്ധ കൂട്ടായ്മയായ ഡബ്ല്യൂ ടൂ കമ്മ്യൂണിറ്റിയുടെ ആഭിമുഖ്യത്തിൽ 'കനിവ് മുറ്റിയ ഇടങ്ങളിലേക്ക്' എന്ന പേരിൽ പിണങ്ങോട് പീസ് വില്ലേജിൽ സംഘടിപ്പിച്ച സ്നേഹസംഗമം വയനാട്...