April 6, 2025

സായാഹ്ന ധർണ്ണ നടത്തി

 

കൽപ്പറ്റ:സ്റ്റാറ്റിയുട്ടറി പെൻഷൻ പുനഃസ്ഥാപിക്കുക, പങ്കാളിത്ത പെൻഷൻ പിൻവലിക്കുക എന്നീ മുദ്രാവാക്യം ഉയർത്തി സ്റ്റേറ്റ് എൻപിഎസ് എംപ്ലോയീസ് കളക്റ്റീവ് കേരള ജില്ലാ കമ്മിറ്റി കൽപ്പറ്റ കളക്ടറേറ്റിന് മുൻപിൽ സായാഹ്ന ധർണ നടത്തി.സായാഹ്ന ധർണ്ണ സംസ്ഥാന സമിതി ഓഡിറ്റർ ഷിഹാബുദീൻ ഒ യു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ശരത് വി എസ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സദുഷ് പി കെ,ട്രഷറർ ആശ്രയകുമാരൻ, സുമേഷ്, ശുഭമോൾ, വിരമിച്ച പങ്കാളത്ത പെൻഷനിൽപ്പെട്ട പത്മിനി എന്നിവർ സംസാരിച്ചു.കേരളത്തിൽ 2013 ഏപ്രിൽ 1 നു സർക്കാർ ജീവനക്കാർക്ക് വേണ്ടി കുഴിച്ച പങ്കാളിത്ത പെൻഷൻ എന്ന ചതിക്കുഴി ഇന്ന് 12 വർഷങ്ങൾ പിന്നിട്ട് മുന്നേറുമ്പോൾ ഇന്ന് സർക്കാർ സർവീസിൽ ജീവനക്കാർ രണ്ടു തട്ടിൽ തന്നെയാണെന്ന് സ്റ്റേറ്റ് എൻപിഎസ് എംപ്ലോയീസ് കളക്റ്റീവ് കേരള ആരോപിച്ചു. ഇന്ത്യയിൽ 5 സംസ്ഥാനങ്ങളിൽ പങ്കാളിത്ത പെൻഷൻ പിൻവലിച്ചപ്പോൾ ഇവിടെ ഓരോ ദിവസവും സംസ്ഥാന സർക്കാർ ഓരോരോ കമ്മിറ്റികളെ നിയോഗിച്ച് പങ്കാളിത്ത പെൻഷനെ കുറിച്ച് പഠിച്ചു കൊണ്ടിരിക്കുകയാണെന്നും കേരളത്തിലും പങ്കാളിത്ത പെൻഷൻ പിൻവലിച്ചില്ലെങ്കിൽ ശക്തമായ സമരമുറകളുമായി മുന്നോട്ടു പോകുമെന്ന് ജില്ലാ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *